25.5 C
Kochi
Saturday, October 16, 2021

Daily Archives: 27th January 2021

ഇറ്റലി:കൊവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ പാളിച്ച നേരിട്ടുവെന്ന വിമർശനം ശക്തമാകുന്നതിനിടയിൽ ഇറ്റാലിയൻ പ്രധാന മന്ത്രി ഗിയുസെപ്പേ കോന്റെ സ്ഥാനമൊഴിയുന്നു. നിരവധി വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, കോന്റെ ഔദ്യോഗിക സ്ഥാനം ഒഴിയുവാനുള്ള അവസാനഘട്ട തീരുമാനത്തിലെത്തി എന്നാണ് റിപ്പോർട്ടുകൾ. 2018 മുതലുള്ള ഇറ്റലിയുടെ രണ്ട് കൂട്ടുമന്ത്രിസഭകളെ നയിച്ച പ്രധാനമന്ത്രിയാണ് ഗിയുസെപ്പേ കോന്റെ. ഔദ്യോഗിക സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സെർഗിയോ മറ്ററെല്ലയുമായി ഇദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
സൗദി:കൊവിഡ് പ്രതിസന്ധി തുടരുമെങ്കിലും നടപ്പുവർഷം സമ്പദ് ഘടനയിൽ കാര്യമായ ഉണർവുണ്ടാകുമെന്ന് ഐഎംഎഫ് വിലയിരുത്തൽ. വാക്സിൻ വിതരണവും ഉൽപാദന രംഗത്തെ ഉണർവും സമ്പദ് ഘടനക്ക് പുതുജീവൻ പകരുമെന്ന് ഐഎംഎഫ് പ്രമുഖ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് പറഞ്ഞു. ഗൾഫിന്‍റേത് ഉൾപ്പെടെ വിവിധ ലോക സമ്പദ് ഘടനകളിൽ അടുത്ത വർഷം കൂടുതൽ മുന്നേറ്റം ഉണ്ടാകുമെന്നാണ് ഐഎംഎഫ് സാമ്പത്തികാവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗൾഫ് സമ്പദ് ഘടനയിൽ നടപ്പുവർഷം 3.2 ശതമാനത്തിന്‍റെ വർധന ഉണ്ടാകുമെന്നാണ് ഐഎംഎഫ്...
ദോ​ഹ:ലോ​ക​ത്ത്​ ഏ​റ്റ​വും മി​ക​ച്ച സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യം ഖ​ത്ത​ർ. 2021 നും​ബി​യോ ക്രൈം ​ഇ​ൻ​ഡ​ക്​​സി ലാ​ണ്​ ദോ​ഹ വീ​ണ്ടും നേ​ട്ടം കൊ​യ്​​ത​ത്.​ ആ​ഗോ​ള ഡാ​റ്റാ​ബേ​സ്​ സ്​​ഥാ​പ​ന​മാ​യ നും​ബി​യോ പു​റ​ത്തു​വി​ട്ട ക്രൈം ​സൂ​ചി​ക ​2021ലാ​ണ് ഖ​ത്ത​റി​ന്​ നേ​ട്ടം.ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യാ​ണ്​ ദോ​ഹ​യെ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സു​ര​ക്ഷ, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വ്​ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ 431 ന​ഗ​ര​ങ്ങ​ളെ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ദോ​ഹ​യെ ര​ണ്ടാ​മ​താ​യി തി​ര​ഞ്ഞെ​ടു​ത്തു. ദോ​ഹ​ക്ക്​ 87.96...
ജിദ്ദ:ഒരു കൂട്ടം സൗദി വിദ്യാർത്ഥികൾ ആരോഗ്യ ക്ലിനിക്കുകൾ പോലുള്ള പൊതു സ്ഥലങ്ങളിൽ എത്തുമ്പോൾ രോഗികളെ സ്കാൻ ചെയ്യുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുക്കുകയും സന്ദർശകന്റെ താപനില അസാധാരണമാംവിധം ഉയർന്നതാണെങ്കിൽ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് രോഗത്തിന്റെ (COVID-19) ഒരു സാധാരണ ലക്ഷണമാണ് പനി, അല്ലെങ്കിൽ ഉയർന്ന താപനില. അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് സെൽഫോണുകളും വാലറ്റുകളും പോലുള്ള വസ്തുക്കൾ അണുവിമുക്തമാക്കാൻ കഴിയുന്ന ഒരു അലേർട്ട് മെക്കാനിസവും ശുചിത്വ സംവിധാനവും ഉപയോഗിച്ച് താപനിലയുമായി സംയോജിപ്പിക്കുന്നു.
mob attack kollam
കൊല്ലംകൊല്ലം കൊട്ടിയത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ്  മര്‍ദിച്ചത്. യഥാര്‍ഥ ബൈക്ക് മോഷ്ടാക്കളെ പൊലീസ് പിന്നീട് പിടികൂടി. ഷംനാദിനെ മര്‍ദിച്ചവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.ഡിസംബര്‍ 24 ന് ഉച്ചയ്‍ക്കാണ് സംഭവം ഉണ്ടായത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവർത്തിച്ചിട്ടും ഷംനാദിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.പിന്നീട് പൊലീസെത്തി ഷംനാദിനെ അറസറ്റ് ചെയ്ത് കൊണ്ടുപോയി. എന്നാല്‍,...
ASI Haris
കായംകുളം:സ്റ്റുഡന്റ് പൊലീസ് കെ‍ഡറ്റ് രാഹുലിന് ഇനി സ്വന്തം വീടെന്ന സ്വപ്നം  പൂവണിയും. കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ ഹാരിസ് ആണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ രാഹുലിന് വീട് വെയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്.തന്റെ വീടിനോടു ചേർന്നുള്ള 5 സെന്റ് സ്ഥലമാണ് പ്ലസ് ടു വിദ്യാർഥിക്കും കുടുംബത്തിനും വീട് വയ്ക്കാൻ അദ്ദേഹം നല്‍കിയത്.29ന് വൈകിട്ട് 5ന് കായംകുളത്ത് യു പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ രേഖകൾ കൈമാറും...
kid beaten by friends
കൊല്ലം:കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ സമാന സംഭവം കൊല്ലത്തും നടന്നു.കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനെയും ഒമ്പതാം ക്ലാസുകാരനെയുമാണ് കൂട്ടുകാർ ക്രൂരമായി മർദിച്ചത്. കരിങ്കൽ ഉപയോഗിച്ച് മർദിച്ചതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി.കരിക്കോട് പേരൂർ കൽക്കുളത്ത് വെച്ചാണ് കുട്ടികളെ കൂട്ടുകാർ ക്രൂരമായി മർദിച്ചത്. ഈ മാസം 24നായിരുന്നു സംഭവം. കളിയാക്കിയത് ചോദ്യംചെയ്തതിന് ആക്രമിച്ചെന്നാണ്...
വാഷിംഗ്ടണ്‍:ഇതര വംശജരോട് അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരെ ശക്തമായ നിലപാടുകളുമായി വീണ്ടും രംഗത്തെത്തിയികരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ദിവസം തന്നെ അമേരിക്കയില്‍ വ്യവസ്ഥാപിതമായ വംശീയത ഇല്ലാതാക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ പുതിയ നാല് കര്‍മപദ്ധതികള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബൈഡന്‍.
Hyderabad-serial-killer-18 murders-
ഹെെദരാബാദ്:സ്ത്രീകളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന സൈക്കോ സീരിയൽ കില്ലറെ ഇന്നലെയായിരുന്നു ഹൈദരാബാദ് പൊലീസ് പിടികൂടിയത്. ഇപ്പോള്‍ സീരിയല്‍ കില്ലറെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.ഇപ്പോൾ 45 വയസുള്ള ഇയാൾ 21–ാമത്തെ വയസിലാണ് വിവാഹിതനാകുന്നത്. പക്ഷേ അധികം ദിവസം കഴിയുന്നതിന് മുൻപ് തന്നെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി പോയി. ഇതോടെ ജീവിതം തകർന്നു എന്ന് കരുതിയ ഇയാൾ പിന്നീട് സ്ത്രീകളെ കൊന്നുതള്ളുന്നതിൽ ലഹരി കണ്ടെത്തുകയായിരുന്നു.2003ലാണ് ഇയാൾ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്....
അബുദാബി:എല്ലാ വർഷവും കൊവിഡ് 19 വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോഫരീദ അൽ ഹൊസാനി. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾചറൽ ഇനീഷ്യേറ്റീവ്സ് സംഘടുപ്പിച്ച വെർച്വൽ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.അടുത്തിടെയായി കൊവിഡിന്റെ വകഭേദം ഉണ്ടായിട്ടുണ്ട്. ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവർഷം വാക്സീൻ നിർബന്ധമായിത്തീർന്നേക്കാമെന്ന് അവർ...