24 C
Kochi
Tuesday, September 21, 2021

Daily Archives: 5th January 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് ഇരുപതു ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനു നല്‍കിയ കത്തില്‍ മഹിളാ കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടു.
ന്യൂദല്‍ഹി: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 25 നാണ് പരീക്ഷ നടത്തുന്നത്.എല്ലാ വര്‍ഷവുംതദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’ (കൗ സയന്‍സ്) ത്തില്‍ ഇത്തരമൊരു പരീക്ഷയെന്നും കത്തിരിയ പറഞ്ഞു. പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ പറഞ്ഞു.
സോള്‍: ദക്ഷിണ കൊറിയയില്‍ ചരിത്രത്തിലാദ്യമായി, രാജ്യത്തെ ജനനനിരക്ക്, മരണനിരക്കിനെക്കാള്‍ താഴെയായി.  നേരത്തേതന്നെ, ലോകത്തേറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ജനനനിരക്കിനേക്കാള്‍ മരണനിരക്ക്‌ ഉയര്‍ന്നുനില്‍ക്കുന്ന വിചിത്രപ്രതിഭാസം രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കുകയാണ്‌. 
കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. രാവിലെ ചപ്പുചവറുകള്‍ക്കിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍.
ജൊഹാനസ്ബര്‍ഗ്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിന്നേറ്റ പരാജയത്തിന് കണക്കു തീര്‍ത്തു. രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 67 റണ്‍സ് ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. 36 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും 31 റണ്‍സുമായി ഡീന്‍ എല്‍ഗാറും പുറത്താകാതെ നിന്നു. സ്കോര്‍ ശ്രീലങ്ക 157, 211,...
ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനങ്ങള്‍ക്കായി പാര്‍ലമെന്റ് ജനുവരി 29 ചേരുമെന്നും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം. 
ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി മുഖമായ പരസ്യം പിൻവലിച്ച് അദാനി വിൽമർ. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം എന്ന ആശയത്തിൽ ഫോർച്യൂൺ ഓയിലിന്റെ പരസ്യത്തിൽ ഗംഗുലി അഭിനയിച്ചിരുന്നു. അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായതോടെ ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇതോെടയാണ് ഈ പരസ്യം പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍പരിഹാസമാണ് ഉയര്‍ന്നത്. ഈ സാഹതര്യത്തിലാണ് പിന്‍മാറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനറല്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഇറാന്‍ ട്രംപ് ഉള്‍പ്പെടെയുള്ള അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇറാനിയന്‍ വക്താവ് ഗൊലാംഹുസൈന്‍ ഇസ്മയിലി സ്ഥിരീകരിച്ചു.
 മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്കിലാണ് ഇന്ന് പത്രക്കാരുടെ മീറ്റ് ആൻ്റ് ഈറ്റ്... കേരളത്തിലെ ഭക്ഷണവും അതുണ്ടാക്കാൻ പോകുന്ന ദുരന്തങ്ങളെപറ്റിയും മുരളി തുമ്മാരുകുടി എഴുതിയ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഇതാണ് അദ്ദേഹം മലയാളികളോട് പറഞ്ഞത്:വീട്ടിലെ ഊണ്, മീൻ കറി ചെറുകടികൾ അഞ്ചു രൂപ മാത്രം ചട്ടി ചോറ് ബിരിയാണി പോത്തും കാല് ഷാപ്പിലെ കറി ബിരിയാണി അൽ ഫാം കുഴിമന്തി ബ്രോസ്റ്റഡ് ചിക്കൻ ഫ്രൈഡ് ചിക്കൻകേരളത്തിൽ യാത്ര ചെയ്യുന്പോൾ കാണുന്ന ബോർഡുകളാണ്...മലയാളികളുടെ ഭക്ഷണ വിഭവങ്ങൾ നാടും മറുനാടും കടന്ന് വിദേശിയിൽ എത്തി നിൽക്കുകയാണ്. വർക്ക് ഫ്രം ഹോമിന്റെ...
HMT forest, Kalamassery
കൊച്ചി എറണാകുളം നഗരത്തിന്‍റെ വ്യാവസായികഭൂമികയാണ് കളമശേരി. മുന്‍പ് കാടും കുന്നുമായിരുന്ന സ്ഥലം ഇപ്പോള്‍ വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമായി വെട്ടിത്തെളിച്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്.  എന്നാല്‍ ഊഷരമായ നഗരനിര്‍മിതിക്കിടിയില്‍ ആര്‍ക്കോ പറ്റിയ കൈത്തെറ്റു പോലെ അല്‍പ്പം പച്ചപ്പ് കൈമോശം വരാതെ  മറഞ്ഞു നില്‍ക്കുന്നതായി കാണാം. കളമശേരി എച്ച് എം ടി ഭൂമിയിലുള്ള  ചെറുവനപ്രദേശം സ്വാഭാവിക പക്ഷിസങ്കേതവും ജൈവവൈവിധ്യപ്രദേശവുമായി  വികസിച്ചു വന്നിരിക്കുകയാണ് ഇപ്പോള്‍.സംസ്ഥാനത്തിന്‍റെ വ്യാവസായികതലസ്ഥാനമായ ആലുവയില്‍ നിന്ന്  എറണാകുളം നഗരത്തിലേക്ക് പോകുന്ന വഴിയില്‍ ദേശീയപാത 544നു...