30 C
Kochi
Sunday, October 24, 2021

Daily Archives: 10th January 2021

young man killed
കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.സിപിഎം പ്രകടനത്തിന് നേരെ കല്ലെറിഞ്ഞെന്ന കേസിൽ പ്രതിയാണ് മനോജ്.
പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് െവളളമില്ലാതെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. മലമ്പുഴ കനാൽ നികത്തപ്പെട്ടു ജലസേചനം തടസപ്പെട്ടതാണ് കാരണം. പാലപ്പുറം ചക്കാല പാടശേഖരത്തിലെ നാൽപ്പത് കർഷകരുടെ ഉടമസ്ഥതയിലുള്ള െനല്‍കൃഷിയാണ് ഉണങ്ങി നശിക്കുന്നത്. ഏകദേശം മുപ്പത് ഏക്കര്‍ പാടം വീണ്ടുകീറിയ നിലയിലാണ്. മലമ്പുഴ കനാൽ നികത്തപ്പെട്ട് ജലമൊഴുക്ക് ഇല്ലാതായായതാണ് കാരണം. പാടശേഖരത്തിന് ഒരു കിലോമീറ്റർ അകലെ ഒറ്റപ്പാലം നഗരസഭയുടെയുടെയും ലക്കിടിപേരൂർ പഞ്ചായത്തിന്റെയും അതിർത്തിയിലാണു കനാൽ നികത്തപ്പെട്ടത്.. കനാൽ പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കലക്ടർ നിർദേശം...
ചെന്നെയില്‍ ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട് ജീവനക്കാര്‍ അറസ്റ്റിലായി.
മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, എം.എന്‍.എസ് മേധാവി രാജ് താക്കറെ എന്നിവരുടെ സുരക്ഷ സംവിധാനങ്ങള്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാഷ്ട്രീയമായി തങ്ങളെ വേട്ടയാടുകയാണെന്നാരോപിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. വി.ഐ.പികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങളെപ്പറ്റി ഇടയ്ക്കിടെ അവലോകനം നടത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തിരുവമ്പാടി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാവുകയാണ്. താമരശ്ശേരിയിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവും തിരുവമ്പാടി മുന്‍ എം.എല്‍.എയുമായിരുന്ന സി. മോയിന്‍കുട്ടിയുടെ മരണം സൃഷ്ടിച്ച അഭാവം ലീഗിന് മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള നേതൃത്വമില്ലാതാക്കിയതും, സമീപ കാലത്ത് ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നതകളും കാരണം പരാജയഭീതി മുന്നില്‍ കണ്ട് സീറ്റ് കോണ്‍ഗ്രസിന് കൈമാറാനാണ് ലീഗിന്റെ നീക്കം. പകരം നിലവില്‍...
കുവൈത്ത് സിറ്റി: സ്‍ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്‍ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന അറബ് പൗരനാണ്‌ അറസ്റ്റിലായത്. നിയമവിരുദ്ധമായി മരുന്നുകള്‍ നല്‍കുന്നതിന് പകരമായി, സ്‍ത്രീകള്‍ തന്റെ ഫ്ലാറ്റിലെത്തണമെന്നും നിര്‍ദേശങ്ങള്‍ക്കു വഴങ്ങണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. വിതരണത്തിന് കടുത്ത നിയന്ത്രണമുള്ള ഈ മരുന്നുകള്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഇയാള്‍ നിയമവിരുദ്ധമായി കടത്തിയത്. ഡോക്ടര്‍മാരില്‍ നിന്ന് ആവശ്യമായ അളവിലുള്ള...
ഷാര്‍ജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗതയിലെത്തിയ വാഹനമിടിച്ച് യുവതി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ വെള്ളിയാഴ്‍ച വൈകുന്നേരമായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നയാളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‍ച വൈകുന്നേരം 3.50നായിരുന്നു പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. പൊലീസ് പട്രോള്‍, പാരാമെഡിക്കല്‍ സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. 4.30ഓടെ മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
റായ്ച്ചൂര്‍: കാര്‍ഷികമേഖല കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ റിലയന്‍സ് തുടക്കം കുറിച്ചത്.സിന്ധാനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും 1000 ക്വിന്റില്‍ സോന മസൂരി നെല്ലാണ് റിലയന്‍സ് വാങ്ങിയത്. 1,100 നെല്‍ കര്‍ഷകര്‍ അംഗങ്ങളുള്ള സ്വാസ്ത്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് കമ്പനിയുമായാണ് (എസ്.എഫ്.പി.സി) റിലയന്‍സുമായി രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ കരാറില്‍ ഒപ്പുവെച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടിയ തുകക്കാണ്...
ദുബായ് ∙ കോവിഡ്19  സാഹചര്യത്തിലും ദുബായ് അതിന്റെ  പ്രതാപം  വീണ്ടെടുക്കുന്നു. ഇതുസംബന്ധമായ കണക്ക് ദുബായ് എമിഗ്രേഷൻ അധികൃതർ(ജിഡിആർഎഫ്എ) പുറത്തുവിട്ടു.  2020 ൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലേറെ  പേരാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൗണ്ടർ വഴി  17,889,183 ജനങ്ങളും സ്മാർട്...
പുതുച്ചേരി∙ ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. കിരൺ ബേദിയുടെ ഔദ്യോഗിക വസതിക്കു സമീപം റോഡിലാണ് പുതുച്ചേരി മുഖ്യമന്ത്രി സമരം ചെയ്യുന്നത്. മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതുച്ചേരിയിലെ രണ്ട് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നത്. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു....