Thu. Apr 18th, 2024
ലണ്ടൻ:

 
യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. ജനസഭയിൽ 73ന് എതിരെ 521 വോട്ടിനാണു ബ്രെക്സിറ്റ് വ്യാപാരക്കരാർ പാസ്സായത്. ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.

വ്യാപാരം, ഗതാഗതം, മത്സ്യബന്ധനം തുടങ്ങി എല്ലാ മേഖലകളിലും ഇന്നു മുതൽ പുതിയ നിയമങ്ങൾ നടപ്പിലാകുകയാണ്. യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകുന്നതു ഫെബ്രുവരിയിലാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടെങ്കിലും ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാൾട്ടറിന്റെ അതിർത്തി തുറന്നു തന്നെയിടാൻ മേഖല സ്ഥിതി ചെയ്യുന്ന സ്പെയിനുമായി പ്രാഥമിക കരാർ ആയി. പുതിയ കരാർ വ്യവസ്ഥകളിലേക്കു മാറാൻ 6 മാസം പരിവർത്തനകാലമായി അനുവദിക്കും.