Daily Archives: 18th January 2021
കിടങ്ങയം ഇബ്രാഹിം മുസ്ലിയാർ ഔഷധച്ചെടികളെ സംബന്ധിച്ച് 1930ൽ രചിച്ച അറബി മലയാളം കൃതി പുനഃപ്രസിദ്ധീകരിച്ച് കൊണ്ടോട്ടി മാപ്പിള കലാ അക്കാദമി. മഖ്സനുല്‍ മുഫ്റദാത് എന്ന അറബി മലയാള കൃതിയാണ് കേരള സാംസ്കാരിക വകുപ്പിൻെറ ധനസഹായത്തോടെ പ്രസിദ്ധീകരിച്ചത്.1197 ഔഷധച്ചെടികളുടെ സവിശേഷതകളെക്കുറിച്ചും അവയുടെ പ്രയോഗത്തെക്കുറിച്ചുമാണ് കൃതിയിലുള്ളത്. സംസ്കൃതം, അറബി, മലയാളം, പേര്‍ഷ്യന്‍ കൃതികളെ അവലംബിച്ചാണ് ഗ്രന്ഥം രചിച്ചത്. ഔഷധങ്ങളുടെ ഹിന്ദി, ഉര്‍ദു, അറബി, പേര്‍ഷ്യന്‍, മലയാളം, ഇംഗ്ലീഷ് പേരുകള്‍ ചിത്ര സഹിതം...
തിരുവനന്തപുരം:ദേശീയ നേതൃത്വം എന്ത് തീരുമാനിച്ചാലും എൽഡിഎഫിൽ ഉറച്ച് നിൽക്കാൻ എൻ സി പിയിലെ ഏ കെ ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. മന്ത്രി എ കെ ശശീന്ദ്രന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായായിരുന്നു യോഗം. സീറ്റ് ചർച്ചകൾ തുടങ്ങുന്നതിന് മുൻപ് കടുത്ത നിലപാടിലേക്ക് പോകരുതെന്നും ശശീന്ദ്രൻ വിഭാഗം ആവശ്യപ്പെടും. ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി, വൈസ്...
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറച്ചു. സ്ഥിര നിക്ഷേപത്തിനും ചെറിയ കാലത്തേക്കുള്ള നിക്ഷേപങ്ങൾക്കും പലിശ നിരക്ക് കുറച്ചു.വാണിജ്യ ബാങ്കുകൾ ഉൾപ്പടെയുളള ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചതോടെയാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കി. രണ്ട് വർഷം വരെയുളള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.40 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 8.50 ആയിരുന്നു. രണ്ട് വർഷത്തിന് മുകളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായിരിക്കും.
തൃശ്ശൂർ:പാലക്കാട് കോങ്ങാട് എം എൽ എ കെ വി വിജയദാസ് അന്തരിച്ചു. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. വേലായുധൻ - താത്ത ദമ്പതികളുടെ മകനായി 1959-ൽ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.
പ്രധാന ഗൾഫ് വാർത്തകൾ:സൗദി പ്രവിശ്യകളിൽ മൂടൽ മഞ്ഞ്; താപനില പൂജ്യത്തിലും താഴെയാകും
സൗദി അറേബ്യ വനിതകളെ ജഡ്ജിമാരായി നിയമിക്കുന്നു
ഐ സി എം ഗവേണിങ് കൗൺസിൽ അംഗമായി എം എ യൂസഫലി
മിഡില്‍ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തിറക്കി ഫോബ്സ്
കുവൈത്ത് ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിന്റെ ഓർമ്മയിൽ
കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ വന്നു തുടങ്ങി
ബൈഡന്റെ ഇടപെടല്‍ ഉറ്റുനോക്കി ഗള്‍ഫ് മേഖല
റിയാദിൽ ഗോഡൗണുകളിൽ...
"സിനിമ കണ്ട് പത്ത് ഡിവോഴ്സുകൾ നടന്നാൽ സന്തോഷം," തൻ്റെ പുതിയ സിനിമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് സംവിധായകൻ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (The Great Indian Kitchen)/മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ സംവിധായകൻ ജിയോ ബേബിയാണ് ഒരു അഭിമുഖത്തിൽ ഇങ്ങനെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും മുഖ്യകഥാപാത്രങ്ങളാകുന്ന ഈ ചിത്രം ജനുവരി പതിനഞ്ചിനാണ് റിലീസ് ആയത്. ജിയോ ബേബി തന്നെയാണു് ഈ ചിത്രത്തിൻ്റെ രചനയും...
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ നിലവിൽ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾക്ക് വഴിവെയ്ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്.'പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്' എന്ന ഫേസ്ബുക് പോസ്റ്റിൽ ശോഭ സുരേന്ദ്രൻ ആരോപിക്കുന്നു.'ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ...
ന്യു ഡൽഹി
രണ്ട് ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് നിർമിച്ച വാക്സീൻ അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യ തയാറെടുക്കുന്നു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേയ്ക് വാക്സിൻ കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ ശ്രമം. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സീൻ, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ എന്നിവയാണ് ഇന്ത്യ അയച്ചുകൊടുക്കുക. ആദ്യഘട്ടത്തിൽ സൗജന്യമായിയാണ് വാക്സിൻ കയറ്റുമതി ചെയുന്നത് തുടർന്ന് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ...
ദമ്മാം:സൗദി അറേബ്യ വനിതകളെ ജഡ്ജിമാരായി നിയമിക്കുന്നു. സ്ത്രീശാക്തീകരണത്തിെൻറ ഭാഗമായി വനിതകളെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി മാനവ വിഭവശേഷി സാമൂഹിക- വികസന മന്ത്രാലയത്തിലെ സ്ത്രീശാക്തീകരണ വിഭാഗം അണ്ടർ സെക്രട്ടറി ഹിന്ദ് അൽസാഹിദാണ് അറിയിച്ചത്. നിയമ- നീതിന്യായ നിർവഹണ വിഭാഗത്തിൽ മികച്ച പരിശീലനം സിദ്ധിച്ച വനിതകളെയാണ് നിയമിക്കുന്നത്. ഈയടുത്ത് നീതിവകുപ്പ് മന്ത്രി വലീദ് അൽസമാനിയും 100ഓളം വനിത നോട്ടറി ഉദ്യോഗസ്ഥകളെ നീതിന്യായ നിർവഹണ വിഭാഗത്തിൽ നിയമിക്കാൻ നിർദേശം നൽകിയിരുന്നു. നിയമനിർമാണം, നീതിന്യായം,...
സെവിയ്യ (സ്പെയ്ൻ):ക്ലബ് കരിയറില്‍ ലയണല്‍ മെസ്സി ആദ്യ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ ബാര്‍സിലോനയെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്ലറ്റിക് ബില്‍ബാവോയ്ക്ക്. ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലുമായി നേടിയ ഗോളില്‍ 3–2നാണ് ബില്‍ബാവോയുടെ ജയം. 89–ാം മിനിറ്റുവരെ 2–1ന് മുന്നിട്ടുനിന്നശേഷമാണ് ബാര്‍സയുടെ അപ്രതീക്ഷിത തോല്‍വി.