Thu. Mar 28th, 2024
Oxford-AstraZeneca Covid vaccine gets approved in India

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി.
  • കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  
  • രാജ്യത്ത് കൊവിഡ് ആര്‍ടിപിസിആർ ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചു.  ആന്റിജെന്‍ ടെസ്റ്റിന് 300 രൂപയും.
  • കൊവിഡ്‌ വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ സംസ്ഥാനത്ത് നാളെ നടക്കും.
  • പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത് സമ്മേളനം ജനുവരി 8 മുതൽ വിളിച്ചുചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുളളവര്‍  കൂട്ടായി നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.  
  • ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ പി ശ്രീമകൃഷ്ണൻ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും, സരിത്തിൻ്റെയും നിർണായമൊഴി.  
  • മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ നയതി മെഡിസിറ്റിയിൽ മലയാളികളടക്കമുള്ള നഴ്സുമാർ സമരത്തിൽ. 
  • കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. യുവതികളും യുവാക്കളുമടക്കം ഏഴ് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
  • വാഗമൺ നിശാലഹരിപ്പാർട്ടി കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് തിരിച്ചടി. ഇന്ന്  കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരായില്ല.
  • നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഡി ജി പി പുറത്തിറക്കി.
  • തിരുവനന്തപുരം ക‍ഴക്കൂട്ടത്ത് അമ്മയും മൂന്ന് മക്കളും അടങ്ങിയ നിർധന കുടുംബത്തെ അയൽവാസികൾ ചേർന്ന് തെരുവിലിറക്കിയ സംഭവത്തിൽ ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല.
  • കൊവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ.
  • യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം.
  • മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേമ്പര്‍. ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസാണ് രംഗത്ത് വന്നിരിക്കുന്നത്.

https://www.youtube.com/watch?v=yE_ZtI81HkM

By Athira Sreekumar

Digital Journalist at Woke Malayalam