Thu. Jul 3rd, 2025
വാഷിങ്ടൺ:

 
അമേരിക്കയില്‍ വാക്സിനുകളുടെ വിതരണം പ്രതീക്ഷിച്ചതിലും മന്ദഗതിയില്‍. ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം തുറന്നു സമ്മതിച്ചു, വരും ആഴ്ചകളില്‍ വേഗത വർധിക്കുമെന്ന വിശ്വാസവും അവര്‍ പ്രകടിപ്പിച്ചെങ്കിലും അതിനു സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്‍ വിതരണം സംസ്ഥാനങ്ങള്‍ അട്ടിമറിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. എന്നാല്‍ വ്യക്തമായ പദ്ധതിയില്ലാത്തതാണ് കാര്യങ്ങളെ തകര്‍ക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.