Daily Archives: 21st January 2021
കുവൈത്ത് സിറ്റി:കുവൈത്തിൽ 70 വയസ്സായവരുടെ ഇഖാമ പുതുക്കിനൽകില്ലെന്ന് മാൻപവർ അതോറിറ്റി. ബിരുദ വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും 70 വയസ്സിനു മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കിനൽകേണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികൃതർ നിർദേശം നൽകിയതായാണ് വിവരം. 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്തവർക്ക് ജനുവരി മൂന്നുമുതൽ മാൻപവർ അതോറിറ്റി വർക്ക് പെർമിറ്റ് പുതുക്കിനൽകുന്നില്ല.സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാൻപവർ അതോറിറ്റി...
കൊച്ചി:മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ കെ വി തോമസ്. മറ്റന്നാൾ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മധ്യമങ്ങളെ കണ്ട് കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിരുന്നു.ഇതോടെയാണ് കെവി തോമസിന്റെ ചുവട് മാറ്റസാധ്യത ഏറെ ശ്രദ്ധ നേടിയത്. കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ലെന്നും...
ന്യൂദൽഹി:ഹാത്രാസ് കൂട്ടബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.
”എന്തുകൊണ്ടാണ് കോടതി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫറൂഖിയ്ക്കും മാത്രം ജാമ്യം നിഷേധിക്കുന്നത്. സമത്വമെന്നാൽ തുല്യ നീതി ലഭിക്കലും, നിയമപരമായ നിബന്ധനകൾ ഒരേ പോലെ ബാധകമാവുന്നതുമാണ്,” പി ചിദംബരം പറഞ്ഞു.നേരത്തെ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന് കീഴിലുള്ള ഭരണഘടനാ ബെഞ്ചും,...
ദോഹ:ജനുവരി 27 മുതൽ ഖത്തർ എയർവേസ് യു എ ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപരോധം അവസാനിപ്പിച്ച് ജി സി സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് വിമാനസർവിസ് തുടങ്ങുന്നത്. 27ന് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കും 28ന് അബൂദബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരു സർവിസിനുമുള്ള ബുക്കിങ് കമ്പനി വെബ്സൈറ്റിൽ തുടങ്ങിയിട്ടുണ്ട്.
27ന് ദോഹ ഹമദ്...
കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സൈനികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.
ബംഗാളില്‍ ബിജെപി വര്‍ഗീയത പടര്‍ത്തുകയാണ്. എന്നാല്‍ ബംഗാളില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വര്‍ഗീയ പാര്ട്ടിക്കുമാകില്ലെന്ന് ഫിര്‍ഹാദ് പറഞ്ഞു.
വാഷിങ്ടൺ:അമേരിക്കയുടെ 46ാം പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ ഒന്നാം നാൾ തിരുത്തിയത് 15 ട്രംപ്തീരുമാനങ്ങൾ. ഏഴു മുസ്ലിം രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്ക് യാത്ര വിലക്കി 2017ൽ നടപ്പാക്കിയ നിയമനിർമാണമാണ് അതിലൊന്ന്. ഇനിയും കളയാൻ സമയം ബാക്കിയില്ലെന്നു പ്രഖ്യാപിച്ചായിരുന്നു നടപടി.'മുസ്ലിം വിലക്കി'ന് പ്രസിഡന്റ് അന്ത്യം കുറിച്ചിരിക്കുന്നു- ഒരു മതത്തോട് കടുത്ത വൈരവും വെറുപ്പും നിറഞ്ഞതായിരുന്നു ആ തീരുമാനം''- ബൈഡന്റെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പെസ്കി പറഞ്ഞു.അമേരിക്കയിലെ മുസ്ലിം സമൂഹത്തിന്...
തിരുവനന്തപുരം:സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരില്ലെന്ന് പിടി തോമസ് തടസവാദം ഉന്നയിച്ചെങ്കിലും താൻ ചർച്ചയ്ക്കിടയിൽ ഡെപ്യൂട്ടി സ്പീക്കറോട് അഭ്യർത്ഥിച്ച് സമയം വാങ്ങിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.'പ്രതിപക്ഷ നേതാവും ഉപനേതാവും ചില ഗൗരവമായ കാര്യങ്ങൾ ഉന്നയിച്ചത്. ഉപനേതാവ്, സ്പീക്കർ ഡോളർ അടങ്ങുന്ന ബാഗ് കോൺസുലേറ്റിന് കൊടുക്കാൻ കൈമാറി എന്ന് പറഞ്ഞു. അതുവരെയുള്ള ചർച്ചയിൽ നിന്ന്...
ദില്ലി:പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ കാലതാമസം നേരിടുന്നെന്ന് പരാതികള്‍ വ്യാപകമാണ്. എന്നാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ റെക്കോര്‍ഡ് വേഗതയില്‍ ശിക്ഷ വിധിച്ച് കോടതി. പോക്സോ കേസിലാണ് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.
ഗാസിയാബാദില്‍ രണ്ടര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്കാണ് 29 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 19നാണ് രണ്ടരവയസുകാരിയെ ബലാത്സംഗത്തിനിരയായി കവി നഗറിലെ...
കൊച്ചി:തിരുത്താൻ ലഭിച്ച അവസരം രണ്ടു വ്യാപാര ദിനങ്ങളിലെ ഇടിവുകൊണ്ടു മതിയാക്കി ഓഹരി വില സൂചികകൾ മുമ്പത്തെക്കാൾ ആവേശത്തോടെ ഉയരത്തിലേക്ക്. ഒറ്റ ദിവസംകൊണ്ടു സെൻസെക്സ് 834.02 പോയിന്റും നിഫ്റ്റി 239.90 പോയിന്റും മുന്നേറിയപ്പോൾ നിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായ വർധന മൂന്നര ലക്ഷം കോടി രൂപ.
വ്യാപാരത്തിനിടയിൽ സെൻസെക്സ് 936 പോയിന്റ് ഉയർന്നു 49,500 ൽ എത്തുകയുണ്ടായി; നിഫ്റ്റി 14,546 പോയിന്റിലേക്കും. എന്നാൽ നിക്ഷേപകരുടെ ലാഭമെടുപ്പു മൂലം സൂചികകൾക്ക് ആ നിലവാരത്തിൽ ‘ക്ളോസ്’ ചെയ്യാൻ...
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം അബുദാബിയില്‍
ഖത്തറില്‍ പൊടിക്കാറ്റ് ശക്തം; ജാഗ്രത വേണമെന്ന് നിര്‍ദേശം
ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ഡ്രൈവ് ത്രൂ വാക്സിൻ കേന്ദ്രങ്ങൾ ഉടൻ
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ
ബഹറിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾ മാതൃകാപരം
ആഗോള നിക്ഷേപ സമ്മേളനത്തിനൊരുങ്ങി റിയാദ്; സമ്മേളനം ജനുവരി 27ന്
ഒമാനിൽ 11 വയസ്സുവരെയുള്ള സ്കൂൾ കുട്ടികളെ ഫെയ്സ് മാസ്ക് ധരിക്കുന്നതിൽ...