25 C
Kochi
Thursday, December 2, 2021

Daily Archives: 30th January 2021

കോട്ടയം:പാലായെ ചൊല്ലിയുളള പോരിനിടെ മാണി സി കാപ്പനെതിരെ പരോക്ഷ വിമർശനവുമായി എം എം മാണി. സീറ്റ് ചർച്ച തുടങ്ങും മുമ്പ് അനാവശ്യ വിവാദങ്ങൾ ചിലർ സൃഷ്ടിക്കുന്നുവെന്നായിരുന്നു മണിയുടെ വിമർശനം. ആരും അറക്കുന്നതിന് മുമ്പ് പിടയ്ക്കേണ്ട കാര്യമില്ല. യുഡിഎഫിൽ നിന്ന് നാളെ ഉമ്മൻ ചാണ്ടി എന്നെ വിളിച്ച് പുതുപ്പള്ളിയിൽ മത്സരിക്കാൻ പറഞ്ഞാൽ ഞാൻ പറയും ഞാൻ ഇടത് പക്ഷ ജനാധിപത്യ മുന്നണിയിലാണെന്ന്. ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം നേടും, ആരെയും വേദനിപ്പിക്കാൻ...
ന്യൂദല്‍ഹി:ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി കര്‍ണാടകയും. ഇവര്‍ക്കെതിരെ കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കര്‍ണാടക.നേരത്തെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും കേസെടുത്തിരുന്നു. സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ ബെംഗളൂരുവിലെ പരപ്പന അഗ്രാഹാര ജയിലില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ഇവരുടെ ട്വീറ്റുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതാണ് എന്നാരോപിച്ചാണ് രാകേഷ് ബി...
വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കില്ല
മുംബൈ: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള വിധികളുടെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു. ജസ്റ്റിസ് പുഷ്പ വി ഗണേദിവാല നിലവിൽ ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിലെ ജഡ്ജിയാണ്. വസ്ത്രത്തിലൂടെ സ്പർശിച്ചാൽ പോക്സോ ചുമ്മാതനാക്കില്ല, കൈയിൽ പിടിച്ചാലും പാന്റിന്റെ സിപ് അഴിച്ചാലും ലൈംഗിക പീഡന പരിധിയിൽ വരില്ല. തുടങ്ങിയ വിചിത്ര വാദങ്ങൾ തുടർച്ചയായി പുറപ്പെടുവിച്ചിരുന്നു.   
ന്യൂദല്‍ഹി:കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നും കര്‍ഷകരോട് അദ്ദേഹം തന്നെ ഇക്കാര്യം അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ അജണ്ട അവതരിപ്പിക്കുന്നതിനായി ശനിയാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തിന്റെ അധ്യക്ഷത വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സാധാരണഗതിയില്‍, ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി...
കുവൈത്ത് സിറ്റി:ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ചതാണ് ഈ വാക്‌സിന്‍.വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ പറഞ്ഞു. ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് ജിസിസി...
യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം
പ്രധാനപ്പെട്ട ഗൾഫ് ന്യൂസ്:യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം ഇ​ന്ത്യ സൗ​ദി​ക്ക്​ ന​ൽ​കു​ന്ന ​കോ​വി​ഡ് വാ​ക്‌​സി​ൻ 30 ല​ക്ഷം ഡോ​സ് അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി സൗദി അറേബ്യ ബഹ്റൈൻ വിമാനത്താവളത്തിന് പുതിയ ടെർമിനൽ; ആദ്യ പരീക്ഷണ സർവീസ് അബുദാബിയിലെത്തി കൊവിഡ്; സുപ്രീം കമ്മിറ്റി നിർദ്ദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി അപരിചിതരുടെയും ആയമാരുടെയും കൂടെ കുട്ടികളെ തനിച്ചാക്കരുതെന്ന് അബുദാബി പൊലീസ്. രാജ്യങ്ങളുടെ ഗ്രീൻ പട്ടിക പരിഷ്കരിച്ച് അബുദാബി ഹൈപ്പർലൂപ്...
ന്യൂഡൽഹി:പാതി സീസൺ കൊവിഡ്​ കൊണ്ടുപോയ 2020- 21ൽ ഇനി രഞ്​ജി ട്രോഫി നടത്തേണ്ടതില്ലെന്ന്​ തീരുമാനം. പകരം 50 ഓവർ വിജയ്​ ഹസാരെ​ ട്രോഫിയും വനിതകൾക്കായി ഏകദിന ടൂർണമെൻറും നടത്തും. ഇതുസംബന്ധിച്ച്​ എല്ലാ സംസ്​ഥാന സമിതികൾക്കും ബിസിസിഐ കത്തയച്ചു.കൊവിഡ്​ മഹാമാരി പരിഗണിച്ച്​ രഞ്​ജി ട്രോഫി മത്സരങ്ങൾ വേണ്ടെന്നുവെച്ചെങ്കിലും അതത്​ ടീമുകൾക്കായി പാഡുകെട്ടിയ ഇനത്തിൽ താരങ്ങൾക്ക്​ ലഭിക്കേണ്ട പ്രതിഫലം ബിസിസിഐ നൽകും. ശരാശരി പ്രതിദിനം 45,000 രുപ തോതിലാണ്​ നൽകുക.
ദുബായ്:വിദേശ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭരായ ആളുകൾ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സ്വാഭാവികവൽക്കരണം അനുവദിക്കുന്നതിനായി പൗരത്വ നിയമത്തിൽ പ്രധാന മാറ്റങ്ങൾ യുഎഇ ശനിയാഴ്ച പ്രഖ്യാപിച്ചു.അസാധാരണമായ കഴിവുള്ള ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും എമിറാത്തി പൗരത്വം നൽകാനുള്ള തീരുമാനം അവരെ യുഎഇ സമൂഹത്തിന്റെ അംഗങ്ങളായി സ്വീകരിക്കുക, രാജ്യത്ത് ഈ ആളുകളുടെ സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, മൊത്തത്തിലുള്ള ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് ലക്ഷ്യം.
ദില്ലി:ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽ‌കണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻ‌വലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രസ്തുത ഹർജികളിൽ‌ അടുത്ത മാസം 25 ന് കോടതി പ്രാഥമിക വാദം കേൾക്കും.എന്നാൽ, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ തുടർന്ന്...
തിരുവനന്തപുരം:സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം.11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെന്നും രണ്ടെണ്ണം സമര്‍പ്പിക്കാനുണ്ടെന്നും വിഎസ് പറഞ്ഞു. തുടര്‍നടപടികളാണ് കമ്മിഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി.