Monthly Archives: February 2021
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ 11 മണി മതല്‍ വെെകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം.വേനൽ ചൂടിൽ നിന്ന് സംരക്ഷണവും പ്രതിരോധവും ഒരുക്കുന്നതിന് പൊതു ജനങ്ങൾക്ക് വിശദമായ മാര്‍ഗ്ഗ രേഖയും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതകളിൽ മുൻകരുതലെടുക്കണം. യാത്രയില്‍ ഒരു കുപ്പി വെള്ളം എപ്പോഴും കെെയ്യില്‍ കരുതണം. ദാഹമില്ലെങ്കില്‍ പോലും ഇടയ്ക്കിടക്ക്...
തിരുവനന്തപുരം60 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും. കൊ-വിന് പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഇഷ്ടമുള്ള കേന്ദ്രവും ദിവസവും വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാം.60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് സംസ്ഥാനത്ത് രജിസ്ട്രേഷന് അനുവദിക്കുന്നത്. നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നാളെ തന്നെ വാകിസിനേഷന്റെ...
തിരുവനന്തപുരം:മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന് മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്കുന്ന പാര്‍ട്ടിയാണെന്നും തുറന്നടിച്ചു. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരുമെന്നും മുസ്ലീംലീഗിന് വര്‍ഗീയത മാറ്റിവച്ച് വരാന്‍ ആകില്ലെന്നും വി മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.മുസ്ലീംലീഗിനെ കേരളത്തിലോ, ഇന്ത്യയില്‍ എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്....
കുവൈറ്റ് സിറ്റി:കുവൈറ്റിൽ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളെ അവഗണിച്ചുള്ള ഒത്തുകൂടലുകൾക്ക് മൂന്നുമാസം തടവോ 5000 ദീനാർ പിഴയോ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബിയാണ് കർശന മുന്നറിയിപ്പ് നൽകിയത്.ഒത്തുകൂടലുകൾ പിടികൂടാനായി പൊലീസ് 24 മണിക്കൂറും ഫീൽഡ് പരിശോധന നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാളുകളിലും മറ്റും നടത്തുന്ന ഒത്തുകൂടലുകൾക്കും വിലക്ക് ബാധകമാണ്. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലും ഒത്തുചേരലുകൾ പൂർണമായി...
മസ്കറ്റ്:പാരിസ്ഥിതിക മാലിന്യങ്ങളുടെ പുനരുത്പാദന രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയുമായിുമായി കാർഷിക-ഫിഷറീസ് മന്ത്രാലയം ധാരണപത്രം ഒപ്പുവെച്ചു. പാരിസ്ഥിതിക മാലിന്യങ്ങൾ സിമൻറ് മെറ്റീരിയലാക്കി മാറ്റുന്നതാണ് പദ്ധതി. 'ടുഗെദർ ടു ഗ്രോ'എന്ന പേരിലുള്ള വിവിദ്യാർത്ഥി കൂട്ടായ്മയുമായി സാങ്കേതിക സഹകരണ കരാറാണ് ഒപ്പുവച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഈ രംഗത്തെ പ്രവർത്തത്തിനുള്ള സാങ്കേതിക പിന്തുണയും വിദഗ്ദ്ധ ഉപദേശവുമാണ് മന്ത്രാലയം നൽകുക.
മോഹൻലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദര്ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരിക്കുകയാണ്. മോഹൻലാല്‍ തന്നെയാണ് റിലീസ് അറിയിച്ചിരിക്കുന്നത്. മെയ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുക.പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'കുഞ്ഞു കുഞ്ഞാലി'യെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ...
റാസല്‍ഖൈമ:കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പുതിയ സംവിധാനം ആരംഭിച്ച് റാസല്‍ഖൈമയിലെ റാക് ആശുപത്രി. യുഎസ്
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകരിച്ച ബാംലനിവിമബ് ഇന്‍ജക്ഷനാണ് ഗുരുതുര കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.കൊവിഡ് ബാധിതരായ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലും വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,
ഹൃദ്രോഗം, ആസ്ത്മ എന്നിങ്ങനെ വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലുമാണ് ഈ ചികിത്സ നടത്തുക. കൊവിഡ് 19നെതിരെയുള്ള സിന്തറ്റിക് ആന്റിബോഡി ചികിത്സയാണിതെന്ന് റാക്ഹോസ്പിറ്റല് സിഇഒ ഡോ ജീന്‍മാര്‍ക്ക് ഗൗര്‍ പറഞ്ഞു.രോഗാണുക്കളെ നശിപ്പിക്കുന്നതിനായി...
ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ തൊഴിലില്ലായ്മയ്ക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന ക്യാമ്പയിനില്‍ അണിചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പ്രിയങ്ക രംഗത്തെത്തിയത്.ചെറുപ്പക്കാര്‍ ജോലിയെക്കുറിച്ച് സംസാരിച്ചാല്‍ സര്‍ക്കാര്‍ അവരെ ജയിലില്‍ അടക്കും. എന്തുതരം സര്‍ക്കാരാണിതെന്നാണ് പ്രിയങ്ക പരിഹസിച്ചുകൊണ്ട് ചോദിച്ചത്. യുവാക്കള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്യും. അവര്‍ പറയുന്നത് കേള്‍ക്കുക എന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ദോഹ:നാട്ടിലേക്ക് പോകാനായി വിമാനടിക്കറ്റ് എടുത്തവരിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യാത്ര മുടങ്ങിയവർ ടിക്കറ്റ് തുകയുടെ റീഫണ്ടിന് സമീപിക്കുമ്പോൾ ബജറ്റ് എയർലൈനുകൾ പാതി തുക പോലും മടക്കി നൽകുന്നില്ലെന്ന് പരാതി. നാട്ടിലെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ പ്രകാരം യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് യാത്രാനുമതി.പോസിറ്റീവ് സ്ഥിരീകരിക്കുന്നവർ പോകാൻ കഴിയാത്തതിനാൽ വിമാന ടിക്കറ്റ് തുക റീഫണ്ട് ചോദിക്കുമ്പോൾ ഇൻഡിഗോയിൽ നിന്നും ടിക്കറ്റിന്റെ...
മുംബൈ:ഇന്ത്യൻ ഇക്വിറ്റികൾ കേന്ദ്ര ബജറ്റിന് ശേഷം വൻ കുതിപ്പ് നടത്തിയതോടെ, ഫെബ്രുവരിയിൽ ഇന്ത്യൻ മൂലധന വിപണിയിലേക്കുളള മൊത്തം വിദേശ പോർട്ട് ഫോളിയോ നിക്ഷേപം (എഫ്പിഐ) 25,787 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന എൻഎസ്ഡിഎൽ ഡാറ്റ പ്രകാരം 2020 ലെ മൊത്തം എഫ്പിഐ നിക്ഷേപം 45,260 കോടി രൂപയാണ്.ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള കൂടുതൽ ഉദാരവൽക്കരണ നടപടികൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിന് ശേഷം വിദേശ നിക്ഷേപ വരവിൽ വൻ വർദ്ധന...