26 C
Kochi
Friday, July 30, 2021

Daily Archives: 12th January 2021

compulsory confession in orthodox church supreme court issues notice to governments
ദില്ലി: കാര്‍ഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നല്‍കാന്‍ രൂപീകരിച്ച നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണം. സുരക്ഷ കണക്കാക്കി സമരം അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കർഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ കാർഷികനിയമങ്ങൾ സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻറ് ഭുപീന്ദർ സിംഗ് മാൻ,...
ന്യൂഡല്‍ഹി: അംഗത്വം രാജിവെച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ കര്‍ഷകരുടെ സമരപന്തലില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രബാല്‍ പ്രതാപ് ശശിയെന്ന പ്രവര്‍ത്തകനാണ് ഘാസിപൂരില്‍ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.ഘാസിപൂരിലെ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്ന പ്രബാല്‍ കേന്ദ്രം കോര്‍പറേറ്റുകള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ ഒഴിവാക്കുകയാണെന്നും പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ വീണ്ടും ഉഷാറാവുകയാണ്. വിജയ് ചിത്രം മാസ്റ്റേഴ്സിലൂടെയാണ് പുത്തൻ ഉണർവിന്റെ തുടക്കം. എന്നാൽ‌ കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി. ജയസൂര്യയുടെ വെള്ളം എന്ന സിനിമയാണ് പ്രതിസന്ധി കാലത്തിന് ശേഷം തിര തൊടുന്ന ആദ്യ ചിത്രം. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂർ സ്വദേശിയായ ഒരാളുടെ ജീവിതമാണ്...
ബിഎസ്എന്‍എല്‍ എല്ലാ ആഭ്യന്തര കോളുകളിലെയും എഫ്‌യുപി പരിധി നീക്കംചെയ്തു. ഇതോടെ എല്ലാ പ്ലാന്‍ വൗച്ചറുകളിലും, എസ്ടിവി, കോംബോ വൗച്ചറുകളിലും പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ 2021 മുതല്‍ മൊബൈല്‍ ചാര്‍ജുകള്‍ക്കായി ഇന്റര്‍കണക്ഷന്‍ യൂസസ് ചാര്‍ജുകള്‍ (ഐയുസി) നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ തീരുമാനം. 398 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 100 സൗജന്യ എസ്എംഎസും 30 ദിവസത്തെ വാലിഡിറ്റിയുമുള്ള പരിധിയില്ലാത്ത...
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ താലോലം പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചു....
മുംബൈ:   മഹാരാഷ്​ട്രയിൽ അടുത്ത മാസം ​നഗരസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഔ​റംഗാബാദിൽ പുതിയ അങ്കപ്പുറപ്പാടുമായി ശിവസേന. 1988ലെ നഗരസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഉടൻ ശി​വസേന സ്​ഥാപകൻ നടത്തിയ റാലിയിലെ പ്രഖ്യാപനം സാക്ഷാത്​കരിക്കുകയാണ്​ പുതിയ നീക്കം. അന്ന്​ റാലിയെ അഭിസംബോധന ചെയ്​ത ബാൽ താക്കറെ നഗരത്തി​ൻ്റെ പേര്​ മാറ്റുകയാണെന്ന്​ പ്രഖ്യാപിച്ചിരുന്നു. മുഗൾ ഭരണാധികാരി ഔറംഗസീബി​ൻ്റെ പേരിനു പകരം ശിവാജിയുടെ മകൻ സംഭാജിയെ ഓർമിച്ച്​ സംഭാജി നഗർ ആക്കുകയാണെന്നായിരുന്നു പ്രഖ്യാപനം
മുംബൈ: മഹാരാഷ്ട്രയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പൽഘർ ജില്ലയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് 28കാരിയായ ഭാര്യയെ 24 കാരനായ യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവും ഭാര്യയും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വഴക്കിനൊടുവില്‍ നൈലോന്‍...
ദുബായ്:ദുബൈയില്‍ വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്കുകളും ഗ്ലൗസുകളും മറ്റും കഴിഞ്ഞ വർഷം പിടികൂടിയതായി ദുബൈ പൊലിസ് പറഞ്ഞു. ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് ഇതോടെ വെട്ടിലായത്. മൂന്ന് വില്ലകളിലായി സംഭരിച്ച 400,000 വ്യാജ ഫേസ് മാസ്കുകൾ, 25,000 ഗ്ളൗസുകൾ, പ്രമുഖ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച 29,187 വ്യാജ വാച്ചുകൾ എന്നിവയാണ് 2020ൽ ദുബൈയിൽ നിന്ന് പിടിച്ചെടുത്തത്....
വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭയിൽ വനിതകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി കാനോൻ നിയമം പരിഷ്കരിച്ചു. കുർബാനയ്ക്കിടെ സുവിശേഷം വായിക്കാനും അൾത്താരയിൽ സഹായികളാകാനും ദിവ്യകാരുണ്യം നൽകാനും സ്ത്രീകൾക്ക് ഔദ്യോഗികമായി അനുമതി നൽകി. ഇതു നിലവിൽ പല രാജ്യങ്ങളിലും നടപ്പിലായതാണെങ്കിലും മറ്റുള്ളിടത്തും എതിർപ്പില്ലാതെ നടപ്പാക്കുന്നതിനാണ് മാർപാപ്പ ഇത് ഉൾപ്പെടുത്തി നിയമത്തിൽ മാറ്റം വരുത്തിയത്.  എന്നാൽ പുരോഹിതർ അനുഷ്ഠിക്കുന്ന തിരുക്കർമങ്ങൾ ചെയ്യാൻ ഇവർക്ക് അനുമതിയില്ല.മുൻപു പുരുഷന്മാർക്കു മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരുന്ന ചുമതലകളായിരുന്നു ഇവ. സ്ത്രീകൾ...
കൊച്ചി : ഗൾഫിൽ കൊവിഡിന്റെ തുടക്ക കാലത്ത് നാലുമാസം ജോലി നഷ്ടപ്പെട്ട്, ഭക്ഷണത്തിനു വകയില്ലാതെ കഴിയുമ്പോൾ നിവൃത്തിയില്ലായ്മയിൽ നിന്നൊരു ബിസിനസ് ആശയം തലയിലുദിക്കുക. സമൂഹമാധ്യമത്തിൽ അതു പങ്കുവയ്ക്കുക. പലരും പിന്തുണയുമായി മുന്നോട്ടു വരിക.. പിന്നെ മാസങ്ങൾക്കിപ്പുറം അത് കേരളത്തിൽ ആറു ജില്ലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനമായി മാറുക.. മാനസികമായും കായികമായും ഇതിനു വേണ്ടി വന്ന ഒരു മനുഷ്യപ്രയത്നം ചില്ലറയല്ലെങ്കിലും ശൂന്യതയിൽ നിന്ന് ഒരു കോടി രൂപയിലേറെ സംഘടിപ്പിച്ച് ബിസിനസ്...