25.5 C
Kochi
Saturday, October 16, 2021

Daily Archives: 26th January 2021

ന്യൂദൽഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി എത്തിയ മുതിർന്ന കോൺ​ഗ്രസ് നേതാവ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി ചെങ്കോട്ടയിൽ ഉയർത്തിയത് ശരിയായില്ലെന്നും നിയമ വിരുദ്ധത അം​ഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് തരൂരിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ശക്തമായത്. കർഷകർ ത്രിവർണ പതാക മാറ്റിയിട്ടില്ല....
ന്യൂദല്‍ഹി:കര്‍ഷകസമരത്തിന് പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്‍കി ഒരു സംഘം കര്‍ഷകര്‍. യുപിയ്ക്കും ദല്‍ഹിയ്ക്കുമിടയിലുള്ള ഛില്ല അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സമരത്തിന് സുരക്ഷയേര്‍പ്പെടുത്താനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കിയത്. അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍  ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലം. അതേസമയം യോഗത്തില്‍പങ്കെടുക്കുന്നത് ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.കര്‍ഷകരെ നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ ഇറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. റിപ്പബ്ലിക് ദിന ആഘോഷം കഴിഞ്ഞയുടനെ ചെങ്കോട്ടയില്‍ കയറി കര്‍ഷകര്‍ അവരുടെ കൊടി ഉയര്‍ത്തിയതും ദല്‍ഹിയിലേക്ക് വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയതും സര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്
കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്. കര്‍ഷകസമരത്തിന് പിന്തുണയുമായി രാജ്ഭവനിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും  നടത്തി. സോളിഡാരിറ്റി ഒാണ്‍ പെഡല്‍സ് എന്ന പേരിലായിരുന്നു സൈക്കിള്‍ റാലി. പാലക്കാട് കോട്ടയില്‍ നിന്ന് തുടങ്ങി നഗരത്തിലൂടെ ഇരുപതു കിലോമീറ്റര്‍...
ദില്ലി:ഹം ആതംഗ്‌വാദി നഹി ഹെ കിസാൻ ഹെ ഞങ്ങൾ തീവ്രവാദികളല്ല, കർഷകരാണ്. ഉറക്കെ വിളിച്ച് പറഞ്ഞ് കർഷകരുടെ പ്രതിഷേധം മുന്നേറുകയാണ്. ചിലയിടങ്ങളിൽ അക്രമത്തിലേക്ക് കടക്കുന്ന കാഴ്ചകൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. അക്രമികളെ തള്ളിയും സമരസമിതി രംഗത്തെത്തുന്നു.  റിപ്പബ്ലിക് ദിനത്തില്‍ അസാധാരണരംഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയാകുന്നത്.
ന്യൂദൽഹി:കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്ത് തന്നെ ലക്ഷക്കണക്കിന് പേരെ അണിനിരത്തി രണ്ട് മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകരുടെ പ്രതിഷേധം വലിയ പ്രാധാന്യത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സിഎൻഎൻ, അൽ-ജസീറ, ദ ​ഗാർഡിയൻ, വാഷിം​ഗ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾ കർഷക സമരത്തിന്റെ എല്ലാ അപ്ഡേറ്റുകളും വലിയ...
ദില്ലി:കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു.അതേസമയം 72-ാം റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തെന്നും സമരത്തിന്...
ന്യൂഡല്‍ഹി:കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്‍റര്‍നെറ്റ് നിരോധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷമുണ്ടായ സ്ഥലങ്ങളിലെ നെറ്റാണ് വിച്ഛേദിച്ചത്.ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു. ദേശീയപാത 44, 24, ജിടികെ റോഡ്, ഔട്ടര്‍ റിങ് റോഡ്, ജി ടി റോഡ് അടക്കമുള്ള റോഡുകള്‍ അടച്ചു. മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. സെന്‍ട്രല്‍, വടക്കന്‍...
ന്യൂഡൽഹി:നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കർഷകർ. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചീറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കർഷകർ പോലീസ് നടപടിയെ തള്ളുന്നത്.'പൊലീസ് വെടിവെച്ചു, അയാൾക്ക് വെടിയേറ്റു. ട്രാക്ടറിന്റെ നിയന്ത്രണം പോയി മറിഞ്ഞു. മുഖം തകർന്നു. ഒരു കണ്ണ് മാത്രം മുഖത്ത് ബാക്കി. തലച്ചോർ അടക്കം റോഡിൽ ചിതറി..’ കര്‍ഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകൾ ഇങ്ങനെ. മൃതദേഹത്തിൽ ദേശീയ പതാക...
ദില്ലി:ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക വീശി. ചെങ്കോട്ടയിലെ മിനാരത്തിന് മുകളിലും കര്‍ഷകര്‍ പതാക ഉയര്‍ത്തി.അതിനിടെ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ഐടിഒ ജങ്ഷനില്‍ പ്രതിഷേധിക്കുകയാണ്. അക്ഷര്‍ധാം വഴി വന്ന സംഘമാണ് ഐടിഒയില്‍...