Daily Archives: 11th January 2021
അങ്കോള:
കേന്ദ്ര മന്ത്രി ശ്രീപദ് നായിക്കും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് അപകടത്തിൽ മരിച്ചു. കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലാണ് അപകടം നടന്നത്.ശ്രീപദ് നായിക്കിനെ ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്കായി ഗോവയിലേക്ക് മാറ്റി.Karnataka: Union Minister Shripad Naik & his wife injured after his car met with an accident near a village in Ankola Taluk of Uttara...
ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിക്ക് വിജയം. സമഗ്രമേഖലയിലും എടികെ മോഹന്‍ ബഗാനെ പിന്നിലാക്കിയാണ് മുംബൈ വിജയം പിടിച്ചെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ എടികെയെ മറികടന്നത്. 69ാം മിനിറ്റില്‍ ബര്ത്തലോമെവ് ഒഗ്ബച്ചെ വിജയ ഗോള്‍ നേടി. ഗോള്‍ രഹിതമായ രണ്ടാം പകുതിക്ക് ശേഷമാണ് മുംബൈ മത്സരം പിടിച്ചത്. ബോള്‍ പോസെഷനിലും ഷോട്ടിലും പാസിലുമെല്ലാം മുംബൈ എടികെ മോഹന്‍ബഗാനെ പിന്നിലാക്കി.
കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് സംവിധായകന് രഞ്ജിത്. സിനിമാ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ തീരുമാനം സിനിമാ ലോകത്തിന് ഉണര്‍വ് പകര്‍ന്നതായും ഫെയ്സ്ബുക്കില്‍ അദ്ദേഹം കുറിച്ചു. 'സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തില്‍ ഞാനും. ഓരോ തൊഴില്‍മേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുന്ന ആ...
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍ ലേലത്തില്‍ സ്വന്തമാക്കാന്‍ മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ കാര്‍ ലേലത്തില്‍ വെക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് താന്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂല്‍ സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരിക്കുന്നത്. യുഎസിലെ പ്രമുഖരായ മേകം ഓക്ഷന്‍സ് വെബ്സൈറ്റില്‍ വാഹനം ലേലത്തിന് വെച്ചിരുന്നു.
ദോഹ: ഹെൽത്ത് കാർഡില്ലാത്തവർ ഉടൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിപടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂെട നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാവർക്കും വാക്സിൻ സൗജന്യമായാണ് നൽകുന്നത്. ആർക്കും നിർബന്ധമല്ല. എന്നാൽ, തങ്ങളെയും മറ്റുള്ളവരെയും രോഗത്തിൽനിന്ന്...
ന്യൂദല്‍ഹി: കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കോടതി കര്‍ക്കശമായി പറഞ്ഞതോടെയാണ് കോടതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചത്.
അന്താരാഷ്ട്ര വിമാന സർവീസുകൾ നിര്‍ത്തിവെച്ചതോടെ നിശ്ചലമായതായിരുന്നു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം.
മക്കയിൽ വീണ്ടും വിദേശ ഉംറ തീർത്ഥാടകർ എത്തി തുടങ്ങി. ഇന്തോനേഷ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. അന്താരാഷ്ട്ര വിമാന സർവീസുകൾ നിര്‍ത്തിവെച്ചതോടെ നിശ്ചലമായതായിരുന്നു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം.
വകഭേദം സംഭവിച്ച കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിര്‍ത്തിവെച്ചതോടെ, വിദേശ ഉംറ തീർത്ഥാടകരുടെ വരവും നിശ്ചലമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിമാന വിലക്കിനെ തുടർന്ന്,...
കോവിഡ് വാക്സിൻ്റെ ആദ്യഘട്ട ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. വാക്സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിമാരുമായുളള ചര്‍ച്ച തുടരുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മൂന്നുകോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് വാങ്ങുന്നതിനായി നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്കി. 50 ലക്ഷം പേര്‍ക്കായി ഒരു കോടി ഡോസിനാണ് ഓര്‍ഡര്‍.കൂടുതല്‍ കോവിഡ് വാക്സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു....
തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് തള്ളിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം. അതേസമയം കേസിന്റെ സാഹചര്യം മുഴുവന്‍ മാറിയെന്നും ലോക്കല്‍ പൊലീസില്‍ നിന്ന് ഐ.ജിയിലേക്ക് അന്വേഷണം മാറ്റിയത് പൊലീസിന് തന്നെ കേസില്‍ സംശയമുള്ളതിനാലാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
ദുബൈ: മൂന്നര വർഷം നീണ്ട കാത്തിരിപ്പുകൾക്ക് പരിസമാപ്തി കുറിച്ച്, ഖത്തറുമായുളള ബന്ധം പുനഃസ്ഥാപിക്കുമെന്ന യു.എ.ഇ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം കരഘോഷത്തോടെയാണ് പ്രവാസി ജനത സ്വീകരിച്ചത്. ഖത്തറിലേക്കുള്ള എല്ലാ യാത്രാമാർഗങ്ങളും തുറന്നുകൊടുക്കുമെന്ന യു.എ.ഇയുടെ പ്രഖ്യാപനം അത്രയധികം സന്തോഷമാണ് ഇരു രാജ്യങ്ങളിലായി കുടുംബന്ധങ്ങളും ബിസിനസ് സ്ഥാപനങ്ങളുമുള്ള പ്രവാസികളിലുണ്ടാക്കിയിരിക്കുന്നത്. വർഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് അറുതിയാകുന്നതിന് പിന്നാലെ അയൽരാജ്യങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വീണ്ടും ശക്തമാകുന്നതിലും പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് പ്രവാസി ജനത പ്രകടിപ്പിച്ചത്.