Daily Archives: 9th January 2021
ചെന്നൈ: മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സുഹാസിനി മണിരത്‌നം, ശോഭന, രേവതി, കനിഹ, അനു ഹാസന്‍, നിത്യ മേനന്, രമ്യ നമ്പീശന് എന്നിവര്‍ ഒത്തുചേര്‍ന്ന ‘മാര്‍ഗഴി തിങ്കള്‍’ എന്ന തമിഴ് ഗാനത്തിന്റെ പുനരാവിഷ്കരണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട് കാണാതായ വിമാനം തകര്‍ന്നു. കടലിലാണ് തകര്‍ന്നു വീണത്. അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു . ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് തകര്‍ന്നത് . ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.
തിരുവനന്തപുരം:
തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്സ് കമ്പനിയിലെ ഒരു തൊഴിലാളി കൂടി ആത്മഹത്യക്ക് ശ്രമിച്ചു. മാധവപുരം സ്വദേശി അരുണ്‍ ആണ് തുങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഫെയ്‌സ് ബുക്ക് ലൈവില്‍ വന്ന് മാനേജ്മെന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.
തിരുവനന്തപുരം:ആർസിസിയില്‍ കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തെ കുറിച്ച് വാർത്തകൾ വന്നതിന് പിന്നാലെ മരുന്ന് ക്ഷാമം പരിഹരിച്ച് ആരോഗ്യവകുപ്പ്. കാരുണ്യ ഫാർമസിവഴി അടിയന്തരമായി മരുന്ന് എത്തിക്കാൻ തീരുമാനമായി. ഇന്ന് മുതൽ മരുന്ന് എത്തിക്കും.കെഎംഎസ്സിഎലിൽ നിന്ന് മരുന്ന് കിട്ടും വരെ ആർ സി സി യ്ക്ക് സ്വന്തം നിലയിൽ മരുന്ന് വാങ്ങാൻ അനുമതിയും നൽകി. 3 ആഴ്ചക്കുള്ളിൽ ആർ സി സി ആവശ്യപ്പെട്ട അത്രയും തോതിൽ മരുന്ന് എത്തിക്കുമെന്ന്...
തിരുവനന്തപുരം:കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം രംഗത്തെത്തി. വിവാഹമോചനത്തിന് മുതിരാതെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതിനെ എതിര്‍ത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്നാണ് കുടുംബം പറയുന്നത്.പിതാവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയമകനും വെളിപ്പെടുത്തി. പിതാവിനൊപ്പം താമസിച്ചപ്പോള്‍ അടിക്കുകയും ഭക്ഷണം നല്‍കാതെ ഉപദ്രവിച്ചെന്നുമാണ് ഇളയ മകന്റെ വെളിപ്പെടുത്തല്‍. https://www.youtube.com/watch?v=kxAXU1D0Y2A
തിരുവനന്തപുരം:തിരുവല്ലത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 78 വയസ്സുള്ള ജാൻ ബീവിയെയാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് അയൽവാസിയായ ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. അയൽവാസിയാണ് വൃദ്ധയെ അബോധാവസ്ഥയിൽ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്.
ന്യൂഡല്‍ഹി∙ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പോരാളികള്‍ക്കുമാണ് വാക്‌സീന്‍ നല്‍കുക. അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സീന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്സിന് വിതരണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും വിലയിരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്...
സിഡ്നിയില്‍ മൂന്നാം ദിനം തകര്‍ന്നടിഞ്ഞ് ഇന്ത്യ. 244 റണ്‍സില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അവസാന ആറുവിക്കറ്റുകള്‍ നഷ്ടമായത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ലീഡ് 197 റണ്‍സായി. അതേസമയം മല്‍സരത്തിനിടെ ബുമ്രയ്ക്കും സിറാജിനുമെതിരെ ഉണ്ടായ വംശീയ അധിക്ഷേപത്തില്‍ ബിസിസിഐ, ഐ.സി.സിക്ക് പരാതി നല്കിഡിസ്നിയില് ആദ്യ മണിക്കൂറുകളില്‍ പിടിച്ചുനിന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പിന്നീട് ഓസീസ് ഫീല്‍ഡര്‍മാര്‍ക്കൊപ്പം ഓടിയെത്താനായില്ല. ഹനുമ വിഹാരി അടക്കം മൂന്നുപേര്‍ റണ്ണൗട്ട്....
ബിരുദം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സി.ഇ.ഒ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെണ്‍കരുത്താണ് തിരുവനന്തപുരം കവടിയാർ സ്വദേശി ഗീതു ശിവകുമാർ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമാണ് ഗീതുവിന്റെ പേസ് ഹൈടെക് .എന്ത് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും സഹായം നല്കുന്ന തരത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 2 012-ല്‍ ഇന്ത്യ-ജപ്പാന് യൂത്ത് എക്സ്ചേഞ്ചില്‍ സാങ്കേതികവിദ്യാ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഗീതു ശിവകുമാർ.
യുവ വനിത...
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറിന് പുറത്തായെ
ങ്കിലും ഋഷഭ് പന്തിനെ തേടി സുപ്രധാന നേട്ടം. ഇന്ന് 36 റണ്‍സിനാണ് താരം പുറത്തായത്. എന്നാല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇത് റെക്കോഡാണ്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് താരം 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് ഓസീസിനെതിരെ നേടുന്നത്.പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉര്‍ന്ന സ്കോര്‍. ഇതുകൂടാതെ ഒരു അര്‍ധ സെഞ്ചുറി പോലും പന്തിന്റെ ബാറ്റില്‍ നിന്ന്...