24 C
Kochi
Tuesday, September 21, 2021

Daily Archives: 13th January 2021

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താനുള്ള നടപടിയുമായി സംഘടന രംഗത്തെത്തിയത്.
ന്യൂദല്‍ഹി:സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും ജസ്റ്റിസ് വിവേക് ചൗധരി നിരീക്ഷിച്ചു.സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുന്നവരുടെ നോട്ടീസ് പരസ്യപ്പെടുത്തുന്നത് യഥാര്‍ത്ഥത്തില്‍ മൗലീകാവകാശങ്ങളായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേലുള്ള കടന്നുകയറ്റമാണ്,’ വിവേക് ചൗധരി പറഞ്ഞു.
ദില്ലി:വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എഫ്സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളാണ് ജസ്റ്റിസ് പി സോമരാജൻ ചൊവ്വാഴ്‍ച തള്ളിയത്.
മ​സ്​​ക​റ്റ്:   ഒ​മാ​ൻ എ​യ​ർ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​​​ക്ക്​ ഒ​രു സ​ർ​വീസ്​ കൂ​ടി തു​ട​ങ്ങും. മൊ​ത്തം 25 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ജ​നു​വ​രി​യി​ൽ പു​തി​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യവി​മാ​ന​ക്ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ​ നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ൾ ര​ണ്ടി​ൽ​നി​ന്ന്​ നാ​ലാ​യി ഉ​യ​ർ​ത്തും. ദു​ബൈ​യി​ലേ​ക്കു​ള്ള​ത്​ മൂ​ന്നി​ൽ​​ നി​ന്ന്​ അ​ഞ്ചാ​യും ല​ണ്ട​നി​ലേ​ക്കു​ള്ള​ത്​ ര​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നാ​യും വ​ർ​ദ്ധി​പ്പി​ക്കും.കൊ​ച്ചി​ക്കു​ പു​റ​മെ മും​ബൈ, കൈ​റോ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ഇ​സ്​​ലാ​മാ​ബാ​ദ്, ലാ​ഹോ​ർ, ചെന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഓരോ സ​ർ​വീ​സു​ക​ളും​ കൂടെ ആ​രം​ഭി​ക്കും. എ​ല്ലാ​വി​ധ കൊ​വി​ഡ്​...
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്പങ്ങളെക്കുറിച്ചാണ്. ശില്പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. 70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ് മെഴുകില്‍ ശില്പങ്ങൾ തീര്‍ത്തിരിക്കുന്നത്.എന്തുകൊണ്ടാണ് ബ്രസീലിയന്‍ കലാകാരനായ അര്‍ലിന്റോയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് എന്നല്ലേ? കാരണമുണ്ട്. ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിസ് മാര്‍പാപ്പ, മദര്‍ തെരേസ, ക്വീന്‍ എലിസബത്ത്, മെര്‍ലിന്‍ മണ്ട്രോ തുടങ്ങി ചരിത്ര പ്രശസ്തരുടെ രൂപമാണ് അര്‍ലിന്റോ മെഴുക് പ്രതിമയാക്കിയത്. തീര്‍ച്ചയായും...
വാഷിങ്ടൻ:കഴിഞ്ഞ 6നു പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ സുരക്ഷിതയിടത്തേക്കു മാറ്റിയ അംഗങ്ങളിൽ പ്രമീള ജയ്പാൽ ഉൾപ്പെടെ 2 പേർ ഇന്നലെ കോവിഡ് പോസിറ്റീവായി. ഇന്ത്യൻ വംശജയായ പ്രമീളയെ കൂടാതെ മറ്റൊരു ജനപ്രതിനിധി സഭാംഗം ബോണി വാട്സൻ കോൾമാനാണു രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം:കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കു പാലക്കാട് സ്ഥലമേറ്റെടുക്കാൻ കിൻഫ്രയ്ക്കു 346 കോടി രൂപ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണു കിഫ്ബിയിൽ നിന്നുള്ള തുക ഡിജിറ്റൽ ആയി കൈമാറിയത്. മന്ത്രി ഇ.പി.ജയരാജൻ, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം എന്നിവർ പങ്കെടുത്തു. കണ്ണൂർ, പാലക്കാട് ജില്ലകളിലായി 12710 കോടി രൂപയുടെ വ്യവസായ അടിസ്ഥാന സൗകര്യവികസന പദ്ധതിക്കാണ് കിഫ്ബി അനുമതി നൽകിയത്. പാലക്കാട് കണ്ണമ്പ്രയിൽ 470 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുക. ഇതിന്റെ ആദ്യഘട്ടമായ 292...
ബാംഗ്ളൂർ:ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ലയുടെ ഇന്ത്യാ പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. കമ്പനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 2021ല്‍ കമ്പനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്പനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ടെസ്ലലയുടെ ഇന്ത്യന്‍ ഘടകം 'ടെസ്ല ഇന്ത്യ മോട്ടോര്‍സ് ആന്‍റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. അതേസമയം നിര്‍മ്മാണശാല സ്ഥാപിക്കാന്‍ കര്‍ണാടകയ്‍ക്കും മഹാരാഷ്‍ട്രയ്‍ക്കുമൊപ്പം...
ദു​ബൈ:കൊ​വി​ഡി​നെ​തി​രെ ക​ർ​മ​യു​ദ്ധം തു​ട​രു​ന്ന യു.​എ.​ഇ, എ​മി​റേ​റ്റു​ക​ളി​ലു​ട​നീ​ളം വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി ന​ട​ത്തു​ന്ന​ത് പു​തു​വി​പ്ല​വം. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് 12,75,000 പേ​ർ കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ കൊ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ യു.​എ.​ഇ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.ഇ​സ്രാ​യേ​ലാ​ണ് ഈ ​രം​ഗ​ത്ത് യു.​എ.​ഇ​ക്ക് മു​ന്നി​ലു​ള്ള​ത്. 100 പേ​രി​ൽ 11.8 ഡോ​സ് എ​ന്ന നി​ര​ക്കി​ലാ​ണ് യു.​എ.​ഇ മു​ന്നേ​റു​ന്ന​ത്. ദി​നം​പ്ര​തി ശ​രാ​ശ​രി അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച 500ൽ​പ​രം കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി...
ഒമാൻ:ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിച്ചു.കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകൾ ഒഴിവാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.