24 C
Kochi
Tuesday, September 21, 2021

Daily Archives: 3rd January 2021

വാഷിങ്ടൺ: ഇലക്ട്രൽ കോളേജ് വോട്ടുകൾ അം​ഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് പിന്തുണ നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും. ഇലക്ട്രൽ തട്ടിപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ ആരോപണങ്ങൾക്ക് അടുത്തിടെയായി മൈക്ക് പെൻസ് വലിയ രീതിയിൽ പിന്തുണ നൽകുന്നില്ലായിരുന്നു.
ടെഹ്റാൻ: ഇസ്രഈലിന്റെ തന്ത്രങ്ങൾക്ക് വഴങ്ങി യുദ്ധത്തിന് ഒരുങ്ങരുതെന്ന് അമേരിക്കയോട് ഇറാൻ. ഇറാഖിലെ അമേരിക്കൻ ട്രൂപ്പുകൾക്ക് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിച്ച് യുദ്ധമുണ്ടാക്കാനുള്ള ഇസ്രഈലിന്റെ കെണിയിൽ വീഴരുതെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പറഞ്ഞത്.
അമൃത്സര്‍: സംസ്ഥാന ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും താനും തമ്മില്‍ തര്‍ക്കം വഷളാകാന്‍ കാരണം ബി.ജെ.പി ഗൂഢാലോചനയാണെന്ന പ്രസ്തവനയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ബി.ജെ.പിയുടെ അധികാരമോഹമാണ് സംസ്ഥാന ഗവര്‍ണര്‍-മുഖ്യമന്ത്രി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദൽഹി: പൊതുമേഖല സ്ഥാപനമായ പ്രതിരോധ എഞ്ചിനീയറിം​ഗ് കമ്പനിയായ ബി.ഇ.എം.എല്ലിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ.ബി.ഇ.എം.എല്ലിലെ 26 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള ബിഡ്ഡുകളാണ് ​ക്ഷണിച്ചിരിക്കുന്നത്.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. സീസണില്‍ തങ്ങളുടെ ഒന്‍പതാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് എടികെ തോല്‍പിച്ചു. റോയ് കൃഷ്‌ണയും ബെഞ്ചമിന്‍ ലാംബോട്ടിന്‍റെ ഓണ്‍ഗോളുമാണ് എടികെയ്‌ക്ക് ജയമൊരുക്കിയത്. സീസണില്‍ എടികെയുടെ ആറാം ജയമാണിത്.  
നിയമസഭാ തിരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രാധാന്യം നൽകണമെന്നും എല്ലാ ജില്ലകളിലും പുതുമുഖങ്ങൾക്ക് അവസരം വേണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം വിശദമായ റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിന് നൽകും. സ്ഥാനാർഥി നിർണയം വൈകരുത്. ഗ്രൂപ്പ് താല്പര്യത്തേക്കാൾ വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയ്ക്കടുത്തുള്ള ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.കാറിലേക്ക് കയറുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീണതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
18 Dead As Roof Collapses At Crematorium In UP
ഗാസിയാബാദ്:ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 18 പേർ മരിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. 20 പേരുടെ നില അതീവ ഗുരുതരസെൿട്. 38 പേരെ രക്ഷപ്പെടുത്തി.നിരവധി പേര്‍ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് ഇടയില്‍പ്പെട്ടാണ് 18 പേരും മരിച്ചത്.ദയ റാം എന്നയാളുടെ സംസ്കാര ചടങ്ങിനിടെയായിരുന്നു അപകടം. 100...
തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 'ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ' എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം  പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ 'കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരുന്നു. ഇത് പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പാണ് മരണം.