30 C
Kochi
Sunday, October 24, 2021

Daily Archives: 14th January 2021

ബെംഗളൂരു:   മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലകരായ ആകാശ് എജ്യുക്കേഷനൽ സർവീസസിനെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ (എജ്യു–ടെക്) സംരംഭമായ ബൈജൂസ് ഏറ്റെടുക്കുന്നു. മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസുമായി 100 കോടി ഡോളറിന്റെ (ഏകദേശം 7300 കോടി രൂപ) കരാർ 2-3 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു സൂചന.ആകാശിന്റെ ഉടമകളായ ചൗധരി ഗ്രൂപ്പ് പൂർണമായി പിൻവാങ്ങിയ ശേഷം ഇവരുടെ പങ്കാളികളായ ബ്ലാക്സ്റ്റോൺ 37.5 % ഓഹരി ബൈജൂസിൽ നിക്ഷേപിക്കും വിധമാണു ചർച്ചകൾ....
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന 'ജോജി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പാക്കപ്പ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജോജി. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ....
കൊച്ചി:കോർപറേഷനിൽ ബിജെപിക്ക് 5 കൗൺസിലർമാർ മാത്രം; എന്നാൽ, കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുടെ തൊട്ടടുത്താണു ബിജെപി. കോർപറേഷനിൽ സ്വതന്ത്രരെ കൂടെനിർത്തി ഭരണം പിടിച്ചത് .എൽഡിഎഫിനെ ഞെട്ടിച്ച തന്ത്രമാണു ബിജെപി സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പയറ്റിയത്. മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തിയ ബിജെപി സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അടവുനയം പുറത്തെടുത്തു. സ്ഥിരം സമിതിയിലെ വനിത സംവരണ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികളെ...
കൊൽക്കത്ത:കൊവിഡ്​ മുൻനിര പോരാളികൾക്ക്​ ആദരവുമായി കൊൽക്കത്തയിൽ 'കൊവിഡ്​ മ്യൂസിയം' ഒരുക്കും.ഒരു വർഷമായി തുടരുന്ന കൊവിഡ്​ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെട്ട മുൻനിര പോരാളികൾക്ക്​ ആ​ദരവ്​ അർപ്പിച്ചായിരിക്കും മ്യൂസിയം തയാറാക്കുക.പി.പി.ഇ കിറ്റ്​, മാസ്​ക്​, ഗ്ലൗസ്​, സാനിറ്റൈസർ തുടങ്ങിയവയും മറ്റു അവശ്യവസ്​തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന്​ ​പശ്ചിമബംഗാൾ ഡോക്​ടേർസ്​ ഫോറം ഭാരവാഹി ഡോ. രാജീവ്​ പാണ്ഡെ അറിയിച്ചു.സർക്കാറിന്​ മ്യൂസിയം ഒരുക്കാനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തിരുവനന്തപുരം:മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ പ്രചരണമെന്നും എന്നാൽ യഥാർത്ഥ്യം ഇപ്പോൾ വ്യക്തമായെന്നും മുരളീധരൻ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഷിങ്ടൻ ഡിസി:ബൈഡൻ – കമല ഹാരിസ് ഭരണ ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്നും അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമല ഹാരിസ് വ്യക്തമാക്കി. ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷനു നൽകിയ അഭിമുഖത്തിലാണു കമലാ ഹാരിസിന്റെ വാഗ്ദാനം. അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയ കാലാവധി കുറക്കുന്നതിനും നടപടികൾ...
ന്യൂദല്‍ഹി:കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച പാനലില്‍ നിന്ന് മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചു. കര്‍ഷകരാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് ഭൂപീന്ദറിന്റെ രാജി.
തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക്​ കുത്തനെ താഴേക്കെന്ന്​ സാമ്പത്തിക അവലോകന റിപ്പോർട്ട്​. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന്​ 3.45 ശതമാനമായി വളർച്ച നിരക്ക്​ കുറഞ്ഞു. സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക്​ കുറഞ്ഞു. സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്ക്​ ദേശീയ ശരാശരിയേക്കാൾ താഴെയായി. അതേസമയം, തൊഴിലില്ലായ്​മ നിരക്കിൽ കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്‍റെ കടബാധ്യത ,2,60,311 കോടിയായി ഉയർന്നു. സംസ്ഥാനത്തിന്‍റെ തനത്​ നികുതി വരുമാനവും റവന്യു വരുമാനവും കുറഞ്ഞു​. കൊവിഡിനെ തുടർന്ന്​...
മുംബൈ:സംസ്ഥാന എൻസിപിയിലെ തർക്കം പരിഹരിക്കാൻ ശരദ് പവാർ എത്തുന്നു. 23ആം തീയതി ശരദ്പവാർ കൊച്ചിയിലെത്തു. സംസ്ഥാന നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തും. നിയമസഭാ സമ്മേളനം തീരുന്നതിന് തൊട്ടടുത്ത ദിവസമാണ് പവാർ എത്തുന്നത്. നിർവാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാർ‍ കാണുമെന്നാണ് വിവരം. പാലായടക്കം സീറ്റ് വിഭജന കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ ഇന്ന് രാവിലെ നടന്ന ചർച്ചയിൽ പീതാംബര മാസ്റ്റർ പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റ്...
സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു ആദ്യമായിട്ടാണ് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്.രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു.ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍...