24 C
Kochi
Tuesday, September 21, 2021

Daily Archives: 8th January 2021

Biden speaks
വാഷിംഗ്ടണ്‍: ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍അക്രമം നടത്തിയ ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം അരങ്ങേറിയത് പോലൊരു സംഭവം കറുത്ത വംശജരാണ് നടത്തിയിരുന്നതെങ്കില്‍ ഇങ്ങനെ ആയിരുന്നോ നേരിടുക എന്നും അദ്ദേഹം ചോദിച്ചു. അക്രമം ആരംഭിച്ച് ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെന്‍സില്‍വാനിയ സര്‍ലകലാശാലയിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ എന്റെ പേരക്കുട്ടി ഫിന്നഗന്‍ ബൈഡനില്‍ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു. ലിങ്കണ്‍ സ്മാരകത്തിന്റെ പടികളില്‍ കറുത്ത വംശജരുടെ പ്രതിഷേധത്തെ...
കൊച്ചി:   സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘം ബുധനാഴ്ച രാത്രി ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ചര്‍ച്ച നടത്തിയത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി കെ‍ജിഎഫ് 2 ടീസർ. ഇതിനോടകം ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നാണ് ഉയരുന്ന അഭിപ്രായം.സാമൂഹികമാധ്യമങ്ങളിൽ റോക്കിഭായ് തരം​ഗം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാത്തിരിപ്പുകൾക്കൊടുവിൽ കെജിഎഫ് 2ന്റെ ടീസർ റിലീസ് ചെയ്തത്. ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ ലീക്ക് ആയതിനു പിന്നാലെ ഒഫീഷ്യല്‍ ടീസര്‍ അണിയറക്കാർ പുറത്തിറക്കുകയായിരുന്നു....
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററില്‍. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക...
കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കാലുവെട്ടുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തി. കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കെ.എം.ശ്രീകുമാറാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിരിച്ചിരിക്കുന്നത്. ബേക്കല്‍ കോട്ടയ്ക്ക് സമീപത്തുള്ള ജി.എല്‍.പി സ്‌കൂള്‍ ചെര്‍ക്കപാറ കിഴക്കേഭാഗം പോളിംഗ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് ഭീഷണി നേരിട്ടത്. സി.പി.എമ്മിന് മാത്രമേ പോളിംഗ് ഏജന്റുമാരുള്ളുവെന്നും തൊണ്ണൂറ്റി നാല് ശതമാനമാണ് മുമ്പത്തെ പോളിംഗ് എന്നും അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് അപകടം മണത്തു. പത്ത് ശതമാനമെങ്കിലും കള്ളവോട്ടകണമെന്ന് ശ്രീകുമാര്‍ പറയുന്നു....
ദുബായ് ∙ ഗൾഫ് മേഖലയിലെ പുതിയ സാധ്യതകൾക്കൊപ്പം കുതിക്കാൻ ദുബായ്. വാണിജ്യ-വ്യവസായം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രതീക്ഷിക്കുന്ന വൻ മാറ്റങ്ങളെ വരവേൽക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഒരുക്കം.ദുബായ് എക്സ്പോ, ഖത്തറിലെ ഫിഫ ലോകകപ്പ് 2022 എന്നിവ ഒട്ടേറെ പദ്ധതികൾക്ക് അവസരമൊരുക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതികളിൽ ഇന്ത്യൻ കമ്പനികളുടെയും  സജീവ പങ്കാളിത്തമുള്ളതിനാൽ ഗൾഫിലെ സാഹചര്യം  ഇന്ത്യയ്ക്കും നേട്ടമാകും. വ്യോമയാന മേഖലയും 'ടേക്ക് ഓഫിന്' ഒരുങ്ങുന്നു. 'കൂകിപ്പായും' ജിസിസി റെയിൽ ജിസിസി റെയിൽ...
യുഎഇയും ഖത്തറും തമ്മിലുള്ള വിമാനസർവീസും വ്യാപാര ബന്ധവും ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം. ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇക്കെതിരെ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായി വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. അതേസമയം, ഗൾഫ് ജനതയ്ക്കിടയിൽ എല്ലാം വേഗത്തിൽ പഴയതുപോലെയാകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി.അൽ ഉല ഉച്ചകോടിയിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായതോടെ വ്യാപാരം, ഗതാഗതം, നിക്ഷേപം, വ്യോമ,സമുദ്രഗതാഗതം തുടങ്ങിയ മേഖലകളിൽ ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാവുകയാണ്. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള...
കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യോഗത്തില്‍ മൗനവ്രതം ആചരിച്ചു. അടുത്ത വെള്ളിയാഴ്ച കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.  കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രം നിലപാടറിയിക്കാതെ സംസാരിക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. 'ഇവിടെ ജയിക്കും, ഇവിടെ മരിക്കും' എന്ന പ്ലക്കാര്‍ഡ് കര്‍ഷകര്‍ യോഗത്തിലുയര്‍ത്തി. അതേസമയം  കൃഷിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അനുനയ ശ്രമം നടത്തി. പ്രതിസന്ധി...
ദുബായ്∙ കാമറൂൺ ഫുട്ബോൾ താരം  സാമുവൽ എറ്റോയ്ക്ക് യുഎഇ  ഗോൾഡൻ വീസ നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫിസിലെത്തിയ സാമുവൽ എറ്റോയ്ക്ക് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി  വീസാ കൈമാറി. ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നാലു തവണ നേടിയ എറ്റോ എക്കാലത്തെയും മികച്ച ആഫ്രിക്കൻ കളിക്കാരിൽ ഒരാളായാണ് കായിക ലോകം കണക്കാക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ...
കുമ്പസാരത്തിന്റെ ദുരുപയോഗം: യുവതികള്‍ സുപ്രീംകോടതിയില്‍
ന്യൂ ഡൽഹി നിര്‍ബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ അഞ്ച് യുവതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. എറണാകുളം സ്വദേശിനികള്‍ ആയ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് നിര്‍ബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.നിര്‍ബന്ധിത കുമ്പസാരം...