Daily Archives: 31st January 2021
വടകര:ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും രമ പറഞ്ഞു. മാതൃഭൂമി ഡോട്കോമിനോടായിരുന്നു രമയുടെ പ്രതികരണം.
ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് സീറ്റ് നല്‍കുമെന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്. ആര് എംപിക്ക് സീറ്റ് നല്‍കണമെന്ന് തന്നെയാണ് വടകര എംപി കെ മുരളീധരന് ഉള്‍പ്പെടെയുള്ളവരുടെ താല്പര്യം.വടകര സീറ്റ് ആര്‍എംപിക്ക് ലഭിക്കുകയാണെങ്കില്‍ കെകെ രമയ്ക്കും ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍ വേണുവിനുമായിരുന്നു സാധ്യത. ഇവരുടെ പേരുകളാണ്...
വാഷിംഗ്ടണ്‍:ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായി മുന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന് റോബര്‍ട്ട് മാലിയെ നിയമിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണയുമായി സെനറ്റര്‍ ബേണി സാന്‍ഡേഴ്സ്.
മാലിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കടുക്കവെയാണ് വിഷയത്തില്‍ ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്സ് മുന്നോട്ട് വന്നത്.യുദ്ധത്തിലൂടെയല്ലാതെ നയതന്ത്ര പ്രാവീണ്യത്തിലൂടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള വ്യക്തിയാണ് റോബര്‍ട്ട് മാലിയെന്ന് സാന്‍ഡേഴ്സ് പറഞ്ഞു.നല്ല വാര്‍ത്ത, വിദേശകാര്യ നയങ്ങള്‍ വിജയിപ്പിക്കാന്‍ റോബര്‍ട്ട് മാലിയോളം കഴിവുള്ള...
തിരുവനന്തപുരം:കോണ്‍ഗ്രസുകാര്‍ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നെന്ന് സിപിഐഎം നേതാവ് പി ജയരാജന്. ജമാഅത്തെ ഇസ്ലാമി ഉന്നം വെക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ച് നില്ക്കുന്ന ദേശീയതാ വാദികളായ മുസ്ലിങ്ങളെ ആണെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്നും കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യുഡിഫ് എന്നും ജയരാജന് വിമര്‍ശിച്ചു.
ന്യൂദല്‍ഹി:കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ഹരിയാനയിലെ ധാദന്‍ ഖാപ്പ്.കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരേയോ ജെജെപിക്കാരേയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.കര്‍ഷക പ്രക്ഷോഭം തുടരുന്നതുവരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബിജെപി ജെജെപി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായി ധാദന്‍ ഖാപ്പ് നേതാവ് ആസാദ് പാല്‍വാ പറഞ്ഞു
ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി നഷ്ടമാകും. പിന്നീട് അവർ നാട്ടിലേക്ക് വരണമെങ്കിൽ വിദേശ രാജ്യത്തേക്കു പോകുമ്പോൾ ആവശ്യമായ വീസയും മറ്റ് നടപടികളും ആവശ്യമായി വരും. ഇങ്ങനെയുള്ളവർക്ക് ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡിന് അപേക്ഷിക്കാം. ഒസിഐ കാർഡ് ലഭിച്ചാൽ ഇന്ത്യയിൽ ജീവിതകാലം മുഴുവൻ വന്നുപോകാനുള്ള അനുമതി...
ഓസ്ലോ:ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരിൽ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയും. ലോകാരോഗ്യ സംഘടനയുടെ പേരും പട്ടികയിലുണ്ട്.മുൻ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ എന്നിവരും നാറ്റോ, യു എൻ അഭയാർഥി ഏജൻസി (യു എൻ എച്ച്സി ആർ) എന്നിവയും നാമനിർദേശപ്പട്ടികയിലുണ്ട്.റഷ്യൻ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാൽനിയെ നാമനിർദേശം ചെയ്തത്. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ...
കോഴിക്കോട്:ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബിഹാർ സ്വദേശി മുഹമ്മദ് സായിദ് പൊലീസില്‍ അഭയം തേടി. ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടിയത്.ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. മുഹമ്മദ് സായിദ് ഇന്ന് പുലർച്ചെ ഈ ടിക്കറ്റുമായാണ് കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്.കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. 12 വര്‍ഷമായി ബിഹാറില്‍ നിന്നെത്തി...
പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച പണം കള്ളന് കൊണ്ടുപോയതോടെ വാവിട്ട് കരയുന്ന വയോധികയുടെ ചിത്രം ഇപ്പോള്‍ എല്ലാവരുടെയും ഉള്ളുലയ്ക്കുയാണ്. തിരുവനന്തപുരത്താണ് സംഭവം.കൃഷ്ണമ്മ എന്ന 80 വയസ്സുള്ള അമ്മയുടെ പണമാണ് കള്ളന് കൊണ്ടുപോയത്. പൂജപ്പുര കൈലാസ് നഗർ സ്വദേശിനിയാണ്. വാര്‍ധക്യ പെന്‍ഷനില്‍ നിന്ന് സ്വരുക്കൂട്ടി വെച്ച 10,000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. സ്വരുക്കൂട്ടി വെച്ച പണം മോഷ്ടിച്ചെന്നറിഞ്ഞപ്പോള് കൃഷ്ണമ്മ നടുറോഡില്‍ തളര്‍ന്നിരുന്ന് കരയുന്ന ദൃശ്യമാണ് എല്ലാവരിലും നോവ് ഉണര്‍ത്തുന്നത്.നടുറോഡില്‍ ഇരിന്ന് കരയുന്നത് കെണ്ടതോടെ കാര്യം...
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. വിതരണക്കാര്‍ ബെവ്കോക്ക് നില്കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്പ്പറേഷന് പ്രസിദ്ധകരിച്ചത്.ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർധനയാണ് വന്നിരിക്കുന്നത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച ഡ്രൈ ഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും ഇത്...
എറണാകുളം:എറണാകുളത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാല്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് പൊലീസിന് നിര്‍ദേശം നല്കി. വിവാഹം ഉള്‍പ്പെടുയുള്ള ചടങ്ങുകളില്‍ മാനനണ്ഡം ലംഘിച്ചാല്‍ കേസെടുക്കും .പ്രോട്ടോക്കോള്‍ ലംഘനം കര്‍ശനമായി പരിശോധിക്കാന്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയല്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.https://www.youtube.com/watch?v=LX2RE_nFJF0രാജ്യത്ത് തന്നെ കൊവിഡ് കേസുകളില്‍ പൂനെ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് എറണാകുളം....