Thu. Mar 28th, 2024
ജോഹന്നാസ്ബർഗ്:

 
ദക്ഷിണാഫ്രിക്കയിലെ മൊക്വൊപാനെ പീറ്റ് പോട്ട്ഹീറ്റർ ഹൈസ്കൂളിലെ ഏക മലയാളി വിദ്യാർത്ഥി എയ്റൊൺ വൈദ്യന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ലെവൽ വൺ അമ്പയർ ആയി. ജോഹന്നാസ്ബർഗ് ഇംപീരിയൽ വാണ്ടററേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. തേവലക്കര സ്വദേശി ജെറി വൈദ്യന്റെയും മെറീന വൈദ്യന്റെയും മകനായ എയ്റൊൺ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണു്.