Daily Archives: 17th January 2021
കൊച്ചി
നായരമ്പലം മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളിക്ക് കടലില്‍ മാത്രമല്ല കരയിലും വെള്ളത്തിനോട് മല്ലിടണം, സമാധാനത്തോടെ കിടന്നുറങ്ങാന്‍. തിരകളോട് മല്ലിട്ട് മീന്‍ പിടിച്ചു വരുമ്പോള്‍ കിടന്നുറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് വേലിയേറ്റത്തില്‍ വീടിനകത്തേക്ക് വെള്ളം കയറുന്നത്. വറുതിക്കാലത്തും കൊറോണ വന്നാലും തങ്ങളെ അവഗണിക്കുന്ന അധികൃതര്‍ ഫിഷ് ലാന്‍ഡിംഗ് യാര്‍ഡ് പോലുള്ള ദീര്ഘകാലആവശ്യങ്ങളോടും മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. മുന്‍പ് കടലില്‍ മത്സ്യമുണ്ടായിരുന്ന കാലത്തേതു പോലെയല്ല, ഇപ്പോള്‍ കാലാവസ്ഥാമാറ്റങ്ങള്‍ തീരപ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ വറുതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത്...
ദുബൈ:ദുബൈ എക്സ്പോ 2020 മെഗാ ഇവൻറിന് മുന്നോടിയായി പൊതുജനങ്ങൾക്കും സന്ദർശകർക്കും മുന്നിൽ എക്സ്പോ വിസ്മയവാതിലുകൾ തുറക്കുന്നു. എക്സ്പോ നഗരിയിലെ പരിസ്ഥിതി സൗഹൃദ രൂപകൽപനകൾ നേരിട്ടു കാണുന്നതിനായി സുസ്ഥിരത പവിലിയനുകളാണ് ജനുവരി 22 മുതൽ മൂന്നുമാസത്തേക്ക് തുറക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതങ്ങളും അതിശയങ്ങളും നിറച്ച ദുബൈ എക്സ്പോയുടെ മൂന്ന് ഉപ തീമുകളിലൊന്നാണ് സുസ്ഥിരത. പരിസ്ഥിതിയിൽ മനുഷ്യരുടെ സ്വാധീനത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത നിർമാണങ്ങളും കലാചാരുതയും ഒത്തുചേർന്നിട്ടുള്ള കാഴ്ചയാണ് സുസ്ഥിരത...
ബെംഗളൂരു:കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.പ്രതിഷേധം നടത്തിയ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം.
വാഷിങ്ടണ്‍:ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലിൻ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ് ഭരണകൂടം പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതായിരുന്നു.
കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ കരകയറ്റുന്നതിനായി ജോ ബൈഡന് പുതിയ സാമ്പത്തിക...
മസ്കത്ത്:ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുക.
കൊവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മുഖാവരണം ധരിക്കാതിരിക്കുന്നതിന് പുറമെ ടെൻറുകളിലും മറ്റിടങ്ങളിലും നിരവധി ആളുകൾ പെങ്കടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്. ഇത്തരം പ്രവർത്തികൾ...
ദില്ലി:കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി എന്ന സംഘടനയാണ് ഹർജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയിൽ ഹർജി നൽകിയ ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി അംഗമല്ല.കർഷകരുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാർഷിക നിയമ ഭേദഗതിയെ ശക്തമായി പിൻതുണയ്ക്കുന്നവരാണെന്നുമാണ്...
മുംബൈ:ആമസോണ്‍ പ്രൈം സീരിസിനെതിരെ പരാതിയുമായി ബി.ജെ.പി. ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഈ ആവശ്യം ഉന്നയിച്ച് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്കാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്.താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
കൊച്ചി:
ഇന്ത്യൻ ഓഹരി വിപണിയിൽ വാരാന്ത്യം സംഭവിച്ച സാങ്കേതിക തിരുത്തൽ വിൽപ്പന സമ്മർദ്ദമായി മാറുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം നിക്ഷേപകർ. അതേ സമയം വിപണിയിലെ തിരുത്തൽ കൂടുതൽ മുന്നേറ്റത്തിന് ആവശ്യമായ കരുത്ത് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റൊരു കൂട്ടർ. സെൻസെക്സ് തുടർച്ചയായ പതിനൊന്നാം വാരത്തിലും മികവ് നിലനിർത്തിയത് ശുഭസൂചനയായി വിലയിരുത്തുന്നു. ബോംബെ സൂചിക 252 പോയിൻറ്റും നിഫ്റ്റി 86 പോയിൻറ്റും കഴിഞ്ഞവാരംഉയർന്നു. നവംബർ‐ഡിസംബർ കാലയളവയിലെകുതിപ്പിന്റെ ആവർത്തനത്തിലാണ് പിന്നിട്ടവാരത്തിലും ഇന്ത്യൻ മാർക്കറ്റിൽ ഇടപാടുകൾക്ക്...
കാബൂൾ:അഫ്ഗാനിലെ കാബൂളിൽ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു. കോടതിയിലേക്ക് വരുമ്പോൾ ഭീകരർ ജഡ്ജിമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന തുടങ്ങി. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്.അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ - ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ...