Daily Archives: 22nd January 2021
മസിനഗുഡി:തമിഴ്നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര് ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു.
കത്തിയ ടയര്‍ ആനയുടെ ചെവിയില്‍ കൊരുത്ത് കത്തി പടർന്നു. ആന പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് മരിച്ചത് എന്ന് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസാദ് സുകുമാരൻ, റൈമൻഡ് എന്നിവരാണ് അറസ്റ്റിലായത്. റിക്കി റായൻ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു. അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ ഇവർ പിടിച്ചത്.
പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. തോലുരിച്ച് ഇറച്ചി കറിയാക്കുകയും തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റുകയും ചെയ്തു. പുലിയെ പിടിച്ചത് മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
പത്തനംതിട്ട:പരാതിക്കാരിയായ 89-കാരിയെ ആക്ഷേപിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. അയൽവാസി വീട്ടിൽ കേറി മർദ്ദിച്ച സംഭവത്തിൽ നീതി തേടി വനിതാ കമ്മീഷനിൽ എത്തിയ വൃദ്ധയ്ക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷൻ്റെ ശകാരം കേൾക്കേണ്ടി വന്നത്.കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലക്ഷമിക്കുട്ടിയമ്മ പത്തനംതിട്ട കോട്ടങ്കൽ സ്വദേശിനിയായ 89-കാരിയെ അയൽവാസി വീട്ടിൽ കേറി മർദ്ദിച്ചിരുന്നു. സംഭവത്തിൽ ലക്ഷമിക്കുട്ടിയമ്മയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല....
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾഹൂതി ആക്രമണ ശ്രമം തകർത്തു
ഇഖാമ നിയമലംഘനം: കർശന പരിശോധനക്ക്
ദുബായ് ബോളിവുഡ് പാർക്ക് തുറന്നു
സൗദിവത്കരണം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും
റഷ്യൻ വാക്സിൻ ‘സ്പുട്നിക്-5 ’ യുഎ ഇയിൽ അംഗീകരിച്ചു
സൗദിയിൽ രണ്ട് കൊവിഡ് വാക്സിനുകൾക്കുകൂടി അനുമതി
ഒമാനിൽ ആരോഗ്യമന്ത്രാലയം കാമ്പയിൻ തുടങ്ങി
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഖത്തർ ആഗ്രഹിക്കുന്നില്ലെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി
ആണവ കരാറിലേക്ക് ഇറാൻ മടങ്ങണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ആവശ്യപ്പെടുന്നു
...
കിഴക്കമ്പലം
കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച ഡൈയിംഗ്, ബ്ലീച്ചിംഗ് യൂണിറ്റുകളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കിഴക്കമ്പലം പഞ്ചായത്.ട്വന്റി-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തയാണ് കമ്പനിക്ക് ലൈസന്‍സുണ്ടോ, വിഷമാലിന്യം സംസ്കരിക്കാന്‍ രാസമാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങി 10 ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത്. വിവരാവകാശപ്രവര്ത്തകന് ആലുവ എടയപ്പുറം എം ഖാലിദ് നല്കിയ അപേക്ഷയിലെ പത്ത് ചോദ്യങ്ങള്‍ക്ക് വിവരം ലഭ്യമല്ല എന്ന മറുപടിയാണ് പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ നല്‍കിയത്.https://youtu.be/OjuPBzmO7Go
തിരുവല്ല
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. ബസ് യാത്രക്കാർ ഉൾപ്പടെ 18 പേർക്ക് പരിക്കേറ്റു. എംസി റോഡിൽ തിരുവല്ല പെരുന്തുരുത്തിയിലാണ് അപകടം സംഭവിച്ചത്. ചെങ്ങന്നൂർ സ്വദേശി ജെയിംസ് ചാക്കോയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. എം.സി റോഡിലെ ഇടിഞ്ഞില്ലം ജങ്ഷന് സമീപമാണ് അപകടം നടന്നത്.4.15ഓടെയായിരുന്നു അപകടം. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആറു പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും നാലുപേരെ തിരുവല്ലയിലെ സ്വകാര്യ...
ബെയ്ജിങ്:യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും ട്രംപ് ഭരണകാലത്തെ 27 മറ്റ് ഉദ്യോഗസ്ഥർക്കും പ്രവേശനവിലക്ക് അടക്കം പ്രഖ്യാപിച്ച് ചൈനയുടെ ഉപരോധം. ചൈനയുടെ താൽപര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന നടപടികളെടുത്തതാണ് ഉപരോധ കാരണമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
പോംപെയോയെ കൂടാതെ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന പീറ്റർ നവർനോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന റോബർട് ഒബ്രയൻ തുടങ്ങിയവരും പട്ടികയിലുണ്ട്.
ഇവർക്കും അടുത്ത കുടുംബാംഗങ്ങൾക്കും ചൈനയിലേക്കു പ്രവേശനമില്ലെന്നു മാത്രമല്ല, ചൈനയുമായി വ്യാപാരബന്ധവും അനുവദിക്കില്ല....
സൗദിഅറേബ്യ:സൗദിയിലെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ജോലികളിലും സൗദിവൽക്കരണം നിർബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. ആറുമാസത്തിനകം ആദ്യഘട്ടം പ്രഖ്യാപിക്കും.
സൗദിയിലെ മിക്ക കമ്പനികളിലും ഓൺലൈനായി ജോലി ചെയ്യുന്നവരുണ്ട്. സൗദിയിൽ നേരിട്ടെത്തി റൂമുകളിലിരുന്നും വിദേശത്തിരുന്നും ഇവർ സേവനം നൽകുന്നു. ഇത്തരം സേവനങ്ങളിൽ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാൻ തീരുമാനിച്ചത്. ഓൺലൈൻ ബുക്കിങിന് ശേഷമുള്ള...
ബാഗ്ദാദ്
ബാഗ്ദാദിലെ തിരക്കേറിയ മാർക്കറ്റിൽ നടന്ന ഇരട്ട ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക സ്റ്റേറ്റ് ഏറ്റെടുത്തു.32പേർ കൊല്ലപ്പെട്ടു 110 പേർക്ക് പരുക്കേറ്റു. ഷിയ മുസ്ലിംകളായിരുന്നു ലക്ഷ്യമെന്ന് സുന്നി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിന്റെ അമാക് വാർത്താ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. മൂന്നുവർഷത്തിനിടെ നഗരത്തിന് നേരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്.https://youtu.be/NPPymGT3FmM
കുവൈത്ത് സിറ്റി:കുവൈത്തിൽ അനധികൃത താമസക്കാർക്ക് ഏർപ്പെടുത്തിയ ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ
വ്യാപക പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഫെബ്രുവരിയിൽ ശക്തവും പഴുതടച്ചുമുള്ള പരിശോധന ആരംഭിക്കുമെന്നാണ് വിവരം. 2021 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ നൽകിയ പ്രത്യേക അവസരം ജനുവരി 31ന് അവസാനിക്കുകയാണ്.
ഡിസംബറിൽ ഒരുമാസം നൽകിയ പ്രത്യേക അവസരം ഒരുമാസം കൂടി നീട്ടിനൽകിയതാണ്. 1,80,000 പേർ രാജ്യത്ത് അനധികൃത താമസക്കാരായി...