30 C
Kochi
Sunday, October 24, 2021

Daily Archives: 19th January 2021

മുംബൈ:താണ്ഡവിന് പിന്നാലെ ആമസോണ്‍ പ്രൈം വെബ് സിരീസായ മിര്‍സാപൂരിനെതിരെയും പരാതി. പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സിരീസിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. സാമൂഹിക ഐക്യം തകര്‍ക്കുന്ന രീതിയിലാണ് സീരീസ് എന്നാണ് പ്രധാന ആരോപണം. മിര്‍സാപൂര്‍ സ്വദേശി അരവിന്ദ് ചതുര്‍വേദി നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്.
വടക്കന്‍ കേരളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക കര്‍മ്മ പദ്ധതിയുമായി കോണ്‍ഗ്രസ്. മലബാറില്‍ നിലവിലുള്ള ആറ് സീറ്റുകള്‍ ഇരട്ടിയെങ്കിലും ആക്കിയെടുക്കാനാണ് ശ്രമം. ഇതിനായി മിഷന്‍ 60 എന്നുപേരിട്ട കര്‍മ്മ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. മലബാറില്‍ യുഡിഎഫിനുള്ള 23 സീറ്റുകളില്‍ ആറെണ്ണം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇവ 16 എങ്കിലും ആക്കുകയാണ് കര്‍മ്മ പദ്ധതിയുടെ ലക്ഷ്യം. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള 60 മണ്ഡലങ്ങളിലും മികച്ച പ്രകടനം ലക്ഷ്യം വച്ച് ഓപ്പറേഷന്‍ 60...
കുവൈത്ത് സിറ്റി:കൊവിഡ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരായി കുവൈത്തിലുള്ളത്. പിഴയടച്ച് രേഖകള്‍ ശരിയാക്കാന്‍ അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള അവസരം വളരെക്കുറിച്ച് പേര്‍ മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.35 രാജ്യങ്ങളിലേക്കുള്ള വിമാന വിലക്കുകള്‍ അടക്കമുള്ള പ്രതിസന്ധികളാണ് നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് അധികൃതര്‍ക്ക് തടസമാവുന്നത്. എന്നാല്‍ നിരവധി തവണ അറിയിപ്പുകള്‍ നല്‍കിയിട്ടും അനധികൃത താമസക്കാര്‍ രേഖകള്‍ ശരിയാക്കാന്‍...
റിയാദ്:സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആസ്‍ട്രസെനിക, മൊഡേണ വാക്സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ എന്‍ടെക് വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മൂന്ന് വാക്സിനുകള്‍ ഇനി സൗദി അറേബ്യയില്‍ ലഭ്യമാവും.
വനിതാ സെക്യൂരിറ്റിക്ക് നേരെ അതിക്രമം: പ്രതിഷേധം തുടർന്ന് ജീവനക്കാർ
തിരുവന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ അഞ്ചാം തിയതിയാണ് ആശുപത്രിയിലെ സെക്യൂരിറ്റിയായ ബിന്ദുവിന്  മർദ്ദനമേൽക്കുന്നത്. സെക്യൂരിറ്റി ബിന്ദുവിന്റെ പരാതിയിൽ പൂവാർ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിൻകര  പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.പ്രസവ ചികിത്സാ വിഭാഗത്തിലേക്ക്  ഭാര്യയ്ക്കൊപ്പം പ്രവേശിക്കണമെന്ന ഇയാളുടെ ആവശ്യം ബിന്ദു നിരസിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ ബിന്ദുവിനെ ഇയാൾ മർദ്ദിക്കുകയായിരുന്നു. റിഷാദിന്റെ മർദ്ദനത്തിൽ ബിന്ദുവിന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. അതിക്രമം തടയാനെത്തിയ മറ്റൊരു ജീവനക്കാരിക്കും പരിക്കേറ്റിരുന്നു.തെളിവുസഹിതം...
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധം കുവൈത്തിൽ മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ യുഎഇ സന്ദർശനം ഇന്ന് തുടങ്ങി സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണം കൊവിഡ് വാക്സിനെടുക്കാൻ യുഎഇയിൽ 16 വയസ്സ് മതി  സൗദിക്കും ഖത്തറിനുമിടയില്‍ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്:19 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം  ബഹ്റൈനിൽ യുവതിക്ക് സമ്മാനമായിലഭിച്ചത് ഏഴു...
കൊല്‍ക്കത്ത:തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി ജെ പിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി ജെ പിയെന്ന് മമത പറഞ്ഞു.തൃണമൂലില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പോകാമെന്നും മമത പറഞ്ഞു. പുരുലിയയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതയുടെ പരാമര്‍ശം.
ന്യൂദല്‍ഹി:എല്‍ ഡി എഫ് സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചിച്ച് എ ബി പി സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ യു ഡി എഫ് 53 സീറ്റുകള്‍ വരെ നേടുമെന്നുമാണ് പറയുന്നത്. ബി ജെ പി ഒരു സീറ്റ് നേടുമെന്നുമാണ് പ്രവചനം.വോട്ട് വിഹിതത്തില്‍ യു ഡി എഫിനെക്കാളും ഏഴുശതമാനം മുന്നിലാണ് എല്‍ ഡി...
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പിൻവലിക്കാൻ സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടു. ഉപയോക്താക്കളുടെ വിവര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന് കത്തെഴുതി. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.ഈ വിഷയത്തിൽ സർക്കാർ ഒരു നീണ്ട ചോദ്യങ്ങളുടെ ലിസ്റ്റ് കമ്പനിക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ കർശനമായിരിക്കുമ്പോൾ യൂറോപ്പിനായി ഒരു സകര്യ update  പ്രദമായ അപ്‌ഡേറ്റ് ലഭിക്കുന്നത് ഇന്ത്യൻ ഉപയോക്താക്കൾക്ക് വിവേചനപരമാണെന്ന് പറഞ്ഞു.ഇക്കാര്യം ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അനാവരണം ചെയ്തതിൽ...
ന്യൂദല്‍ഹി:കര്‍ഷകസമരത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് കാര്‍ഷിക നിയമങ്ങളും മൂന്ന് ക്രോണി ക്യാപിറ്റലസ്റ്റുകള്‍ക്ക് വേണ്ടി മോദി രൂപകല്‍പ്പന ചെയ്തതെന്നാണ് രാഹുല്‍ പറഞ്ഞു.കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ കൊണ്ടുവന്നതാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും. കര്‍ഷകര്‍ നടത്തുന്ന സമരത്തോട് നൂറു ശതമാനം പിന്തുണയര്‍പ്പിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ എല്ലാ കാര്യങ്ങളും മനസ്സിലായിട്ടുണ്ട്. ഞാന്‍ ഒരു രാജ്യസ്‌നേഹിയാണ്. നരേന്ദ്രമോദിയെയോ കേന്ദ്രം ഭരിക്കുന്ന നേതാക്കളെയോ എനിക്ക് പേടിയില്ല. നിങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ വെടിവെച്ചു...