Daily Archives: 16th January 2021
തിരുവനന്തപുരം:കുടുംബശ്രീയെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങളുണ്ടായി എന്ന് മുഖ്യമന്ത്രി. ചിലര്‍ സമാന്തര സംഘടന പോലും ഉണ്ടായി. ഫണ്ട് കുറക്കാനും ശ്രമിച്ചു. ഇതിനെ അതിജീവിച്ചാണ് കുടുംബശ്രീ ഇന്നത്തെ നിലയിലെത്തിയതെന്ന് പിണറായി വിജയന് കുടുംബശ്രീ അംഗങ്ങളുമായുള്ള വീഡിയോ സംവാദത്തില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതി വിഹിതം 250 കോടിയിലേക്ക് ഉയര്‍ത്തി. എല്ലാവരിലേക്കും എല്ലാതലത്തിലേക്കും വികസന സ്പര്‍ശം എത്തിക്കുകയാണ് ലക്ഷ്യം. മികച്ച ഉദാഹരണമാണ് ജനകീയ ഹോട്ടലുകള്‍, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൂടുതല്‍ ജനകീയ...
ഡൽഹി:രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു
കൊവാക്സിന് വേണ്ട, കൊവിഷീല്‍ഡ് മതിയെന്ന് ലോഹ്യയിലെ ഡോക്ടര്‍മാര്‍
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; 27 മരണം
കെഎസ്ആർടിസിയിൽ 100 കോടിയുടെ കണക്കില്ല
കെഎസ്ആര്‍ടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം
കത്തോലിക്ക സഭാ മേലധ്യക്ഷന്മാരും മോദിയുമായുള്ള കൂടിക്കാഴ്ച
വാട്ട്സ്ആപിന്റെ പുതിയ നയത്തിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹര്‍ജി
നോര്‍വെയില്‍ ഫൈസര്‍ വാക്സിന് സ്വീകരിച്ച 23 പേര് മരിച്ചു
കൊവിഡ്; ബ്രിട്ടന് കടുത്ത യാത്രാ നിയന്ത്രണങ്ങള്‍
...
അബുദാബി:അബുദാബിയില്‍ എല്ലാ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദൂര പഠനം മൂന്നാഴ്ച കൂടി നീട്ടി.ജനുവരി 17 മുതല്‍ മൂന്നാഴ്ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ്
ഡിസാസ്റ്റേഴ്സ് കമ്മറ്റി അറിയിച്ചു. കൊവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗ
മാണിതെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്നും കമ്മറ്റി കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍, രക്ഷിതാക്കള്‍, എല്ലാ സ്കൂളുകളിലെയും അധ്യാപക, അനധ്യാപക ജീവനക്കാര്‍ എന്നിവരും കൊവിഡ് വാക്സിന് സ്വീകരിക്കണമെന്ന് കമ്മറ്റി...
സംസ്ഥാനത്തും കോവിഡ് വാക്സീൻ യജ്ഞത്തിന് തുടക്കം. തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംല ബീവിയാണ് ആദ്യം വാക്സീൻ സ്വീകരിച്ചത്. എറണാകുളത്തെ ആരോഗ്യവർത്തകരുമായി പ്രധാനമന്ത്രി സംവദിച്ചു. ഭയാശങ്കകളില്ലാതെ വാക്സീൻ വിതരണത്തിൽ പങ്കാളികളാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ദില്ലി:'ബാഡ് ബാങ്ക്' എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാനുള്ള ആലോചനകൾ വീണ്ടും സജീവമാകുന്നു. കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് പരമാവധി മോചനം നല്‍കാനും നിലവിലുള്ള നിഷ്ക്രിയ ആസ്തികള്‍ ഫലപ്രദമായി മുതലാക്കാനുമാണ് ഇത്തരത്തിലൊരു ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ബജറ്റ് അടുത്തിരിക്കെ ബാഡ് ബാങ്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ് ഈ രംഗത്തെ വിദഗ്ധർ.
അബുദാബി:സാമൂഹിക മാധ്യമത്തിലൂടെ സഹപ്രവര്‍ത്തകനെ അധിക്ഷേപിച്ച യുവാവ് 20,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബുദാബി സിവില്‍ കോടതി. അധിക്ഷേപിക്കപ്പെട്ട വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍.നടത്തിയ അന്വേഷണത്തിലാണ് യുവാവിന് ശിക്ഷ വിധിച്ചത്. നേരത്തെ അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി 5,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സന്ദേശം ഡിലീറ്റ് ചെയ്യാനുംഇതിനുപയോഗിച്ച ഫോണ്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ തനിക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടി ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്...
മുംബൈ:രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് കടപ്പത്രം വഴി 5,000 കോടി രൂപ സമാഹരിക്കും. ഇഷ്യു ജനുവരി 15-ന് ആരംഭിച്ച് 29-ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാവാത്ത സെക്യൂവേഡ് കടപ്പത്രങ്ങള്‍ക്ക് 7.15 ശതമാനം വരെ കൂപ്പണ്‍ റേറ്റ് ലഭിക്കും.ഡീമാറ്റ് ഫോമിലാണ് കടപ്പത്രം ലഭിക്കുക. കുറഞ്ഞതു 10 കടപ്പത്രത്തിന് അപേക്ഷിക്കണം. കെയര്‍ റേറ്റിംഗ്സ് ലിമിറ്റഡ്, ക്രിസില്‍ ലിമിറ്റഡ്, ഇക്ര...
മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ പുതുമയുള്ള ഒരു മമ്മൂട്ടി ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.മാത്രമല്ല മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി നായികയായി എത്തുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.
ന്യൂഡൽഹി:രാജ്യം വാക്സിൻ ദൗത്യം ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടുന്നത് ഡൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചചരിത്രത്തിൽ ഇടം നേടിയത്. ഡൽഹി എയിംസിൽ വെച്ചാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഓക്സ്ഫഡും ആസ്ട്രസെനക്കയും ചേർന്ന് നിർമിച്ച കോവിഷീൽഡ് വാക്സിനാണ് വിതരണം തുടങ്ങിയത്.ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിരപോരാളികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക. മൂന്നുകോടി ഇന്ത്യക്കാർ ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപത് ശതമാനം സീറ്റുകൾ വേണമെന്ന് മഹിള കോൺഗ്രസ്. വിജയസാധ്യതയില്ലാത്ത സീറ്റുകളിൽ മാത്രം വനിതകളെ പരിഗണിക്കുന്ന രീതി മാറണമെന്നും ആവശ്യം. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലകൾ തോറുമുള്ള വനിതാ സംഗമം ഇന്ന് ആരംഭിക്കും. ഒരുമുഴം നീട്ടിയെറിയുകയാണ് മഹിളാ കോൺഗ്രസ്. ഇരുപത് ശതമാനം സീറ്റുകൾ ആവശ്യപ്പെട്ട് കഴിഞ്ഞു. ഏത് സീറ്റുകൾ വേണം സ്ഥാനാർഥികൾ ആരൊക്കെയെന്ന് തീരുമാനിക്കന്നതിൻ്റെ ഭാഗമാണ് വനിത സംഗമം. കെപിസിസി, മഹിള കോൺഗ്രസ്, കോൺഗ്രസിലെ മറ്റു പോഷക...