Fri. Apr 19th, 2024
ന്യൂഡൽഹി:

 
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

കേന്ദ്രറയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഭൂഷന്റെ വിമര്‍ശനം.

”അടിച്ചമര്‍ത്തലിലൂടെയും അപമാനിക്കുന്നതിലൂടെയും കര്‍ഷകരുടെ പ്രതിഷേധ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നും പ്രതിഷേധം ദിവസം തോറും വളരുന്നത് കണ്ടപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകരോട് ക്ഷമ ചോദിക്കാന്‍ രാജ്‌നാഥ് സിങ്ങിനെ അയയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇവിടെ വലിയ വായയില്‍ പിയൂഷ് ഗോയല്‍ കര്‍ഷക നേതാക്കളെ ഭീഷണിപ്പെടുത്തുന്നു,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.