25 C
Kochi
Friday, September 24, 2021

Daily Archives: 8th August 2019

മെല്‍ബണ്‍: അഞ്ചു ലോകകിരീടങ്ങൾ കൊണ്ട് മാത്രമല്ല, ഇനി ചരിത്രപരമായ തീരുമാനം കൊണ്ടും വ്യത്യസ്തരാകുവാൻ പോവുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ, ആദ്യമായ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെകൂടി ക്രിക്കറ്റിന്റെ ഭാഗമാക്കാൻ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്.എലൈറ്റ്, കമ്മ്യൂണിറ്റി ക്രിക്കറ്റില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.താരങ്ങള്‍ക്ക് തങ്ങളുടെ ലിംഗ വ്യക്തിത്വത്തിന് അനുസൃതമായി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാനാവുന്ന ഈ തീരുമാനത്തിനായി, 2018 ഒക്ടോബറില്‍ തന്നെ, പ്രധാന പങ്കാളികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍...
ഇടുക്കി : ശക്തമായ മഴയെ തുടർന്ന്, ഇടുക്കി ജില്ലയിൽ കളക്ടറും ദുരന്ത നിവാരണ അതോറിറ്റിയും വൻ നിയന്ത്രണങ്ങളേർപ്പെടുത്തി ഉത്തരവിറക്കി. ജില്ലയിൽ വിനോദ സഞ്ചാരവും രാത്രികാലങ്ങളിലുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതവും പൂർണമായും നിർത്തിവയ്ക്കണമെന്നാണ് ഉത്തരവ്. ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 8 നു റെഡ് അലേർട്ടും 9,10 തീയതികളിൽ ഓറഞ്ച് അലേർട്ടും നിലനിൽക്കുമെന്ന്, കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ.നിലവിൽ, ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ, മലയോര മേഖലകളിലൂടെയുള്ള ഭാരവാഹനങ്ങളായ...
തിരുവനന്തപുരം: സംസ്ഥാനത്ത്, മഴ താണ്ഡവമാടുന്ന സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പൊതുജനം ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.നിലവിൽ, തൃശ്ശൂർ - പെരിങ്ങല്‍ക്കുത്ത് , ഇടുക്കി മൂന്നാറിലെ കുണ്ടല, പാലക്കാട് - മംഗലം, (മണ്ണാർക്കാട്) കാഞ്ഞിരംപുഴ ഡാമുകളും പത്തനംതിട്ട - മണിയാര്‍ തടയണയും തുറന്നതായാണ് അതോറിറ്റി ഫെയ്‌സ്ബുക്ക് വഴി അറിയിച്ചത്.കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമിന്റെ ഷട്ടറുകളും തുറന്നു. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.അതെ...
എറണാകുളം: സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട്, വയനാട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും വരെ അവധി ബാധകമായിരിക്കും.കനത്ത മഴയെ തുടർന്ന്, ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പി.എസ്‍.സി.യും...
കുവൈറ്റ് : കുടുംബ സന്ദര്‍ശക വിസയുമായി കുവൈറ്റിലേക്ക് പറക്കുന്നവരെ കർശനമായി നിയന്ത്രിച്ചു കുവൈറ്റ് താമസ കുടിയേറ്റ വിഭാഗം. സാധാരണ മൂന്ന് മാസ കാലാവധിയുള്ള കുടുംബ സന്ദര്‍ശക വിസ, ഇനി ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രമാക്കി ചുരുക്കി.ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ താമസ വിഭാഗ കാര്യാലയങ്ങളിലും വിവരം നല്‍കിയതായി താമസ കുടിയേറ്റ വിഭാഗം അറിയിച്ചു. എന്നാൽ, അപേക്ഷകന്റെയും ഭാര്യയുടെയും മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഒരു മാസം മാത്രം കാലാവധിയുള്ള സന്ദര്‍ശക വിസകൾ...
ന്യൂസ് ഡെസ്‌ക്: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ അപകടം വരുത്തിയത് ഇതാദ്യമായിട്ടല്ലെന്ന പുതിയ വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്. 2018ല്‍ ശ്രീറാം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി പോകുമ്പോഴും കാര്‍ അപകടമുണ്ടാക്കി എന്ന് പ്രവാസി മലയാളിയായ റോബിന്‍ ചെറുകരയാണ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുന്ന റോബിന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ വെളിപ്പെടുത്തല്‍ മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍ പങ്കു വെച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ നിന്നും സുരക്ഷിതമായി...
  തൃശൂര്‍ : ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. ചലചിത്രതാരം ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്‍പം നിര്‍മിച്ചാണ് ഡാവിഞ്ചി സുരേഷ് ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. ഗിന്നസ് പക്രു തന്നെ നിര്‍മിച്ച് അഭിനയിക്കുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചലിക്കുന്ന രൂപമാണ് സുരേഷ് നിര്‍മിച്ചത്.മൂന്നടി ഉയരത്തില്‍ നിര്‍മിച്ച ചിത്രം കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വെച്ച് ഗിന്നസ് പക്രുവിന് കൈമാറി. നിരവധി വ്യത്യസ്തമായ ചിത്രങ്ങളും...
  കോയമ്പത്തൂര്‍ : റെയില്‍വേ പാര്‍സല്‍ സര്‍വീസിന്റെ കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇരുവരും റെയില്‍വേ പാര്‍സല്‍ സര്‍വീസിലെ കരാര്‍ തൊഴിലാളികളാണ്.രാത്രി മുതല്‍ തന്നെ കോയമ്പത്തൂരില്‍ ശക്തമായ മഴയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് കനത്ത മഴയില്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള കെട്ടിടം തകര്‍ന്നു വീണത്. മരിച്ച രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലുള്ള രാജുവും ഉള്‍പ്പെടെ...
#ദിനസരികൾ 842അവസാനം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമായി.സഭയുടെ ചട്ടങ്ങളും വഴക്കങ്ങളും ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ സഭയെ നാണം കെടുത്തുന്ന രീതിയില്‍ പെരുമാറിയെന്നും സഭ അനുശാസിക്കുന്ന വ്രതങ്ങള്‍ പാലിക്കുന്നില്ലെന്നും തോന്നിയ പോലെയൊക്കെയാണ് ജീവിക്കുന്നതെന്നുമൊക്കെയാണ് പുറത്താക്കലിന് കാരണമായി സിസ്റ്റര്‍‌ക്കെതിരെയുള്ള കുറ്റങ്ങളായി സഭാ അധികാരികള്‍ കാണിച്ചിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അത്തരം ആക്ഷേപങ്ങള്‍‌ക്കൊന്നും തന്നെ സഭയുടെ കൈവശം സുവ്യക്തമായ ഒരു തെളിവുമില്ല എന്ന് നമുക്കറിയാം. എന്നാലും എന്തെങ്കിലും നിസാരമായ കാരണങ്ങളുന്നയിച്ച്...
തി​രു​വ​ന​ന്ത​പു​രം: കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. ഡാമുകളിലും വൻ തോതിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്ത് 1,992 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും 139 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. 5,675 ഹെ​ക്ട​ർ കൃ​ഷി​യും...