25 C
Kochi
Friday, September 24, 2021

Daily Archives: 19th August 2019

രാജസ്ഥാന്‍: പെഹ്‌ലുഖാനെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി തന്നെ ഇന്ത്യന്‍ ജനത മുഴുവന്‍ ടിവി ചാനലുകളിലൂടെയും സമൂഹ മാധ്യങ്ങളിലൂടെയും കണ്ടതാണ്. ഗോ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അക്രമി സംഘത്തിന്റെ കൈകളാല്‍ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടതാണ് എന്നു തിരിച്ചറിയാന്‍ ഇതിലും വലിയ എന്തു തെളിവായിരുന്നു നീതിപീഠത്തിന് വേണ്ടിയിരുന്നത്.ഇന്നും പെഹ്‌ലുഖാന്‍ എന്ന പേര് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ആദ്യമെത്തുക ഈ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ തന്നെയാണ്. എന്നിട്ടും രാജസ്ഥാനിലെ അല്‍വാര്‍ ജില്ലാ...
വയനാട്:   പ്രളയത്തിലകപ്പെട്ട ജനതയ്ക്ക് എല്ലായിടത്തുനിന്നും സഹായപ്രവാഹമുണ്ടല്ലോ. അതുകൊണ്ടു തന്നെയായിരിക്കും ബാബുരാജ് പി.കെ. ഇങ്ങനെയൊരു കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടാവുക. ഈ കുറിപ്പ് വായിച്ചശേഷം എല്ലാവരും അനുകൂലമായൊരു തീരുമാനമെടുത്താൽ വയനാട്ടിൽ വാഴ കർഷകർക്കും പ്രത്യേകമൊരു സഹായമാവും.   ബാബുരാജ് പി.കെയുടെ കുറിപ്പ് ഇങ്ങനെ:   പ്രളയദുരിതാശ്വാസപ്രവർത്തനത്തിന് വയനാടൻ ഗ്രാമങ്ങളിലേക്ക് വരുന്ന അന്യജില്ലക്കാരോട് ഒരഭ്യർത്ഥന. നിങ്ങൾ തിരിച്ചുപോകുമ്പോൾ ഓരോരുത്തരും ഒരു വാഴക്കുല വീതം വാങ്ങിയാൽ അത് വയനാട്ടിലെ വാഴ കർഷകരോടു ചെയ്യുന്ന ഒരു ദുരിതാശ്വാ‍സപ്രവർത്തനമാകും. നിങ്ങളുടെ ജില്ലയിൽ അറുപതും...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്ന 8319 കോടി രൂപയാണ് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര വിഷയങ്ങള്‍ക്കു പുറമേ അന്തര്‍ദേശീയ വിഷയങ്ങളും വിദേശ നിക്ഷേപം പിന്‍വലിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.എഫ്.പി.ഐ നികുതിയും ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ ഏര്‍പ്പെടുത്തിയ സൂപ്പര്‍റിച്ച് ടാക്‌സും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപത്തില്‍...
ന്യൂ​ഡ​ല്‍​ഹി: ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സിൽ പ്രതിയായ ബി.​ജെ.​പി. മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെന്ഗാറുമായി ബന്ധപ്പെട്ട് അതിജീവിച്ച പെൺകുട്ടിക്കുണ്ടായ വാഹ​നാ​പ​ക​ടത്തിൽ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സി​ബി​ഐ​ക്ക് സു​പ്രീം​കോ​ട​തി ര​ണ്ടാ​ഴ്ച സമയം കൂ​ടി കൂട്ടി ന​ല്‍​കി. നിലവിൽ, പെ​ണ്‍​കു​ട്ടി​യും അ​ഭി​ഭാ​ഷ​ക​നും അ​ന്വേ​ഷ​ണ​ത്തോട് സ​ഹ​ക​രി​ക്കാ​ന്‍ സാധിക്കാത്ത ആ​രോ​ഗ്യ​സ്ഥി​തി​യിലാണുള്ളത്. ഇതിനെ തുടർന്നാണ് സി​ബി​ഐ, കോടതിയിൽ നാ​ലാ​ഴ്ച്ച​ സ​മ​യം നീട്ടി ചോദിച്ചത്. എ​ന്നാ​ല്‍, കോ​ട​തി ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം മാ​ത്രമാണ് നീ​ട്ടി ന​ല്‍കിയത്.അതേസമയം, അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റ് അതിജീവിച്ച പെ​ണ്‍​കു​ട്ടി,...
എ.പി.ജെ.അബ്ദുൾകലാം സാറിനോട് ഒരിക്കൽ തനിക്കെന്താവാനാണിഷ്ടമെന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത് തനിക്കൊരു അധ്യാപകനാവണമെന്നാണ്. കൊച്ചു ക്ലാസ്സിലെ അധ്യാപകർ എന്നും എല്ലാവരുടെയും മറക്കാനാവാത്ത ഓർമകളാണ്. ഒരു കുഞ്ഞിന്റെ പിഞ്ചു മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ അത്തരം അധ്യാപകർക്ക് കഴിയുന്നു. ആ അധ്യാപകർക്ക് സ്ഥലമാറ്റമുണ്ടാവുന്നത് ചിലപ്പോൾ പിഞ്ചു ഹൃദയങ്ങൾക്ക് താങ്ങുവാൻ കഴിയുകയില്ല, പലപ്പോഴും അവർ വിങ്ങിപ്പൊട്ടാറുണ്ട്. എന്നാൽ അത് തന്നെയാണ് ഒരധ്യാപകന്റെ ഒരർഥത്തിലുള്ള വിജയവും.മധ്യപ്രദേശിലെ തമലിയ എന്ന സ്ഥലത്തെ മങ്കല്‍ ദീന്‍ പട്ടേലെന്ന...
പെരിയ: സംസ്ഥാനത്ത് നാശംവിതച്ചു കടന്നുപ്പോയ മഴക്കെടുതികൾക്കിടയിലും ജീവൻ പണയം വച്ച് പ്രകാശമായി നിന്ന കെ.എസ്.ഇ.ബി. ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ ആദരിച്ചു. കാസര്‍കോട്ടിലെ പിലിക്കോട് സെക്ഷനിലെ ജീവനക്കാരെയാണ് പിലിക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്‌.എസ്. (നാഷണല്‍ സര്‍വീസ് സ്‌കീം) യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.കൊടും മഴയിൽ, തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതോടെ കാര്യങ്കോട്, അച്ചാംതുരുത്തി മേഖലകളിൽ വൈദ്യുതി വിതരണം മുഴുവൻ തകരാറിലായിരുന്നു. മേഖലയിൽ, 45 വൈദ്യുത തൂണുകള്‍ ഒടിഞ്ഞു വീഴുകയും നിരവധി സ്ഥലങ്ങളില്‍ വൈദ്യുതകമ്പികൾ...
ഭാവിയുഗത്തെ മുന്നിൽ കണ്ടുകൊണ്ടു ഇന്ത്യയിലെ പ്രധാന കമ്പനിയായ ജിയോ, കഴിഞ്ഞ ദിവസം നടന്ന കമ്പനിയുടെ വാർഷിക സമ്മേളനത്തിലാണ് തന്റെ പുതുപുത്തൻ സേവനങ്ങളെ പരിചയപ്പെടുത്തിയത്. സെക്കന്റിൽ ഒരു ജി.ബി. ഡാറ്റ ഇന്റർനെറ്റും ഉപഭോക്താക്കൾക്ക് റിലീസ് ദിവസം തന്നെ വീട്ടിലിരുന്നു കൊണ്ട് സിനിമകാണുവാനുള്ള അവസരവുമുൾപ്പെടെ ഒട്ടനവധി സേവനങ്ങളുമായാണ് ജിയോയുടെ ഇത്തവണത്തെ വരവ്. ജിയോ ഫൈബര്‍ പേരിൽ എത്തുന്ന ഈ പുത്തൻ സര്‍വീസുകള്‍ക്കായി ഇതുവരെ 1.5 കോടി രജിസ്ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത്. ജിയോയുടെ...
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൊലപാതകം ഉണ്ടായ സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാഫിറോസിന്റെ ലൈസൻസും റദ്ദാക്കിയേക്കും.കേസിനാസ്പദമായ സംഭവമുണ്ടായി ദിവസങ്ങൾ കഴിഞ്ഞ ശേഷം, വലിയ ആരോപണങ്ങൾ വന്നതിനു പിന്നാലെ യാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. എന്നാൽ, നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം. അതേസമയം, അപകടത്തിന് പിന്നാലെ ഇരുവരുടെയും ലൈസന്‍സ്...
മാഡ്രിഡ്‌: റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ ക്ലബ്ബിൽ നിന്നും ഒഴിവാക്കാൻ നിശ്ചയിച്ചിരുന്ന, തീരുമാനത്തിൽ ഒടുവിൽ അയവു വരുത്തി മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. സെൽറ്റ വിഗോയ്ക്ക് എതിരായ സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ, ഉർജ്ജസ്വലനായി നിറഞ്ഞാടിയതോടെയാണ് ബെയ്‌ലിനെ സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്താൻ സിദാൻ തയ്യാറായത്. ഈ സീസണിലും ബെയ്ൽ റയലിൽത്തന്നെ തുടരും എന്ന് സിദാൻ അറിയിച്ചു.റയൽ നേടിയ ആദ്യ ഗോളിനു വഴിയൊരുക്കിയതിന് പുറമെ പലവട്ടം സെൽറ്റ...
#ദിനസരികള്‍ 853  കാഞ്ചന സീതയില്‍ അഭൌമികമായ പരിവേഷങ്ങളില്‍ നിന്നെല്ലാം വിമുക്തരായ സീതാരാമന്മാരേയും ലവകുശന്മാരേയും മറ്റും നാം കണ്ടു ഞെട്ടുന്നതിന് മുമ്പ് ജി. അരവിന്ദന്‍ ചെറിയ ലോകവും വലിയ മനുഷ്യരും എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കാര്‍ട്ടൂണ്‍ പരമ്പര ചെയ്തിട്ടുണ്ടായിരുന്നു. ഉണ്ടെന്ന് ചിലരെങ്കിലും കരുതുകയും അങ്ങനെ അഭിനയിക്കുകയും ചെയ്യുന്ന അസാമാന്യമായ തിളക്കങ്ങളെയെല്ലാം മാറ്റി വെച്ചു കൊണ്ട് ജീവിതത്തിന്റെ പച്ചയായ മുഖങ്ങളെയായിരുന്നു അരവിന്ദന്‍ അന്ന് തന്റെ കാര്‍ട്ടൂണിലൂടെ വരച്ചിട്ടത്. അങ്ങനെ ചായം...