Thu. Mar 28th, 2024
കുവൈറ്റ് :

കുടുംബ സന്ദര്‍ശക വിസയുമായി കുവൈറ്റിലേക്ക് പറക്കുന്നവരെ കർശനമായി നിയന്ത്രിച്ചു കുവൈറ്റ് താമസ കുടിയേറ്റ വിഭാഗം. സാധാരണ മൂന്ന് മാസ കാലാവധിയുള്ള കുടുംബ സന്ദര്‍ശക വിസ, ഇനി ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രമാക്കി ചുരുക്കി.

ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ താമസ വിഭാഗ കാര്യാലയങ്ങളിലും വിവരം നല്‍കിയതായി താമസ കുടിയേറ്റ വിഭാഗം അറിയിച്ചു. എന്നാൽ, അപേക്ഷകന്റെയും ഭാര്യയുടെയും മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഒരു മാസം മാത്രം കാലാവധിയുള്ള സന്ദര്‍ശക വിസകൾ അനുവദിക്കും. കൂടാതെ, വാണിജ്യ സന്ദര്‍ശക വിസയുടെ കാലാവധിയും ഒരു മാസത്തേക്ക് മാത്രമായിരിക്കും എന്നതാണ് പുതിയ നിയമം.

ഭാര്യയും മക്കളുമല്ലാത്ത, ഇരു വിഭാഗങ്ങളുടെയും കാലാവധിയിൽ യാതൊരു കാരണവശാലും പുതുക്കലോ, ദീര്‍ഘിപ്പിക്കലോ ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *