25 C
Kochi
Friday, September 24, 2021

Daily Archives: 17th August 2019

ശ്രീ​ന​ഗ​ര്‍: സുരക്ഷാ ഭീക്ഷണിയെ ചൊല്ലി കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ശ്രീ​ന​ഗ​റി​ലെ 190 സ്കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മേ​ഖ​ല​യി​ലെ​യും സു​ര​ക്ഷ ഉ​റ​പ്പുവരുത്താൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രിച്ചതായും ഭ​ര​ണ​കൂ​ട വ​ക്താ​വ് വ്യക്തമാക്കി.ല​സ്ജാ​ന്‍, സാ​ന്‍​ഗ്രി, പ​ന്ഥാ​ചൗ​ക്, നൗ​ഗാം, രാ​ജ്ബാ​ഗ്, ജ​വ​ഹ​ര്‍ ന​ഗ​ര്‍, ഗാ​ഗ്രി​ബാ​ല്‍, ധാ​ര, തീ​ഡ്, ബ​താ​മ​ലു, ഷാ​ല്‍​ടെം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളാ​യിരിക്കും തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ക. ഇത് സംബന്ധിച്ചു ശ്രീ​ന​ഗ​ര്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഷാ​ഹി​ദ് ഇ​ഖ്ബാ​ല്‍ ചൗ​ധ​രി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും ഒരു...
ഇൻഡോർ: മധ്യപ്രദേശിൽ, തിമിരരോഗ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പത്ത് പേർക്ക് കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന്, ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ മാസം എട്ടിനാണ് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഇൻഡോർ ഐ ഹോസ്‌പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ 13 പേർ തിമിര ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്‌ത്രക്രിയ നടത്തിയവരിൽ പത്ത് പേരുടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പരാതിയുണ്ടായി. ഇവരിൽ ഒൻപത് പേരും ധർ എന്ന സ്ഥലത്ത്...
ന്യൂഡൽഹി : കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിൽ, ആളിപടരുന്ന തീ കെടുത്താന്‍ അഗ്നിരക്ഷാസേനയുടെ 34 വാഹനങ്ങളാണു എത്തിച്ചേർന്നിട്ടുള്ളത്. എന്നാൽ, സംഭവത്തിൽ‌ ഇതുവരെ ആർക്കും അപകടമുണ്ടായതായി റിപ്പോർട്ടുകളില്ല.ആശുപത്രിയിലെ എമർജൻസി വാർഡിനു സമീപത്തായിരുന്നു തീപിടിത്തം ഉണ്ടായത്. നിലവിൽ, കെട്ടിടത്തിൽനിന്ന് രോഗികളെയും ബന്ധുക്കളെയും ഒഴിപ്പിക്കുകയാണ്. രോഗികളെ ചികിൽസിക്കാത്ത കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഡോക്ടർമാരുടെ മുറികളും ഗവേഷണ ലാബുകളുമാണ് ഈ കെട്ടിടത്തിലുള്ളത്. ഒന്നാം നിലയിൽ തുടങ്ങിയ തീയുടെ...
തിരുവല്ല : തിരുവല്ലയിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിവസ്ത്രം ആവശ്യപ്പെട്ടു ഫേസ്ബുക്കിൽ പോസ്റ്റിട്ട സാമൂഹികപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, സാമൂഹിക പ്രവർത്തകന് ഐക്യദാർഢ്യവുമായി മാർച്ച്. തിരുവല്ല ജനാധിപത്യ വേദിയാണ് ഐക്യദാർഢ്യ മാർച്ചിന്റെ സംഘാടകർ.കഴിഞ്ഞ ദിവസം രഘു ഇരവിപേരൂർ എന്ന സാമൂഹിക പ്രവർത്തകനായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി, അടിവസ്ത്രം ആവശ്യമുണ്ടെന്ന് പോസ്റ്റിട്ടത്. എന്നാൽ, പോസ്റ്റ് വിവാദമാവുകയും അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവദിവസം തന്നെ, രഘു ഇരവിപേരൂരിനെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.സാമൂഹിക...
ന്യൂഡൽഹി: മലയാളി അത്​ലറ്റ്​ മുഹമ്മദ്​ അനസിന്​ അർജുന പുരസ്​കാരം. അനസുൾപ്പെടെ രാജ്യത്തെ 19 കായിക താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ്​ മുഹമ്മദ്​ അനസ്​. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിയടക്കം മൂന്ന് മെഡലുകളാണ് താരം നേടിയത്. 400 മീറ്ററിലെ ദേശിയ റെക്കോര്‍ഡും നിലവില്‍ അനസിന്റെ പേരിലാനുള്ളത്. ഏഷ്യൻ ഗെയിംസിൽ വ്യക്​തിഗത ഇനത്തിന്​ പുറമേ റിലേയിലും മിക്​സഡ്​ റിലേയിലുമാണ് അനസ്​ മെഡൽ സ്വന്തമാക്കിയത്....
കൊളംബോ: കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥരുടെ ക്രൂരതയാൽ, ലോകം മുഴുവൻ അറിയപ്പെട്ട ടിക്കിരി എന്ന ആന ചെരിഞ്ഞു. 70 വയസ് പ്രായമുള്ള ടിക്കിരിയെ, പ്രായാധിക്യവും അനാരോഗ്യവും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന, വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പിനു നടത്തിച്ചത്. എന്നാൽ, ഭക്ഷണമില്ലാതെ എല്ലിൻ കൂടു വരെ പുറത്തു കാണാൻ തുടങ്ങിയ പിടിയാനയുടെ ചിത്രം ലോകമുഴുവനിലും നവമാധ്യമങ്ങൾ വഴി പങ്കുവയ്ക്കപ്പെടുകയും പ്രതിഷേധങ്ങളും പ്രാർത്ഥനകളും ഉണ്ടാവുകയും ചെയ്തു.ദിവസങ്ങളോളം നീളുന്ന ഉത്സവത്തിന്റെ പ്രധാന...
#ദിനസരികള്‍ 851  ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കണ്ണികാട്ട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സി.പി.എം. ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അന്വേഷണത്തില്‍ അദ്ദേഹം പണപ്പിരിവു നടത്തിയെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ദുരന്തനിവാരണ നിയമം അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കളക്ടര്‍ നിര്‍‌ദ്ദേശിക്കുകയും തഹസില്‍ദാര്‍ പോലീസിന് പരാതി നല്കുകയും ചെയ്തു. അതോടൊപ്പം തന്നെ സംഭവത്തില്‍ പാര്‍ട്ടിയുടെ മുഖച്ഛായക്കു...
തിരുവനന്തപുരം: മഴക്കാലത്ത് വീടിനു പുറത്തു മാത്രമല്ല, അകത്തും നാം ജാഗരൂകരാകേണ്ടതുണ്ട്. പ്രത്യേകിച്ച് പാദരക്ഷകൾ ഇടുമ്പോൾ, ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ്. കാരണം, പാമ്പിനെ പോലെ ഇഴജന്തുക്കൾ ചൂട് തട്ടി വന്നിരിക്കുന്നത് ഇത്തരം സ്ഥലങ്ങളിലാണ്. ഇവ മാത്രമല്ല, ഇരു ചക്ര വാഹനങ്ങളുടെ എഞ്ചിനിലും കാറിന്റെ ബോണറ്റിലും ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതുണ്ട്.ഇത്തരത്തിൽ, ഒരു കുഞ്ഞു മൂർഖൻ പാമ്പ്, സ്കൂൾ വിദ്യാർത്ഥിനിയുടെ ഷൂസിനുള്ളിൽ കയറിയിരുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തിരുവനന്തപുരം കരിക്കകത്താണ് സംഭവം....
ന്യൂഡല്‍ഹി: ഈ വർഷത്തെ (2019) ധ്യാന്‍ ചന്ദ് പുരസ്‌കാരം മലയാളിയായ ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശുപാര്‍ശ. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം താരമായിരുന്നു ഫ്രഡറിക്ക്. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരവും ഫ്രഡറിക്ക് തന്നെയാണ്. മ്യൂണിക്കില്‍ ഇന്ത്യ വെങ്കലം നേടിയതിനു പിന്നിൽ, ഗോള്‍ കീപ്പറായിയിരുന്ന മാനുവലിന്റേ മികച്ച പ്രകടനമുണ്ടായിരുന്നു.കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കൊടുക്കുന്ന അംഗീകാരമാണ്, ധ്യാന്‍ ചന്ദ് പുരസ്‌കാരം....
ഇടുക്കി: പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകരുകയായിരുന്നു. എന്നാൽ, മന്ത്രി തല ഇടപെടലുകളുടെ ഭാഗമായി മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിദ്യാർത്ഥികൾക്കായി, അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന്, പ്രഖ്യാപനം കടലാസ്സിലൊതുങ്ങി.പ്രളയ സമയത്ത്, കോടികള്‍ മുടക്കി പത്തേക്കറിലായി നിര്‍മ്മിച്ചിരുന്ന, അഞ്ച് കെട്ടിടങ്ങളാണ് മണ്ണിടിച്ചിലില്‍ മാട്ടുപ്പെട്ടിയാർ മറിച്ചിട്ടത്. അങ്ങനെ, മൂന്നുമാസക്കാലം...