25 C
Kochi
Friday, September 24, 2021

Daily Archives: 11th August 2019

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ തിങ്കളാഴ്ച സംസ്ഥാനത്ത് ഒരു ജില്ലയിലും 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ആറ് ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി. എന്നാൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്.വടക്കന്‍ ജില്ലകളിലടക്കം വെയില്‍...
ബം​ഗ​ളു​രു: പ്രളയദുരിതത്തിലായ കർണാടാക സന്ദർശിച്ച, കേന്ദ്ര മന്ത്രി അമിത്ഷാ കൊടും മഴയിൽ തകർന്നടിഞ്ഞ കേരളത്തിൽ വരാതെ മടങ്ങിപ്പോയി. ഞാ​യ​റാ​ഴ്ച കർണാടകയിലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ലയായ ബ​ല​ഗാ​വി ജി​ല്ലയിൽ,​​ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്കൊ​പ്പം ഹെ​ലി​ക്കോ​പ്റ്റ​റി​ലായിരുന്നു കേന്ദ്ര ആ​ഭ്യ​ന്ത​ര ​മ​ന്ത്രി അമിത്ഷായുടെ സ​ന്ദ​ര്‍​ശനം. വൈകുന്നേരം, സം​ബ്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വച്ചു ചേർന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്തുണ്ടായ പ്രളയക്കെടുതികളെ അമിത്ഷാ വിലയിരുത്തി.പേമാരിയുടെ താണ്ഡവത്തിൽ 30 പേരാണ് ക​ര്‍​ണാ​ട​കയിൽ മ​രി​ച്ച​ത്. ആകെ 17 ജി​ല്ല​ക​ളെയാണ് ദുരന്തം ബാ​ധി​ച്ചത്. പ്രളയത്തെ തുടർന്ന്,...
ആലപ്പുഴ: പേമാരിയിൽ, വീണ്ടും കേരളം ദുരന്തഭൂമിയായിരിക്കുകയാണ്. നിലവിൽ, ആലപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ വീടുകളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളാകാട്ടെ അവശ്യസാധനങ്ങൾ ലഭിക്കാത്തതിനാൽ വേദനാക്യാമ്പുകളായി മാറുകയാണ്. ഈ അവസരത്തിലാണ്, ആലപ്പുഴ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും ജനങ്ങളോട് നേരിട്ട് അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കള്‍ നല്‍കാനാണ് കളക്ടറും സബ് കളക്ടറും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.പുതപ്പുകള്‍, മാറ്റുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്‍ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍,ലുങ്കികള്‍, നാപ്പ്കിനുകള്‍, ടോയ്‍ലറ്റ് വസ്തുക്കള്‍ തുടങ്ങിയവ ആലപ്പുഴയിലെ കളക്ഷന്‍...
കൊച്ചി: അവശ്യസാധനങ്ങൾ കിട്ടാതെ വലഞ്ഞു ദുരിതാശ്വാസ ക്യാമ്പുകൾ. എറണാകുളം ജില്ലയിൽ തുടങ്ങിയ, കളക്ഷൻ സെന്‍ററുകളിലും സാധനങ്ങളുടെ കുറവുണ്ട്. എറണാകുളം, കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകളിൽ മരുന്നുകൾ, പായ, പുതപ്പുകൾ തുടങ്ങി അവശ്യവസ്തുക്കളൊന്നും ലഭിക്കുന്നില്ല.കഴിഞ്ഞ വർഷം ദുരന്തബാധിതർക്ക് ആശ്വാസമാകാൻ ആരംഭിച്ച 'അൻപൊട് കൊച്ചി'യിലും ഒന്നും കിട്ടുന്നില്ല. കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ബ്ളീച്ചിംഗ് പൗഡർ, കുടിവെള്ളം തുടങ്ങിയവയാണ് നിലവിൽ, അത്യാവശ്യമായി വേണ്ട സാധനങ്ങൾ.ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ എറണാകുളം കളക്ട്രേറ്റിൽ...
ശക്തമായ മഴയിൽ ഗുജറാത്തിലെ മിക്ക മേഖലകളെയും പ്രളയം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന അവിടം ഇതിനോടകം തന്നെ നൂറു കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം അവിടെ ഒരു പോലീസുകാരൻ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രേദ്ധനേടിയിരിക്കുകയാണ്.മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. മഴവെള്ളപ്പാച്ചിലിൽ മുങ്ങുകയായിരുന്ന ഒരു വീട്ടില്‍ രണ്ടു കുഞ്ഞുങ്ങൾ അകപ്പെട്ടിരുന്നു. അവിടെയെത്തിയ ഒരു പോലീസുകാരൻ രണ്ടു കുട്ടികളെയും തോളിലേറ്റി, അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ...
  മലപ്പുറം : മഴക്കെടുതിയെ തുടര്‍ന്ന് ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കവളപ്പാറ പ്രദേശം സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു.ആദ്യം മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ക്യാമ്പിലുള്ളവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് ഉടന്‍ തന്നെ ദുരന്ത ഭൂമി നേരിട്ടു കാണാന്‍ തീരുമാനമെടുത്തത്. സ്ഥലത്തെത്തിയ രാഹുല്‍...
തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും മൽസ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. പടിഞ്ഞാറുദിശയില്‍നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എസ്.ഡി.എം. എ. ഇക്കാര്യം അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ, സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റ് ഇപ്പോഴും തുടരുകയാണ്. കുടുംബനാഥൻ കടലിൽ പോകാത്തതിനാൽ, തീരം വറുതിയിൽ തുടരുകയാണ്.. ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക് പോസ്റ്റ് 11 -08-2019 മുതല്‍ 12-08-2019 വരെ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍...
  കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് ഒരു വീട് പൂര്‍ണമായും തകര്‍ന്നു വീണു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇസ്മായിലിന്റെ വീടാണ് ഇന്നലെയുണ്ടായ മഴയില്‍ തകര്‍ന്നത്. വീട്ടില്‍ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ശനിയാഴ്ച മട്ടന്നൂര്‍ മേഖലയില്‍ കനത്ത മഴ ഉണ്ടായിരുന്നു. മഴയില്‍ വീടിന് പിന്നില്‍ നിന്നും മണ്ണിടിഞ്ഞു തുടങ്ങിയതോടെയാണ് ഭാഗികമായി തകരാന്‍ തുടങ്ങിയത്. ഏറെ വൈകാതെ വീട് പൂര്‍ണമായും ഇടിഞ്ഞു വീണു.ഉള്ളതെല്ലാം വിറ്റു പെറുക്കിയും വായ്പയെടുത്തും മുപ്പതുലക്ഷം രൂപയോളം ചെലവഴിച്ചാണ് ഇസ്മയില്‍ ഈ വീട്...
തിരുവനന്തപുരം : കാലവർഷത്തെ നേരിടാൻ ഒറ്റകെട്ടായി പ്രവർത്തിച്ച ജനങ്ങളെ എടുത്തുപറഞ്ഞു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികളെ വിലയിരുത്തി, വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്താനന്തര കാലഘട്ടത്തിൽ ജനങ്ങളുടെ ഒത്തൊരുമ അത്യാവശ്യമാണ്. ദുരിതാശ്വാസ ക്യാംപുകളിൽ പോകുന്നവർ ചിട്ട പാലിക്കണം, അവർ പ്രത്യേക ചിഹ്നങ്ങൾ ധരിച്ച് ക്യാംപുകൾക്കകത്തേക്കു കയറേണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാവരും ക്യാംപുകൾക്ക്കത്തേക്കു കയറരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്ന തരത്തില്‍ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു. ഇത് സ്വന്തം നാടിനോടു തന്നെ...
കൊച്ചി : കൊടുംമഴ കാർന്നു തിന്ന, വയനാട്ടിലും മധ്യകേരളത്തിലും മഴകുറയുന്നു. ഓഗസ്റ്റ് 6ന് സംസ്ഥാനത്ത് ശക്തിപ്രാപിച്ച മഴ, ശനിയാഴ്ച വരെ പെയ്തു. വയനാട്ടിൽ മുൻകൊല്ലത്തേക്കാൾ ദയനീയാമായിരുന്നു ഇത്തവണത്തെ ദുരന്തം. അതേസമയം, പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. കോട്ടയത്ത് മഴ കുറഞ്ഞു വെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്.മധ്യകേരളത്തും വയനാട്ടിലും മാനം പതിയെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. 150 മില്ലിമീറ്ററിനു മുകളിലായിരുന്നു വയനാട്ടിൽ, കഴിഞ്ഞ ദിവസം ലഭിച്ച മഴ എങ്കില്‍, നിലവില്‍,...