30 C
Kochi
Sunday, October 24, 2021
Home 2019 September

Monthly Archives: September 2019

വയനാട്: ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു വരുന്ന അനിശ്ചിതകാല ഉപവാസ സത്യാഗ്രഹം ആറാം ദിവസം പിന്നിടുന്നു. യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഉപവാസ സമരം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ശക്തമാവുകയാണ്. സമരത്തിനുള്ള ജനപിന്തുണയും വര്‍ധിച്ചു വരുന്നുണ്ട്. അതേസമയം മുഖ്യധാരാ മാധ്യമങ്ങള്‍ പലതും സമരത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.   പ്രതിഷേധം തുടങ്ങാന്‍ കാരണം വയനാടിനെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമാണ്...
ചെന്നൈ:'ഒരു രാജ്യം ഒരു ഭാഷ'വിവാദത്തിൽ ഹിന്ദി ഇതര മേഖലകളിൽ പ്രതിഷേധം ശക്തമാവുമ്പോൾ, തമിഴ് ഭാഷയെ പുകഴ്ത്തി മദ്രാസ് ഐഐടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷ വിവാദ പ്രസ്താവന ഏറ്റവും കൂടുതൽ പ്രക്ഷോഭം സൃഷ്ടിച്ചത് തമിഴ്നാട്ടിലാണ്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഒരിക്കലും വിലപോവില്ലെന്നറിയിച്ചു നിരവധി പേരാണ് ദ്രാവിഡ മണ്ണിൽ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അണിചേർന്നിരുന്നത്.പിന്നാലെ കേന്ദ്രവും ഈ നിലപാടില്‍...
ദോഹ: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടാതെ മടക്കം. ഫൈനല്‍ റൗണ്ടിൽ സീസണിലെ തന്നെ മെച്ചപ്പെട്ട സമയം കണ്ടെത്താനായെങ്കിലും, ഏഴാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. എട്ട് രാജ്യങ്ങളായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്.മലയാളികളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം മുതലായ കായികതാരങ്ങൾ അടങ്ങിയ ടീം 3 മിനിറ്റ് 15.77 സെക്കന്‍ഡ‍ിൽ 1600 മീറ്റര്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ വർഷം ഏഷ്യൻ...
#ദിനസരികള്‍ 895   എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തു വന്നു കഴിഞ്ഞാല്‍പ്പിന്നെ പരിശോധിക്കപ്പെടേണ്ടത് കേരളത്തില്‍ നിലവിലുള്ള ഇടതുവലതു മുന്നണികളെക്കുറിച്ചാണല്ലോ. അവയില്‍ ഏതൊന്നിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളെ സംരക്ഷിച്ചെടുക്കാന്‍ ഗുണപ്പെടുക എന്ന ആലോചന ചരിത്രത്തേയും വര്‍ത്തമാനത്തേയും മുന്‍നിര്‍ത്തി അവര്‍ തന്നെ നിര്‍വ്വഹിക്കേണ്ട ഒന്നാണ്. ശ്രീനാരായണന്റെ ദര്‍ശനങ്ങളെക്കുറിച്ച് അനുഭാവപൂര്‍വ്വം ചിന്തിക്കുന്ന മുന്നണിയിലായിരിക്കണം ബിഡിജെഎസും നിലയുറപ്പിക്കേണ്ടത്.കേരളത്തില്‍ ബിജെപിയുടെ അഥവാ എന്‍ഡിഎയുടെ ബി ടീമായി പ്രവര്‍ത്തിച്ചു പോരുന്ന ഒന്നാണ് കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്കുന്ന...
തമിഴ് സിനിമ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് തമിഴക സൂപ്പർ താരം ഇളയദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ഇരുവരുടെയും ചിത്രങ്ങള്‍ ദീപാവലിക്ക് ബോക്സോഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോഴാണ് ആരാധകരെ തേടി ഈ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്.വിജയ് നായകനായെത്തുന്ന സിനിമയില്‍ വിജയ് സേതുപതി വില്ലൻ വേഷത്തിലായിരിക്കും എത്തുക. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ പുതിയ സിനിമയുടെ പേരെന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനിരുദ്ധ്...
ന്യൂഡൽഹി: രാജ്യത്തു സവാളയ്ക്ക് വൻ വില വർധന. വിലകയറ്റത്തെ ചൊല്ലി രാജ്യത്താകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത്, സവാള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഒരു പ്രഖ്യാപനം ഉണ്ടാകും വരെ കയറ്റുമതി നിരോധനം ഇതേ അവസ്ഥയിൽ തുടരാനാണ് നിർദേശം.നിലവിൽ, കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന വിലയിലാണ് സവാള എത്തി നിൽക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്,...
റിയാദ്: ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ, പൊതുസ്ഥലങ്ങളിൽ വച്ച് പരസ്യമായി ചുംബിക്കുകയോ ചെയ്താൽ വിനോദസഞ്ചാരികൾക്കും കനത്ത പിഴ നൽകേണ്ടി വരുമെന്ന് സൗദി അറേബ്യ. വിദേശത്ത് നിന്നും സൗദിയിലേക്ക് വരാനുള്ള വിനോദസ‍ഞ്ചാരികളുടെ ടൂറിസ്റ്റ് വിസ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറപ്പെടുവിച്ചു 24 മണിക്കൂർ കഴിയും മുൻപെയാണ് സൗദിയുടെ പുതിയ തീരുമാനം.പിഴയീടാക്കാനായി, സൗദിയുടെ ആഭ്യന്തരമന്ത്രാലയം 19 നിയമലംഘനങ്ങൾ രൂപപ്പെടുത്തി വച്ചിട്ടുണ്ട്. എന്നാൽ, ഓരോന്നിനും എത്ര രൂപയാണ് പിഴ കണക്കെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല.നേരത്തെ, അരാംകോയുടെ...
കൊടുങ്ങല്ലൂർ:  കൊടുങ്ങല്ലൂരിലെ, അന്തരിച്ച സാംസ്കാരിക പ്രവർത്തകനും അവിഭക്ത സിപിഐഎംഎല്ലിന്റെ സംസ്ഥാന സെക്രട്ടറിയും മുൻകാല നക്സൽ പ്രവർത്തകനുമായിരുന്ന നജ്മൽ ബാബുവിന്റെ (ടി എൻ ജോയ്)സ്മരണാർത്ഥം സംഘടിപ്പിക്കുന്ന "ജോയോർമപ്പെരുന്നാൾ" ഒക്ടോബർ 2 ന് കൊടുങ്ങല്ലൂർ ടൗൺഹാളിൽ വച്ച് നടക്കും.കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ സാംസ്കാരിക വളർച്ചയിലെ നജ്മൽ ബാബുവിന്റെ ഇടങ്ങളേയും ഇടപെടലുകളേയും പറ്റി ഓർമ പുതുക്കുന്നതിനും, അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും മേലുണ്ടായിരുന്ന സംഘർഷങ്ങളെ പ്രതി സംവദിക്കുന്നതിനുമായി ഒത്തുകൂടുന്ന പരിപാടിയിൽ നിരവധി സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കും.പരഞ്ചോയ്...
#ദിനസരികള്‍ 894  രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും നമുക്കറിയാം. ജാത്യാചാരങ്ങളുടെ കെടുതികള്‍‌ക്കെതിരെ അദ്ദേഹം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. സവര്‍ണ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു കൊണ്ട് അധസ്ഥിതരായ ജനലക്ഷങ്ങള്‍ക്കു വേണ്ടി ഈഴവ ശിവനെ...
മികച്ച സംവിധായകർക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ആദ്യ സംവിധായക വിധു വിൻസെന്റിന്റെ പുതിയ ചിത്രം വരുന്നു. 'സ്റ്റാന്‍റപ്പ്' എന്നാണ് പുതിയ ചിത്രത്തിന് പേരുനല്കിയിട്ടുള്ളത്. മലയാള സിനിമ ചുറ്റുവട്ടത്തിൽ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ അരങ്ങിലേക്ക് വ്യക്തിമുദ്ര പതിപ്പിച്ച യുവ നായികമാരായ നിമിഷ സജയനും രജിഷ വിജയനും ഒരുമിക്കുന്നുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.സ്റ്റാന്‍റപ്പ് കോമഡി ചെയ്യുന്ന കീര്‍ത്തിയെന്ന കഥാപാത്രത്തിന്റെയും സുഹൃത്തുക്കളുടേയും സൗഹൃദത്തിനിടയിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.ആദ്യമായി സംവിധാനം ചെയ്ത...