Sat. Apr 20th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത്, മഴ താണ്ഡവമാടുന്ന സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പൊതുജനം ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

നിലവിൽ, തൃശ്ശൂർ – പെരിങ്ങല്‍ക്കുത്ത് , ഇടുക്കി മൂന്നാറിലെ കുണ്ടല, പാലക്കാട് – മംഗലം, (മണ്ണാർക്കാട്) കാഞ്ഞിരംപുഴ ഡാമുകളും പത്തനംതിട്ട – മണിയാര്‍ തടയണയും തുറന്നതായാണ് അതോറിറ്റി ഫെയ്‌സ്ബുക്ക് വഴി അറിയിച്ചത്.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമിന്റെ ഷട്ടറുകളും തുറന്നു. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

അതെ സമയം , കോഴിക്കോട് ജില്ലയില്‍ ചാലിയാറും ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട ജില്ലയില്‍ പമ്പാനദിയും പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്.

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ നേരത്തേ തുറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *