25 C
Kochi
Friday, September 24, 2021

Daily Archives: 24th August 2019

  ബ്രസീല്‍ : കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതു കൊണ്ടുതന്നെയാണ് ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുന്നത് നമ്മുടെ ശ്രദ്ധയില്‍ കാര്യമായി പതിയാതെ പോയതും. ഏതാനും ദിവസങ്ങളായി അഗ്‌നി താണ്ഡവമാടുകയാണ് ആമസോണ്‍ മഴക്കാടുകളില്‍. ബ്രസീല്‍ പാരഗ്വായ് അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും കത്തിപ്പടരുന്ന കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിനെ ഒന്നടങ്കം ഇല്ലാതാക്കുമോ എന്ന ഭയത്തിലാണ് പ്രകൃതി സ്‌നേഹികള്‍.ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ്...
കൊച്ചി : ലഷ്‌കര്‍ ഇ ത്വയ്ബ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി. മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം ആണ് ശനിയാഴ്ച എറണാകുളം സി.ജെ.എം. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസിന്റെ പിടിയിലായത്. കൊച്ചിയിലെ ഒരു അഭിഭാഷകന്‍ മുഖേനയാണ് ഇയാള്‍ കീഴടങ്ങാനായി കോടതിയിലെത്തിയത്. ഇതിനിടെ റഹിമിനെ തിരിച്ചറിഞ്ഞ പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അബ്ദുള്‍ റഹിം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്....
ശ്രീനഗര്‍:കശ്മീര്‍ സന്ദര്‍ശനത്തിനായെത്തിയ പ്രതിപക്ഷ സംഘത്തെ, വിമാനത്താവളത്തിൽ വച്ച് തന്നെ തടയുകയും തിരിച്ചയക്കുകയും ചെയ്തു പോലീസ്. കനത്ത നിയന്ത്രണത്തിൽ ദിവസങ്ങൾ നീക്കികൊണ്ടു വരുന്ന കാശ്മീർ ജനങ്ങളെ കാണാൻ, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിപക്ഷ സംഘത്തെയാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിചേരുകയായിരുന്ന സംഘത്തെ പുറത്തുകടക്കാന്‍പ്പോലും അനുവദിച്ചിരുന്നില്ല. അതിനു പുറമെ നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതിൽ നിന്നും തടയുകയും വിലക്കുകയും ചെയ്തു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍, കശ്മീരിന്റെ...
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിപോരാട്ടത്തിൽ ഇന്ത്യന്‍ അഭിമാനം ഉയർത്താൻ, പി. വി. സിന്ധുവും സായ്‌പ്രണീതും ഇന്ന് കളത്തിലിറങ്ങും. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ്, സെമിയിൽ സായ് പ്രണീതിന്റെ എതിരാളി, ചൈനയുടെ ചെൻ യുഫെയ് നെ ആയിരിക്കും സിന്ധു നേരിടുക.ഇരുവരും ക്വാർട്ടറിൽ വമ്പൻ പോരാട്ടത്തിനൊടുവിലാണ് സെമിയിലേക്ക് കടക്കുന്നത്.ലോക നാലാം നമ്പർ താരം, ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തുടർച്ചയായ സെറ്റുകളിൽ, ലോക 19ആം ...
ന്യൂഡൽഹി : മുന്‍ കേന്ദ്രധനമന്ത്രിയും ബി.ജെ.പി. പ്രമുഖ നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ഡൽഹി എയിംസിൽ ഇന്ന് ഉച്ചയ്ക്ക് 12:30തോടുകൂടിയായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്, കഴിഞ്ഞ രണ്ടാഴ്ചായായി തീവ്ര പരിചരണ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ആരോഗ്യനില തീർത്തും മോശമാണെന്ന് ഇന്നലെ എയിംസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി, വാജ്‌പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച മുൻ കേന്ദ്ര മന്ത്രി മനോഹര്‍...
ദാദ്ര നാഗര്‍ ഹവേലി:സ്വതന്ത്രമായി പ്രവർത്തിക്കാനാവാത്തതിനെ തുടർന്ന്, മലയാളി ഐ.എ.എസുകാരൻ രാജിവച്ചു. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയില്‍, ഊര്‍ജ്ജ-നഗരവികസന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന, കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥാണ് രാജിവച്ചത്.ഓഗസ്റ്റ് 21 നാണ്, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതായി കാണിച്ച്‌, കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.എല്ലാവരുടെയും ശബ്ദമാവാനാണ് താന്‍ ഐ.എ.എസ്. തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ തന്റെ തന്നെ ശബ്ദമില്ലാതാവുന്ന അവസ്ഥയാണുള്ളതെന്നും ഉദ്യോഗസ്ഥനായിരിക്കുമ്പോൾ...
ദുബായ്: ദുബായിൽ വണ്ടിച്ചെക്കു കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ബി.ഡി.ജെ.എസ്. നേതാവും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി അടിയന്തിരമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തുഷാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ കേന്ദ്രം ഭരിക്കുന്ന സഖ്യ കക്ഷിയായ ബി.ജെ.പി പോലും ഇടപെടാൻ അമാന്തിച്ചു നിന്നിരുന്നു. എന്നാൽ തുഷാറിന്റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും അടിയന്തിരമായി ഇടപെടണം എന്നും അപേക്ഷിച്ചാണ്‌ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‌ മുഖ്യമന്ത്രി...
ന്യൂ​ഡ​ല്‍​ഹി: ബാ​ബ്റി മ​സ്ജി​ദ് കേസ് വിചാരണ ചെയ്യുന്ന ജഡ്ജിയ്ക്ക് വധഭീഷണി. ബാ​ബ്റി മസ്ജിദ് ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ചാ​ര​ണ ന​ട​ത്തു​ന്ന ഉത്തർപ്രദേശ് സി.ബി.ഐ. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി സുരേന്ദ്ര കുമാർ യാ​ദ​വിനാണ് വധഭീഷണി. ജ​ഡ്ജി, ​പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടുകൊണ്ട് സു​പ്രീംകോ​ട​തി​യി​ല്‍ ന​ല്‍​കി​യ ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ക​ത്ത്, അ​പേ​ക്ഷ​യാ​യി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ രോ​ഹി​ന്‍​ട​ണ്‍ ന​രി​മാ​ന്‍, സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രു​ടെ ബെ​ഞ്ച്, ര​ണ്ടാ​ഴ്ച​യ്ക്ക​കം തന്നെ വധഭീഷണി കേസുമായി ബന്ധപ്പെട്ട്, മ​റു​പ​ടി ന​ല്‍​കാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നോ​ടു...
മോസ്കൊ:ലോകത്തിലെ ആദ്യ ഒഴുകിനടക്കും ആണവ നിലയം സ്ഥാപിച്ചരാജ്യം, എന്ന ഖ്യാതി ഇനി റഷ്യയ്ക്ക് സ്വന്തം. പതിമൂന്ന് വര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു ആണവ നിലയം റഷ്യ നിർമ്മിച്ചിരിക്കുന്നത്. സ്വർണ്ണ ഖനികൾ ഉൾപ്പെടുന്ന ചുക്കോട്ട്കയിലെ ഖനന മേഖലയിൽ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കടൽ ജലം ശുദ്ധികരിച്ചു കുടിവെള്ളമുണ്ടാക്കാനുള്ള അനുബന്ധ പദ്ധതിയും ഇതിനുണ്ട്.472 അടിയോളം നീളമുള്ള നിലയം നാമകരണം ചെയ്തിരിക്കുന്നത്, അക്കാഡമിക് ലോമോനോസോവ് എന്നാണ്. പതിനെട്ടാം...
  ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രധാനമാകുന്നത് അത് സാമൂഹികശാസ്ത്രപരമായ ഒരു അന്വേഷണ റിപ്പോർട്ട് ആയതിനാലാണ്. അത് ശാസ്ത്രീയമല്ലെന്നും ഒറ്റമൂലിയല്ലെന്നും വാദഗതികൾ പ്രാഥമികമായി തള്ളിക്കളയപ്പെടുന്നത് റിപ്പോർട്ടിന്റെ ഈ രീതിശാസ്ത്രം കൊണ്ടാണ്. പശ്ചിമഘട്ട മേഖലക്കും അതിന്റെ ജൈവികമായ സങ്കീർണ്ണതകൾക്കും കേരളത്തിന്റെ വികസനവും അതിന്റെ ജീവിതപരിസരവുമായും ബന്ധമില്ലെന്നുള്ള തെറ്റിദ്ധാരണയാണ് പ്രാഥമികമായി ഈ റിപ്പോർട്ടിനെതിരെയുള്ള ശക്തമായ പ്രചാരണത്തിന് കാരണങ്ങളിലൊന്ന്. റിപ്പോർട്ട് ശാസ്ത്രീയമല്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രശ്നമെന്താണെന്ന് അന്വേഷിക്കുന്നതിന് മുൻപ് അത് എന്തുകൊണ്ടാണ് സാമൂഹികശാസ്ത്രപരമായി പ്രധാനമാകുന്നത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. ഈ റിപ്പോർട്ട് പശ്ചിമ...