25 C
Kochi
Friday, September 24, 2021

Daily Archives: 5th August 2019

കശ്മീർ:ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുൻ മുഖ്യമന്ത്രി നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർ‍ട്ട്. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഒമർ അബ്ദുല്ല സൂചിപ്പിച്ചു.ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാക്കളായ സജ്ജദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരെയും അറസ്റ്റു ചെയ്തു. കൂടുതൽ അറസ്റ്റുണ്ടെന്നു...
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കശ്മീരിന്‌ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നും തീ​രു​മാ​നം. ജ​മ്മു കശ്‍മീർ, ല​ഡാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യാ​ണ് വി​ഭ​ജ​നം. ഇ​തി​ല്‍ ജ​മ്മു കശ്മീരിന്‌ നി​യ​മ​സ​ഭ ഉ​ണ്ടാ​വും. ല​ഡാ​ക്ക് നി​യ​മ​സ​ഭ​യി​ല്ലാ​ത്ത കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യി​രി​ക്കും. ഈ ​ബി​ല്ലി​ൽ ഇ​പ്പോ​ൾ രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. ജ​മ്മു കശ്മീരി​നെ വി​ഭ​ജി​ച്ച് കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ന്ന്...
ന്യൂഡൽഹി:കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. എം.പി ഫയാസ് പാർലമെന്റിൽ വസ്ത്രങ്ങള്‍ പറിച്ചുകീറി.ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു...
ജമ്മു : കാശ്മീരിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക്. കശ്‍മീരിൽ എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് അമരുകയാണ്. എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്ന പ്രതീതിയാണ് താഴ്വരയിലെങ്ങും. ശ്രീനഗറിലും കശ്മീർ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിയോടെയാണ് ഗവർണർ സത്യപാൽ മാലിക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചിടാനും അധികൃതർ നിർദ്ദേശം നൽകി. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പൊതുപരിപാടികളും റാലികളും നടത്തരുതെന്ന് കർശന നിർദ്ദേശം നൽകി....
#ദിനസരികള്‍ 839 നിയമപരമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള തെമ്മാടികളുടെ കൂട്ടമാണ് പോലീസെന്ന് ഓമര്‍ ഖാലിദിയെ വായിച്ചിട്ടുള്ളവര്‍ അഭിപ്രായപ്പെട്ടേക്കാം. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ തരത്തിലുള്ള ആശങ്കയെ ശരിവെയ്ക്കുന്ന തരത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്ന കൊലയാളിയായ ഐ. എ. എസ്. ഓഫീസറെ സംരക്ഷിക്കാന്‍ വേണ്ടി കേരള പോലീസിലെ ചില ഉന്നതന്മാര്‍ കോപ്പുകൂട്ടുന്നത്. കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെക്കുറിച്ച് അവര്‍ക്ക് ആവലാതികളൊന്നുമില്ല. എന്നാല്‍ ഐ. എ. എസിന്റെ തിളക്കം മങ്ങുന്നത് സഹിച്ചുകൂട. മരിച്ചവന്‍ മരിച്ചു എന്ന രീതിയിലാണ് കാര്യങ്ങളെ...