25 C
Kochi
Friday, September 24, 2021

Daily Archives: 9th August 2019

കൊച്ചി : സംസ്ഥാനത്തെ മഴയുടെ ശക്തി, ശനിയാഴ്ച രാത്രിയോടെ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 'കേരള വെതർ' എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇപ്പോൾ കാറ്റിന്റെ വേഗതയിലും ദിശയിലും ഉള്ള മാറ്റം മഴയുടെ ശക്തി കുറയ്ക്കാനാണ് സാധ്യത. പുലർച്ചെ വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയില്ല എന്നാണ് കേരള വെതറിന്റെ നിരീക്ഷണം.നിലവിൽ, ന്യൂന മർദ്ദം ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്നതിനാൽ, കാറ്റിന്റെ...
കൊച്ചി: ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തിൽ, അവിടെ നിന്നും സർവീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പറക്കും.ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്താനിരുന്ന 12 സര്‍വീസുകളായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്തുക. അതിനിടെ ആഭ്യന്തര സർവീസുകൾ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരം നേവി സർവീസുകൾക്ക് അനുമതി...
സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴയെ തുടർന്ന്, കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ചടി വരെ ഉയർത്തുന്നതിനാൽ, കുറ്റ്യാടി പുഴയുടെ, താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്ന ഇനിയും മാറി താമസിക്കാത്ത സ്വദേശവാസികൾ , എത്രയും പെട്ടന്ന് തന്നെ മാറി താമസിക്കേണ്ടതാണെന്ന്,കേരള പ്രളയ ദുരന്ത അടിയന്തര സഹായ കൂട്ടായ്മ അറിയിക്കുന്നു." പ്രളയത്തെ നേരിടാൻ നമുക്കൊന്നിച്ചുകൈകോർക്കാം."
വയനാട്: കഴിഞ്ഞ ദിവസം വയനാട് പുത്തുമലയിൽ ഉണ്ടായ വൻ ഉരുൾപൊട്ടൽ ഒരു പ്രദേശത്തെയാകെ മനുഷ്യരോടൊപ്പം മണ്ണിട്ടുമൂടുകയായിരുന്നു. എന്നാൽ, അവിടെ തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ, ഹൃദയ തുടിപ്പുമായി ഒരാളെ കണ്ടെത്തിയിരിക്കുന്നു. ഏകദേശം ഇരുപത്തിനാല് മണിക്കൂറോളം മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനിടയിൽ നിന്നും വീണ്ടെടുത്തിരിക്കുന്നത്. രക്ഷപെട്ടയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ വൈകിട്ടോടെയായിരുന്നു മേപ്പാടി പുത്തുമലയിൽ, ദേശത്തെയാകെ ഭീതിയിലാഴ്ത്തിയ ദുരന്തമുണ്ടായത്. വലിയൊരു മല അടർന്നു ഒരു പ്രദേശത്തെ മുഴുവനായും മണ്ണിൽ പൂഴ്ത്തി....
തി​രു​വ​ന​ന്ത​പു​രം: നാശം വിതയ്ക്കുന്ന മഴയിൽകെടുതിയിൽ, വ​യ​നാ​ട്ടി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​യ​നാ​ട്ടി​ല്‍ വീണ്ടും അ​തി​തീ​വ്ര മ​ഴ​യ്ക്കും ഉ​രു​ള്‍​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ദു​ര​ന്ത​നി​വ​രാ​ണ അ​തോ​റി​റ്റി ഓ​ഫീ​സി​ല്‍ നിന്നും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു മുഖ്യമന്ത്രി.സം​സ്ഥാ​ന​ത്തിതുവരെ 738 ദു​രി​താ​ശ്വാ​സ ക്യാ​മ്പുകളിലായി, ആകെ 60,413 പേരാണ് താമസിക്കുന്നത്, മു​ഖ്യ​മ​ന്ത്രി അറിയിച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കിട്ട് മൂ​ന്ന് മ​ണി​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്തു​ട​നീ​ളം 28 പേ​ര്‍ മ​രി​ക്കു​ക​യും ഏ​ഴു...
#ദിനസരികള്‍ 843   പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത.ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ തുടങ്ങിയ മഴയാണ്. എട്ടാം തീയതി പുലര്‍‍‌ച്ചെയായപ്പോഴേക്കും വീടുകള്‍ക്കു ചുറ്റിലും വെള്ളം നിറഞ്ഞിരിക്കുന്നു. ഒമ്പതാം തിയതിയായപ്പോഴേക്കും കഴിഞ്ഞ പ്രളയകാലത്തെക്കാള്‍ ഏകദേശം ഒന്നരയടി കൂടുതല്‍ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഇന്നുച്ചയ്ക്കു ശേഷം മഴയ്ക്ക് ഒരല്പം ശമനമുണ്ടായിരുന്നുവെങ്കിലും ആറുമണിയോടെ വീണ്ടും ശക്തിപ്പെടുന്ന അവസ്ഥയായിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇന്നത്തെ...
പാലക്കാട് വിക്ടോറിയ കോളേജ് NSS ന്റെ (നാഷണൽ സർവീസ് സ്‌കീം- പാലക്കാട്,കാലിക്കറ്റ് സർവ്വകലാശാല) ഒഫീഷ്യൽ കൺട്രോൾ/ കലക്ഷൻ സെന്റർ തുറന്നിരിക്കുന്നു.ക്യാമ്പുകളിലേക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു തരുന്നതിനും ആവശ്യമായ സാമഗ്രികൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് ഇത് പ്രവർത്തിക്കുന്നത്.നിലവിലുള്ള ക്യാമ്പുകളിലേക് അവശ്യ സാധനങ്ങൾക്കും, സാധനങ്ങൾ സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നവരും ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.പാലക്കാട് വിക്ടോറിയ കോളേജ് സന്ധ്യ - പ്രോഗ്രാം ഓഫീസർ, വിക്ടോറിയ കോളേജ് പാലക്കാട് 9447773995വളണ്ടിയേഴ്സ്1. വിസ്മയ - 8590003021 2. പവിത്ര - 9207769519 3....
കൊടും മഴയിലും വെള്ളപ്പാച്ചിലിലും വീടുവിട്ടു ക്യാമ്പുകളിലേക്കോ, മറ്റോ മാറി താമസിക്കേണ്ട അവസ്ഥ വന്നേയ്ക്കാം, പക്ഷെ ഒരു കാര്യം ഒരിക്കലും മറക്കാതിരിക്കുക. നിങ്ങളുടെ വീടുകളിലെ വളർത്തുമൃഗങ്ങളുടെ കാര്യമാണത്. അടിയന്തര ഘട്ടങ്ങളിൽ മാറി താമസിക്കേണ്ടി വരുമ്പോൾ, നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടി കൂടെ കൂട്ടുവാനുള്ള സൗകര്യമോ സാധ്യതകളോ ലഭിച്ചേക്കില്ല. ആ സമയം, അവയെ കെട്ടിയിട്ടിട്ടുണ്ടെങ്കിൽ കെട്ടഴിച്ചു വിടാനോ, കൂട്ടിലാണെങ്കിൽ കൂട് തുറന്നു കൊടുക്കാനോ മറക്കാതിരിക്കുക.വളർത്തു മൃഗങ്ങളെ കൂടെകൊണ്ടു പോകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിലും...
അനവധി സുമനസ്സുക്കൾ കഴിഞ്ഞ വർഷത്തെ ഓർമ്മ വെച്ച്, ദുരിതാശ്വാസത്തിന് മെറ്റിരിയൽ കലക്ഷനും കലക്ഷൻ പോയിന്റുകളും ഒക്കെ തീരുമാനിച്ച് മുന്നോട്ട് പോവുകയാണ്. ഒരു വാക്ക്.ആവശ്യങ്ങൾ അറിയാതെ സോദ്ദേശപരമായി കലക്ഷൻ നടത്തി അതെന്ത് ചെയ്യണമെന്നറിയാതെ വിയർക്കരുത്. ക്യാമ്പ് അധികൃതർ/കലക്ടർ ആവശ്യപ്പെടുന്ന സാധനങ്ങൾ കഴിവതും ലോക്കലായി ഏറ്റവും അടുത്ത സ്ഥലത്ത് നിന്ന് എത്തിക്കാൻ ശ്രമിക്കുക.നമ്മുടെ സ്നേഹവും കമിറ്റ്മന്റും കാണിക്കാൻ കുറേ വസ്തുക്കൾ ലോഡ് കണക്കിന് എത്തിക്കൽ മാത്രമല്ല മാർഗ്ഗം. ക്ഷമയും ബഹളമുണ്ടാക്കാതെ പ്രവർത്തിക്കാനുള്ള...
തിരുവനന്തപുരം: കൊടും മഴ വിതയ്ക്കുന്ന ദുരിതങ്ങളെ, ചെറുക്കുന്നതിനിടയിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കും വിധമുള്ള വ്യാജപടയ്പ്പുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെയായിരിക്കും നടപടി സ്വീകരിക്കുക. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്‌ 2005ലെ സെക്‌ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.ഇനിയുള്ള 3 ദിവസങ്ങളില്‍ സംസ്ഥാനത്തു മുഴുവനും വൈദ്യുതി മുടങ്ങുമെന്നും പെട്രോള്‍...