25 C
Kochi
Friday, September 24, 2021

Daily Archives: 6th August 2019

ന്യൂഡൽഹി: ഇനി മുതൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ലഡാക്കിലെ താരങ്ങള്‍ക്ക് ജമ്മു കശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച ഈ പുതിയ സാഹചര്യത്തിലാണ്, ലഡാക്കില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കാം എന്ന ഈ പരിഷ്കരിച്ച നിലപാട്, വിനോദ് റായ് അറിയിച്ചു.ലഡാക്കിനായി ഒരു പ്രത്യേക സംസ്ഥാന ഘടകം രൂപീകരിക്കാനുള്ള ആലോചന ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിനില്ല....
മുംബൈ: വിമാനടോയ്‌ലെറ്റിൽ കേറി പുകവലിച്ചു, യുവാവിനെ പോലീസ് പിടികൂടി. തിങ്കളാഴ്ചയായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുവന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന തുഷാര്‍ ചൗധരിയ്ക്ക് വിമാന ടോയ്‍ലറ്റില്‍ വെച്ച് പുകവലിയ്ക്കാനൊരാശ; പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരൻ വിമാനത്തില്‍ നിന്നിറങ്ങിയ ഉടന്‍ മുംബൈ പൊലീസാണു അറസ്റ്റ് ചെയ്തത്.അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ യാത്രയ്ക്കിടെ ടോയ്‍ലറ്റിലേക്ക് പോയ ഇയാള്‍ അവിടെ വെച്ച് സിഗരറ്റ് കത്തിക്കുകയായിരുന്നു. ഫയര്‍ അലാം മുഴങ്ങിയതോടെ യാത്രക്കാർ മുഴുവൻ ഭീതിയിലായി. ജീവനക്കാര്‍...
ആരാധകർക്ക് എന്നും യുവാവായ തെലുങ്കിലെ പ്രിയപ്പെട്ട താരം നാഗാര്‍ജുനയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പം തന്നെയാണ്. എന്നാൽ, അങ്ങനെയല്ലയെന്നാണ് നാഗാര്‍ജുന പറയാൻ ആഗ്രഹിക്കുന്നത്.സിനിമയില്‍ എത്തി വര്‍ഷം കുറയെ കഴിഞ്ഞു. ഇപ്പോൾ, തനിക്ക് പ്രായമായെന്ന് മനസ്സിലായെന്നാണ് നാഗാര്‍ജുന പറയുന്നത്. 'മൻമധു 2' എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഇന്ത്യ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയ്ക്ക് താരം വെളിപ്പെടുത്തുന്നു, സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പ്രായമായതിനെ കുറിച്ചും താൻ ആലോചിക്കാറുണ്ട്.നിലവില്‍ ചില കഥാപാത്രങ്ങള്‍...
കളികളത്തിനുള്ളിൽ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട് മുൻ ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന്റെയും ഷാഹിദ് അഫ്രീദിയുടെയും വാക് പോര്. ട്വിറ്ററിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുകയാണ് എന്നാൽ, ഇത്തവണ റൺസിനെയോ വിക്കറ്റിനെയോ ചൊല്ലിയല്ല, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൻമേലാണെന്ന് മാത്രം.കശ്മീരികൾക്ക് യു.എൻ അംഗീകരിച്ച അവരുടെ അവകാശങ്ങൾ വിട്ടുകൊടുക്കണമെന്നാണ് അഫ്രീദി ട്വിറ്ററിൽ രേഖപ്പെടുത്തിയത്. എല്ലാവരെയും പോലെ അവകാശങ്ങൾ കശ്മീരികൾക്കുമുണ്ട്. ഈയൊരു അവസരത്തിൽ ഉറക്കം...
ഫ്ലോറിഡ: അമ്പയർ നൽകിയ നിർദേശം പാലിക്കാത്തതിനെ തുടർന്ന് വെസ്റ്റ്ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരണ്‍ പൊള്ളാര്‍ഡിന് പിഴ. പിഴയ്ക്ക് പുറമെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചേക്കും. അമ്പയര്‍മാരെ അനുസരിക്കാത്ത തെറ്റിന് മാച്ച് ഫീയുടെ 20 ശതമാനമായിരിക്കും പിഴ പൊള്ളാര്‍ഡിന് പിഴനൽകേണ്ടി വരുക.ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരത്തിനിടയിലാണ് ശിക്ഷക്ക് കാരണമായ സംഭവം ഉണ്ടായത്. ഫീല്‍ഡ് ചെയ്യാനായി പകരക്കാരനെ വേണമെന്ന് പൊള്ളാര്‍ഡ് അമ്പയറോട് ആവശ്യപ്പെട്ടു, ഓവര്‍ തീരുന്നത് വരെ കാത്തിരിക്കുക എന്നായിരുന്നു അമ്പയർ...
ന്യൂയോര്‍ക്ക്: ഇന്ത്യൻ ഭരണഘടനയിൽ നിന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടർന്ന് ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാവരും സംയമനം പാലിക്കാന്‍ തയാറാകണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു.ഇരു രാജ്യങ്ങൾക്കും എപ്പോള്‍ വേണമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുണ്ടാകുമെന്നും രണ്ടു കൂട്ടരും സമാധാനം പുലര്‍ത്തണമെന്നും യു.എന്‍. വക്താവ് സ്റ്റെഫാന്‍ ദുജാറിക്ക് വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി....
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ ബസ്  കൊക്കയിലേക്ക് മറിഞ്ഞ് വീണ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ ടെഹ്‌റി ഗര്‍വാളിലെ കംഗ്‌സലിയിലാണ് അപകടം. സ്‌കൂളിലേക്ക് പോകുന്നവഴി കുട്ടികളുമായി വാഹനം ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.18 വിദ്യാർത്ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്. അപകടകാരണം ഇപ്പോഴും വ്യക്തമല്ല വാഹനത്തിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നോ എന്നാണ് സംശയം.ഉത്തരാഖണ്ഡ് ദുരന്ത പ്രതികരണസേന ഉടൻ തന്നെ അപകട സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.നിലവിൽ, എട്ട് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചതെന്ന് ഗര്‍വാള്‍ പോലീസ്...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസില്‍ ഐ.എ.എസ്.ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണു ഇത്തരത്തിൽ ഗുരുതരമായ തെറ്റു ചെയ്തതെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല. അപകടം നടന്ന സമയത്ത് പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നതായി തെളിവില്ലെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചത് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം...
ദില്ലി: കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു കശ്മീർ വിഭജനം. അതിന്‍റെ രാഷ്ട്രീയ വാദങ്ങളും പ്രതിവാദങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യക്കാരാകട്ടെ, ഗൂഗിളില്‍ കാശ്മീരിലെ ഭൂമിയുടെ വില തിരയുകയായിരുന്നു എന്ന് പറഞ്ഞാല്‍, വിശ്വസിക്കുമോ?...എന്നാൽ അതാണ് യാഥാർഥ്യം, ആര്‍ട്ടിക്കിള്‍ 370 ഉം 35എ എന്ന നിയമവും നിലനില്‍ക്കുന്നതിനാല്‍ ജമ്മു കാശ്മീര്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് അത് ഇന്ത്യന്‍ രാഷ്ട്രപതി ആയാല്‍ പോലും അവിടെ ഒരിഞ്ചു ഭൂമി വാങ്ങുവാന്‍ അനുമതി ഇല്ലായിരുന്നു. എന്നാല്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയതോടെ ഇത്...
ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഭജന വിഷയത്തില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കാണ് ചൊവ്വാഴ്ച ലോക്സഭ വേദിയായത്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി. സര്‍ക്കാരിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരം മുട്ടി. എന്നാല്‍ മറുചോദ്യങ്ങളുന്നയിച്ച് അമിത് ഷാ പ്രതിപക്ഷാംഗങ്ങളെ നിശബ്ദരാക്കുകയായിരുന്നു.കശ്മീര്‍ വിഷയത്തില്‍ ലോകസഭയില്‍ അവതരിപ്പിച്ച ബില്ലിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രമേയത്തിനുമെതിരെ കോണ്‍ഗ്രസും ഡി.എം.കെയുമാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ലോക്സഭ പാര്‍ട്ടി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയാണ്...