28 C
Kochi
Monday, September 20, 2021
Home Authors Posts by Manoj Pattat

Manoj Pattat

71 POSTS 0 COMMENTS

സവര്‍ക്കറുടെ ദേശീയത

#ദിനസരികള്‍ 991 (എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം)ചോരയും കണ്ണുനീരും കഷ്ടപ്പാടുകളും സാഹസികതകളും നിറഞ്ഞ 1857 ലെ വിപ്ലവത്തെക്കുറിച്ച് ഒരിന്ത്യക്കാരനും അത്ര എളുപ്പത്തില്‍ ഒന്നുംതന്നെ എഴുതാനാകില്ല. വൈകാരികതയിലേക്ക് ചെന്നു തൊട്ടുനില്ക്കാതെ സ്വാതന്ത്ര്യം നേടുന്നതുവരെ അതിനെക്കുറിച്ച് ആരും എഴുതിയിട്ടുമില്ല.’1857’ എന്ന് കേള്‍ക്കുന്നതുതന്നെ ഒരിന്ത്യക്കാരന്റെ മനസ്സില്‍...

ഗാന്ധി എന്ന വെളിച്ചം

#ദിനസരികള്‍ 990 എന്തുകൊണ്ടാണ് ഗാന്ധി ഇന്ന് കൂടുതല്‍ക്കൂടുതല്‍ പ്രസക്തനായിക്കൊണ്ടിരിക്കുന്നത്? കാരണം മറ്റൊന്നുമല്ല, നരേന്ദ്രമോഡിയും കൂട്ടരും ഏറ്റവും നല്ലതായി കണക്കാക്കി ജനതയ്ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരാശയത്തെക്കാള്‍ എത്രയോ ജനാധിപത്യപരവും അഹിംസാത്മകവുമായിരുന്നു ഗാന്ധി ഉയര്‍ത്തിപ്പിടിച്ചിരുന്ന ഏറ്റവും മോശമായ ഒരു ആശയംപോലും എന്നതുകൊണ്ടാണ് അദ്ദേഹത്തെ എന്നത്തേയുംക്കാൾ വര്‍ത്തമാനകാല ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നത്.അതുകൊണ്ട് ഗാന്ധിയെ...

ഇനിയും മനസ്സിലാകാത്തവര്‍ വായിക്കുവാൻ..

#ദിനസരികള്‍ 989 ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു സംഭവമാണ്.വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍ പോക്കറിക്കായുടെ ചായക്കടയില്‍ ചെന്നു കയറി. രണ്ടോ മൂന്നോ ആളുകളേ അവിടെയുള്ളു. “പോക്കറിക്കാ.. ചായ..” ഞാന്‍ പറഞ്ഞു. “ഓ... ങ്ങളിരിക്ക്...” അദ്ദേഹം ഉപചാരം പറഞ്ഞു. ഞാനിരുന്നു. ഡെസ്കിന്റെ...

ഇടങ്ങള്‍ ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടി!

#ദിനസരികള്‍ 988 ഇന്ന് പുതുവത്സര ദിനമാണ്; പ്രതിജ്ഞകളുടെ സുദിനവും. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടു കൂടുതല്‍ സന്തോഷകരമായ ഭാവിയെ ആനയിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തീരുമാനിക്കുക എന്നതാണ് പൊതുവേയുള്ള രീതി.എന്നാല്‍ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇന്ത്യാമഹാരാജ്യത്തെ ഒരു പൗരനെന്ന നിലയില്‍...

കേരളത്തിലെ ജാതീയത

#ദിനസരികള്‍987  ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ 'കേരള ജാതി വിവരണം' എന്ന പുസ്തകം എന്റെ കയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത- വര്‍ഗ്ഗ വിജ്ഞാനകോശമാണ്. അതുകൊണ്ടുതന്നെ സാധാരണ ഒരു പുസ്തകം തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ച്ചയായി വായിച്ചു പോകുന്നതുപോലെ വായിക്കേണ്ടതില്ല.അറിയേണ്ട വിഷയങ്ങളില്‍ അന്വേഷണം...

ജമായത്തുകാര്‍ വായിച്ചറിയുവാന്‍…

#ദിനസരികള്‍ 986 ജമായത്തെ ഇസ്ലാമി എന്നാണ് പേര്. 1941 ആഗസ്റ്റ് ഇരുപത്തിയാറിനാണ് സ്ഥാപിക്കപ്പെട്ടത്. മൌലാനാ അബുല്‍ ആലാ മൌദൂദിയാണ് സ്ഥാപകന്‍. അന്ന് ജമായത്തെ ഇസ്ലാമിയ ഹിന്ദ് എന്നായിരുന്നു പേര്. ലക്ഷ്യമാകട്ടെ ഹുക്കുമത്തെ ഇലാഹി അഥവാ ദൈവരാജ്യം നടപ്പില്‍ വരുത്തുക എന്നതും.പിന്നീട്, 1947 ല്‍ വിഭജനത്തിനു ശേഷം ഹുക്കുമത്തുകാര്‍ പാകിസ്താന്‍...

ഗവര്‍ണര്‍ കേരളത്തെ അറിയണം!

#ദിനസരികള്‍ 985 ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിച്ചു പോകുന്നതെന്നാണ് കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ എനിക്കു തോന്നിയത്.കാരണം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തപ്പെട്ട...

ബിപിന് റാവത്ത് അഥവാ ഒരു കുന്തക്കാരന്റെ ആത്മഗതങ്ങൾ

#ദിനസരികള്‍ 984പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്ന യുവാക്കളേയും അവരെ നയിക്കുന്ന നേതൃത്വങ്ങളേയും കുറിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന, ഉടനടി നിലവില്‍ വരാന്‍ പോകുന്ന ചീഫ് ഓഫ് ഡിഫന്‍സ് എന്ന പോസ്റ്റിലേക്ക് നിയമിക്കപ്പെടുവാന്‍ ആവശ്യമായ വിധേയത്വം താന്‍ നേടിയെടുത്തു കഴിഞ്ഞു എന്ന പ്രഖ്യാപനമാണ്.അതോടൊപ്പംതന്നെ സൈന്യം...

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 9

#ദിനസരികള്‍ 983 മറ്റൊരു പ്രശ്നം മധ്യവര്‍ഗ്ഗത്തിന്റെ അഭാവമായിരുന്നു. പുതിയതായി രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിലേക്ക്, പാകിസ്താനിലേക്ക്, സിവില്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും വക്കീലന്മാരും മറ്റു ബുദ്ധിജീവികളുമൊക്കെ കുടിയേറി. അവര്‍‌ക്കൊന്നും ഹിന്ദുക്കളായവരോട് ഒരു മത്സരിക്കാതെ തന്നെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാധ്യതയുമുണ്ടായി.അവശേഷിച്ചവരാകട്ടെ കര്‍ഷകരോ കൂലിപ്പണിക്കാരോ തൊഴിലാളികളോ ഒക്കെ ആയിരുന്നു. അവര്‍ക്ക് കൊള്ളാവുന്ന ഒരു...

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 8

#ദിനസരികള്‍ 982 മുസ്ലിങ്ങള്‍ വെറും മാനവിക വിഷയങ്ങള്‍ പഠിച്ച് ബിരുദമൊക്കെ നേടി തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ജീവിച്ചു പോകുന്നതിനെക്കാള്‍ അഭികാമ്യമായിട്ടുള്ളത്, സാങ്കേതിക – സാമ്പത്തിക രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള പഠനപദ്ധതി സ്വീകരിക്കുക എന്നതാണ്.സ്വന്തം മതത്തിന്റെ ആശയങ്ങളെ കണ്ണാടിക്കൂടിലിട്ട് എക്കാലത്തേക്കുമായി സംരക്ഷിച്ചു പിടിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഉര്‍ദു അധികമായി...