25 C
Kochi
Friday, September 24, 2021

Daily Archives: 27th August 2019

ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത സ്റ്റേഡിയങ്ങളിലൊന്നായ, ഡൽഹിയിലെ ഫിറോസ് ഷാ കോട്​ല സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്​ലിയുടെ പേരാണ് സ്റ്റേഡിയത്തിനിടുക. മുൻകാലങ്ങളിൽ, ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്നു ജെയ്​റ്റ്​ലി. ഈ കാരണം, മുൻനിർത്തിയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ചരിത്ര സ്റ്റേഡിയത്തിന്റെ നാമം മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.നേരത്തെ, ചരിത്രപ്രധാന സ്റ്റേഡിയത്തിന്റെ വലിപ്പം കൂട്ടിയതും ലോകനിലവാരത്തിലുള്ള ഒരു ഡ്രസ്സിങ് റൂം...
കേപ്ടൗണ്‍: ആമസോണ്‍ മഴക്കാടുകള്‍ എന്ന ലോകത്തിന്റെ ശ്വാസകോശത്തെ കാട്ടുതീ ആക്രമിച്ചു, നാശം പരിഹരിക്കുന്നതിന് മുൻപിത, ഭൂമിയുടെ മറ്റൊരു ശ്വാസാവയവം മധ്യ ആഫ്രിക്കൻ കാടുകളിലും വൻ കാട്ടുതീപിടുത്തം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഈ വിവരം ലോക ശ്രദ്ധയിലെത്തിച്ചത്. നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റ(എഫ്.ഐ.ആര്‍.എം.എസ്.)ത്തിന്റെ തത്സമയഭൂപടത്തിലാണ്, കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന മധ്യ ആഫ്രിക്കൻ കാടുകളിലും കാട്ടുതീ പടരുന്നതായി കണ്ടെത്തിയത്. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിൽ...
കൊ​ച്ചി: കൊച്ചിക്കാർക്ക് സന്തോഷകരമായ ഒരു മെട്രോ വാർത്ത വരുന്നു. ഇതുവരെ, മ​ഹാ​രാ​ജാ​സ് വരെ ഓടി തിരിച്ചു പോകുന്ന മെട്രോ ഇനി തൈ​ക്കൂ​ട​ത്തേ​ക്കും വരും. കൊ​ച്ചി മെ​ട്രോ​യു​ടെ തൈക്കുടം സ​ര്‍​വീ​സ് അ​ടു​ത്തയാ​ഴ്ച ആ​രം​ഭി​ക്കും. ഓട്ടത്തിനായുള്ള ത​യാ​റെ​ടു​പ്പു​കളെല്ലാം തന്നെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തിക്കഴിഞ്ഞു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാനിരിക്കുന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷമാവും ഔ​ദ്യോ​ഗി​ക​ തീ​യ​തി പ്ര​ഖ്യാ​പി​ക്കുക.എ​റ​ണാ​കു​ളം സൗ​ത്ത്, ക​ട​വ​ന്ത്ര, എ​ളം​കു​ളം, വൈ​റ്റി​ല, തൈ​ക്കൂ​ടം എ​ന്നി​ങ്ങ​നെ അ​ഞ്ചു സ്റ്റേ​ഷ​നു​ക​ളാ​ണ് പു​തി​യ റൂ​ട്ടി​ലു​ള്ള​ത്.കൊ​ച്ചി​ നിവാസികൾക്ക് ഓ​ണ​സ​മ്മാ​ന​മാ​യി, പുതിയ മെട്രോ സർവീസ്,...
തിരുവനന്തപുരം: കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, തലസ്ഥാനത്തെ, ഗവ: ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വിദ്യാർത്ഥികൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ്, സംഘർഷത്തിനിടയാക്കിയത്. അടിപിടിക്കിടെ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ നടന്ന ഡിപ്പാർട്ട്മെൻ്റ് യോ​ഗത്തിനിടെ, കെ.എസ്‍.യു. പ്രവർത്തകരെത്തി എസ്.എഫ്.ഐ. പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെ ഒരു സംഘം വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും സെക്രട്ടറി ജിഷ്ണുവിന്റെ പല്ലുകള്‍...
ലക്‌നൗ: ഉത്തര്‍പ്രദേശിലെ അമ്രോഹയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിൽ , ഭർത്താവിനെതിരെ പരാതി. ബക്രീദിന് പുതുവസ്ത്രം വാങ്ങി നല്‍കാത്തതിന്റെ പേരിലാണ് തന്റെ ജയിലിൽ കിടക്കുന്ന ഭര്‍ത്താവ്, മൊഴി ചൊല്ലിയതായി പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.യു.പി. അമ്രോഹയിലെ മുര്‍ഷിദ എന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവ് ജയിലില്‍ നിന്നും മുത്തലാഖ് ചൊല്ലിയത്. തന്റെ ഭര്‍ത്താവ് ജയിൽ ശിക്ഷയനുഭവിച്ചു വരികയാണ്. ബക്രീദ് ദിനത്തിൽ കുര്‍ത്തയും പൈജാമയും വാങ്ങി തരാൻ അദ്ദേഹം തന്നോടാവശ്യപ്പെട്ടു എന്നാണ് സംഭവത്തെക്കുറിച്ച്‌ പെണ്‍കുട്ടി പറയുന്നത്.അതേസമയം, കയ്യിലുണ്ടായിരുന്ന പണം...
ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ സ​ര്‍​ക്കാ​രു​ക​ൾക്ക്, വിവരാവകാശ വെബ്സൈറ്റ് വേണമെന്ന പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ച്ചു. സർക്കാരുകളുടെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മപ്ര​കാ​രം വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പുതിയ വെ​ബ്സൈ​റ്റ് സ്ഥാ​പി​ക്കണമെന്ന നിർദേശമാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ എന്ന സ​ര്‍​ക്കാ​രി​ത​ര സം​ഘ​ട​ന​യിലെ അ​ഭി​ഭാ​ഷ​ക​ന്‍, ജോ​സ് ഏ​ബ്ര​ഹാമാണ് ഹ​ര്‍​ജി നൽകിയിരിക്കുന്നത്. സുപ്രീം കോടതി ജ​സ്റ്റീ​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, അ​ജ​യ് റെ​സ്തോ​ഗി എന്നിവരുടെ ബെഞ്ചാണ്...
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി. മോഷണം നടത്തിയ വിരുതന്‍ കേന്ദ്രമന്ത്രിമാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടേതുള്‍പ്പെടെ പത്തോളം ഫോണുകള്‍ ചടങ്ങിനിടെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്ന നിഗംബോധ് ഗഡിലായിരുന്നു സംഭവം. ദുഖം നിറഞ്ഞുനിന്ന സംസ്‌കാരചടങ്ങ് വിരുതനായ കള്ളന്‍ സുവര്‍ണാവസരമാക്കി മാറ്റുകയായിരുന്നു.തിരക്കേറിയ സമയത്താണ് പോക്കറ്റടി നടന്നതെന്നും...
കോട്ടയം: കെവിന്‍ ദുരഭിമാന കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ചാണ് സെഷന്‍സ് ജഡ്ജി എസ്. ജയചന്ദ്രന്‍ വിധി പ്രസ്താവിച്ചത്. രണ്ടു ജീവപര്യന്തവും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തുകയും പത്തുപേരെ കുറ്റക്കാരായി...
കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസായ കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുന്നത്. കെവിന്റേത് ദുരഭിമാന കൊല തന്നെയാണെന്ന് നിരീക്ഷിച്ച കോടതി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്തുപേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.റെക്കോര്‍ഡ് വേഗത്തിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ശിക്ഷയില്‍ ഇളവ്...
#ദിനസരികള്‍ 861അപകീർത്തിഭയാന്ധനീവിധം സ്വപരിക്ഷാളനതല്പരൻ നൃപൻ കൃപണോചിതവൃത്തിമൂലമെ- ന്നപവാദം ദൃഢമാക്കിയില്ലയോ?കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ചോദ്യമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് അതു ശരിയാണെന്ന് ധരിച്ചുകൊണ്ട് തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിലൂടെ തനിക്കു നേരെയുണ്ടായ അപവാദപ്രചാരണങ്ങളെ ശരിയാണെന്ന് വരുത്തിത്തീര്‍ക്കുവാനല്ലേ രാമന്‍ ശ്രമിച്ചത് എന്നാണ് ചോദ്യം. രാമനെതിരെ സീത സമര്‍പ്പിക്കുന്ന കുറ്റപത്രം കൂടിയാണ് ഈ വാക്കുകള്‍. രാജാവെന്ന നിലയില്‍ തന്റെ പ്രജയോടു കാണിക്കേണ്ട സത്യസന്ധമായ നീതിബോധവും നിഷ്പക്ഷതയും ഒരു ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയോടു...