25 C
Kochi
Friday, September 24, 2021

Daily Archives: 23rd August 2019

ലണ്ടന്‍: കാണാതായ കാറിന്റെ ചാവി തപ്പുന്നതിനടയിലാണ് ലണ്ടന്‍ നിവാസി കെവിന്റെ കയ്യിൽ, താൻ വാങ്ങിയ പഴയൊരു നോക്കിയ 3310 മോഡല്‍ ഫോണ്‍ കിട്ടിയത്. ഏതോ ഒരു മാനസികാവസ്ഥയിൽ അതിനെ ഓണാക്കാൻ ശ്രമിച്ച യുവാവ് ഞെട്ടിപ്പോയി. പഴഞ്ചൻ ഫോൺ ഓണാവുകയും ചാർജ് 70 ശതമാനമെന്ന് കാണിക്കുക കൂടി ചെയ്തു. കുറയെ വർഷങ്ങളായി ഉപയോഗിക്കാതെ, അലമാരയുടെ ഒരു വശത്തു കിടക്കുന്നിരുന്ന ഫോൺ ആയിരുന്നു അത്.കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ഫോണിന്റെ ചാർജർപ്പോലും ഇപ്പോൾ എവിടെയാണെന്ന്...
ന്യൂഡല്‍ഹി:കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് നീതി ആയോഗ് ചെയർമാൻ രാജീവ് കുമാർ. നിലവിലേത് അസാധാരണ സാഹചര്യമാണ്, കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പണലഭ്യതയുടെ കാര്യത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടേയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ആയിരുന്നു രാജീവ് കുമാറിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും രാജ്യം ഇന്ന് പ്രതിസന്ധി നേരിടുന്നുണ്ടെന്ന്, രാജീവ് കുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്വകാര്യ മേഖലകളിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളിൽ സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന...
ചെന്നൈ:തമിഴ്‌നാട്ടില്‍, കടല്‍ മാര്‍ഗം ലഷ്‌കര്‍ ഭീകരര്‍ എത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഭീകര സംഘത്തിൽ മലയാളി ഉള്‍പ്പടെ ആറുപേർ ഉള്ളതായി ഇന്റലിജൻസ് വ്യക്തമാക്കി. ഭീകരരുടെ വരവിനെ തുടർന്ന്, തമിഴ്‌നാട് പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നും കടൽ വഴി തമിഴ്‌നാട്ടിലെത്തുകയായിരുന്നു ഭീകരർ എന്നാണ് ഇന്റലിജൻസ് അറിയിക്കുന്നത്.പാക്കിസ്താന്‍ സ്വദേശിയായ ഇല്യാസ് അന്‍വര്‍ , നാല് ശ്രീലങ്കന്‍ തമിഴർ ഇവർക്കൊപ്പം മലയാളിയായ തൃശ്ശൂര്‍ സ്വദേശികൂടി ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തിയിരിക്കുന്നത്....
ല​ക്നോ: പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ, സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണപ​ദ്ധ​തി നി​ല​നി​ല്‍ക്കുമ്പോഴും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍, വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ച്ച​ഭ​ക്ഷണം വെറും ഉ​പ്പും റൊ​ട്ടിയും. സംഭവം വിവാദമായത്തോടെ നിരവധി രക്ഷകര്‍ത്താക്കളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിഞ്ചു കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമായ ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നുമാണ് ഇത്തരം നടപടി ഉണ്ടായിരിക്കുന്നതെന്നാണ് രക്ഷകർത്താക്കളുടെ പ്രതികരണം.ഒ​രു വ​ര്‍​ഷ​മാ​യി ഇതാണ് സ്കൂളിലെ അവസ്ഥയെന്ന് മാ​താ​പി​താ​ക്ക​ള്‍ ആരോപിക്കുന്നു. ചി​ല​പ്പോഴൊക്കെ ഉ​പ്പും ചോ​റുമാണ് ന​ല്‍​കാറുള്ളത്. അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മാ​ണ് പാ​ല് വിതരണം...
ന്യൂഡല്‍ഹി: വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഇളവ് നൽകണമെന്ന ആവശ്യവുമായി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ്. കേ​ന്ദ്ര ധനമ​ന്ത്രി നിര്‍മലാ സീതാരാമനോട്, ലൈസന്‍സ്​ ഫീ, ജി.എസ്​.ടി. തുടങ്ങിയവയില്‍ ഇളവ് ​നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്, ടെലികോം മന്ത്രി രംഗത്തുവന്നിരിക്കുന്നത്.ആഗസ്​റ്റ്​ 22ന് ഒത്തുചേർന്ന, രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ യോഗത്തിനു ശേഷമാണ് പുതിയ ആവശ്യവുമായി രവിശങ്കർ പ്രസാദ് രംഗത്തു വന്നിരിക്കുന്നത്. യോഗ നടപടികളെ സംബന്ധിച്ച വിവരം, തീരുമാനങ്ങൾ എന്നിവ...
തിരുവനന്തപുരം: പ്രളയ ദുരിതത്തിൽ പൊരുതുന്ന പാവങ്ങൾക്ക് ഇതുവരെ റേഷൻ വിതരണം നടത്താതെ സർക്കാർ. പ്രളയം ബാധിച്ച മേഖലകളുടെ കണക്കെടുക്കാനുണ്ടായ കാലതാമസമാണ് റേഷൻ വിതരണത്തെ വൈകിക്കുന്നെതെന്നാണ് സർക്കാർ ന്യായികരണം.നേരത്തെ മന്ത്രിസഭയിൽ, പ്രളയബാധിത മേഖലകളിൽ രണ്ടാഴ്ചത്തേയ്ക്കുള്ള സൗജന്യറേഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, തീരുമാനമുണ്ടായ് പത്ത് ദിവസം കഴിഞ്ഞിട്ടും, ഒരിടത്തുപ്പോലും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. ദിനംതോറും, അരി ചോദിച്ച് ജനങ്ങൾ റേഷൻ കടകളിൽ എത്തുന്നുണ്ടെങ്കിലും, സർക്കാർ ഉത്തരവ് കിട്ടാത്തതിനാൽ വിതരണം തുടങ്ങാനാവാതെ റേഷൻകട വ്യാപാരികളും...
ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ, പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന്, വൃക്ക വിൽക്കാനൊരുങ്ങി കര്‍ഷകന്‍. ഉത്തർപ്രദേശ് ചട്ടാര്‍ സലി ഗ്രാമത്തിൽ, രാംകുമാര്‍ എന്ന യുവകര്‍ഷകനാണ് സ്വന്തം വൃക്കകൾ വിൽക്കേണ്ട വക്കിലെത്തി നിൽക്കുന്നത്.പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ് പദ്ധതിയുടെ ഭാഗമായി ക്ഷീര കര്‍ഷക പരിശീലനം പൂര്‍ത്തിയാക്കിയയാളാണ് രാംകുമാര്‍. എന്നാൽ, ഇതിന്റെ സര്‍ട്ടിഫിക്കറ്റുകളടക്കം മറ്റു രേഖകളൊക്കെ ഹാജരാക്കിയെങ്കിലും ഒരു പൊതുമേഖലാ ബാങ്കുപ്പോലും തനിക്ക് വായ്പ നല്‍കാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു.നിലവിൽ, നല്ലൊരുതുക കന്നുകാലികളെ...
#ദിനസരികള്‍ 857 ഒരല്പം അസഹിഷ്ണുതയോടും അതിലേറെ നിരാശയോടും മാധവ് ഗാഡ്‌ഗിൽ, കെ. ഹരിനാരായണനുമായി സംസാരിക്കുന്നത് കൌതുക പൂര്‍വ്വമാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയേയും മതനേതാക്കന്മാരുടെ സ്വാധീനശേഷിയേയുമൊക്കെ തുറന്നുതന്നെ ഈ അഭിമുഖത്തില്‍ ഗാഡ്‌ഗിൽ വിമര്‍ശിക്കുന്നുണ്ട്. തന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ലാത്ത നിരവധി കാര്യങ്ങളുന്നയിച്ചുകൊണ്ട് ജനജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള നിര്‍‌ദ്ദേശങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നുവെന്നും അതുകൊണ്ടു തന്നെ എതിര്‍‍ക്കേണ്ടത് ഇവിടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റേയും കടമയാണെന്നുമുള്ള എതിര്‍ വാദങ്ങളാണ് ജനങ്ങളുടെ മുന്നിലേക്കെത്തിയത്....