25 C
Kochi
Friday, September 24, 2021

Daily Archives: 28th August 2019

വെബ് ഡെസ്‌ക് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിലെ ഇടപെടലില്‍ വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഓഫീസ്. തുഷാറിന്റെ കേസില്‍ ഏതെങ്കിലും തരത്തില്‍ യൂസഫലി ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമ സംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രസിദ്ധമായ വി.ജെ.ടിഹാളിന് അയ്യന്‍കാളിയുടെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ദളിത് ഫെഡറേഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.പണ്ട് ശ്രീമൂലം പ്രജാസഭ സമ്മേളിച്ചിരുന്നത് വി.ജെ.ടി ഹാളിലായിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അയ്യന്‍കാളി ശബ്ദമുയര്‍ത്തിയത് ഇതേ ഹാളില്‍ നിന്നുകൊണ്ടാണ്. ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കണക്കിലെടുത്താണ് വി.ജെ.ടി ഹാളിന് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ...
തിരുവനന്തപുരം:  നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരിൽ കെ.പി.സി.സി. വിശദീകരണം ആവശ്യപ്പെട്ടതിനു തരൂർ നൽകിയ മറുപടി. മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂർ തന്റെ മറുപടിയിൽ പറഞ്ഞു.ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ്, പ്രിയപ്പെട്ട മുല്ലപ്പള്ളി ജി,താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു എന്നത് ഞാൻ ഞെട്ടലോടെയാണ് ശ്രവിച്ചത്.ഞാൻ പറഞ്ഞു എന്ന് പറയപ്പെടുന്ന മുകളിൽ സൂചിപ്പിച്ച പ്രസ്താവന എവിടെ നിന്നറിഞ്ഞു എന്ന് സൂചിപ്പിച്ചാൽ ഞാൻ...
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സി.ഐ.ടി.യു സമരം കാരണമാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുത്തുറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതായി ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ ഇറക്കി. ഈ സര്‍ക്കുലര്‍ അതാത് ശാഖകള്‍ക്ക് അയച്ചിട്ടുമുണ്ട്. ഇതോടെ രണ്ടായിരത്തിലധികം ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന.രണ്ടു വര്‍ഷത്തിലധികമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന സമരം അനിശ്ചിതകാല സമരമായി മാറിയ പശ്ചാത്തലത്തിലാണ്...
ലക്‌നൗ(യു.പി): ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. സംഭവത്തില്‍ സുവോ മോട്ടോ വകുപ്പു പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതിക്ക് കത്തു നല്‍കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂരിലുള്ള സ്വാമി സുഖ്‌ദേവാനന്ദ് ലോ കോളേജിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തിലാണ് അഭിഭാഷകരുടെ ഇടപെടലുണ്ടായത്.മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെ പരാതിയുമായി രംഗത്തെത്തിയ...
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും പ്രശസ്ത ഇന്ത്യൻ സിനിമ താരവും ബോളിവുഡ് നടി ട്വിങ്കിൾ ഹന്നയുടെ മാതാവുമായ ഡിംപിള്‍ കപാഡിയയുമാണ് അഭിനയിക്കാനിരിക്കുന്നത്. വിശ്വവിഖ്യാതനായ നോളന്റെ ഏറ്റവും പുതിയ ചിത്രം 'ടെനെറ്റ്'ലാണ് ഇരുവരുടെയും നറുക്ക് വീണിരിക്കുന്നത്.ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന ടെനെറ്റ്, ഒരു ആക്ഷൻ എപ്പിക്ക് ആയിരിക്കുമെന്നാണ് റിപോർട്ടുകൾ.ഡിംപിള്‍...
ഇന്ത്യയിൽ, ക്രിക്കറ്റിലെ മികച്ചതാരങ്ങളൊക്കെതന്നെ, 35കഴിഞ്ഞാൽ യുവതാരങ്ങൾക്ക് അവസരം നൽകി കളമൊഴിയണമെന്ന ചർച്ച ചൂടുപിടിക്കുമ്പോഴിതാ വെസ്റ്റിൻഡീസിലെ ഒരു താരം വിരമിക്കുകയാണ്‌ വെറും 85 വയസ്സിൽ. പ്രായം തളർത്താത്ത മനുഷ്യനെന്ന് ഇന്ന് ലോകം മുഴുവനും വാർത്തയിൽ നിറയുകയാണ് സെസിൽ റൈറ്റ് എന്ന ഈ മുത്തശ്ശൻ താരം. പക്ഷെ, ഇത്രയും വയസ്സിൽ സെസിൽ വിരമിച്ചതിനു പിന്നിലെ രഹസ്യമെന്താണ്...?കഴിഞ്ഞ ദിവസമാണ് സെസ് എന്ന പേരിലറിയപ്പെടുന്ന വിൻഡീസ് പേസ് ബൗളർ സെസില്‍ വിരമിക്കല്‍ പ്രഖ്യാപനം...
കൊല്ലം :വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ് കണ്ടെത്തിയത്. പരവൂർ നെടുങ്ങോലം കൂനയിൽ ചരുവിളപുത്തൻവീട്ടിൽ മുരുകേശന്റെ മകൻ രാജു(31)വാണു അപകടത്തിൽ അദ്ഭുതകരമാം വിധം രക്ഷപെട്ടത്. എകദേശം 12 മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്.പെരിനാട്ടു വച്ചു തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈയിലെ തന്റെ ഫാസ്റ്റ് ഫുഡ് കടയിലേക്ക് പോകാനായി,...
അബുദാബി: മഞ്ഞുമൂടിയ പുതിയ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്കാകുലരായി, യു.എ.ഇ. സർക്കാരും പൊതു ജനങ്ങളും. മഞ്ഞുവീഴ്ച മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങള്‍ക്ക് യു.എ.ഇ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവിൽ, മഞ്ഞുവീഴ്ച കൂടുതൽ, ഗതാഗത കുരുക്കുകൾ ഉണ്ടാക്കി വരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്തു, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കാണ് കനത്ത ജാഗ്രത നിർദേശം നൽകപ്പെട്ടിരിക്കുന്നത്. വഴിയാത്രക്കാരായവർക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.വാഹന ഡ്രൈവർമാരെ പ്രശ്നത്തിലാക്കും വിധം, ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണത്തെ തകർത്ത്, അവിടെ വീട്ടുതടങ്കലിലായിരിക്കുന്ന സി.പി.എം. നേതാവ് മൊഹമ്മദ് യുസുഫ് തരിഗാമിയെ കാണാൻ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തിയ 370ആം വകുപ്പ് നീക്കം ചെയ്തതിനെതിരെയുള്ള എട്ടു ഹര്‍ജികള്‍ സുപ്രീംകോടതി, ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഈ ഹര്‍ജികള്‍ ഒക്ടോബറിലായിരിക്കും പരിഗണിക്കുക.കടുത്ത നിയന്ത്രണത്തിലാണ് കശ്മീരും കശ്മീർ നിവാസികളും ഇപ്പോഴും തുടരുന്നത്. 370ആം വകുപ്പ് എടുത്തു മാറ്റിയതിന്...