25 C
Kochi
Friday, September 24, 2021

Daily Archives: 16th August 2019

ഇത്തവണ പ്രളയം ഏറ്റവും പ്രഹരം ഏൽപ്പിച്ചത് നിലമ്പൂർ മേഖലയിലാണ്. നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ പ്രളയത്തിന് മുൻപേ കക്കാടംപൊയ്കയിലെ പരിസ്ഥിതി ലോല പ്രദേശത്ത് അദ്ദേഹം വാട്ടർ തീം പാർക്ക് ഉണ്ടാക്കി പ്രകൃതിക്കു നാശം വരുത്തിയത് ഈ അവസരത്തിൽ ജനങ്ങൾ മറക്കരുതെന്നാണ് എന്‍. എസ്. യു. ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നത്.പി. വി. അന്‍വര്‍ എം. എല്‍. എയുടെ...
കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫസ്റ്റ് ഇഫര്‍മേഷന്‍ റിപ്പോര്‍ട്ട് (FIR), ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്(FIS) എന്നിവയുടെ പകര്‍പ്പുകള്‍ വ്യക്തമായി ടൈപ്പു ചെയ്ത് പ്രിന്റഡ് രൂപത്തില്‍ സൂക്ഷിക്കണമെന്ന് കേരള ഹൈക്കോടതി. ഈ രേഖകളെല്ലാം പകര്‍പ്പുകളായി ടൈപ്പ് ചെയ്ത് പ്രിന്റഡ് രൂപത്തിലായിരിക്കണം കോടതികള്‍ക്കും, പ്രോസികൂട്ടര്‍മാര്‍ക്കും കൈമാറേണ്ടതെന്നും ഇതിനായി സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.അതേസമയം പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറിന്റെയും, എഫ്.ഐ.എസിന്റെയും ഒറിജിനല്‍ രൂപം കൈയെഴുത്തായി തന്നെ...
ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണപ്പിരിവു നടത്തിയ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. ചേര്‍ത്തല തഹസില്‍ ദാര്‍ ഡി.വൈ.എസ്.പിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. വഞ്ചനാകുറ്റമാണ് ഓമനക്കുട്ടനെതിരെ ചുമത്തിയിട്ടുള്ളത്.ചേര്‍ത്തല തെക്ക് പഞ്ചായത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങളില്‍ നിന്നുമാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. 130 കുടുംബങ്ങളുള്ള ക്യാമ്പിലെ ഓരോ കുടുംബത്തില്‍ നിന്നും 70 രൂപ മുതല്‍ 100 രൂപവരെ ഇയാള്‍...
കഴിഞ്ഞ പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനായി വൃദ്ധയായ ഒരു സ്ത്രീ താൻ ജോലി ചെയ്ത ബാങ്കിലേക്ക് വന്നതിന്റെ അനുഭവം പങ്കു വെക്കുകയാണ് എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥയായ വസുജ വാസുദേവൻ. വസുജ വാസുദേവന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ; മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ..ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ...കഴിഞ്ഞ പ്രളയകാലത്താണ്.. CUSAT ഇൽ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSAT നു അടുത്തുള്ള കങ്ങരപ്പടി എന്ന...
  കൊല്ലം: ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിമ്മയുടെ വാഹനം ഗതാഗത കുരുക്കില്‍ കുടുങ്ങിയതിന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നുഖിയുദ്ദീന്‍, ശൂരനാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, രാജേഷ് ചന്ദ്രന്‍ എന്നിവരെയാണ് എസ്.പി ഹരിശങ്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.വ്യാഴാഴ്ച ഉച്ചയോടെ കൊല്ലം മയ്യത്തും കരയില്‍ വെച്ചായിരുന്നു മന്ത്രിയുടെ വാഹനം ഗതാഗത കുരുക്കില്‍ പെട്ടത്. പത്തനം തിട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനു ശേഷം ശൂരനാട് വെള്ളം കയറിയ പ്രദേശങ്ങള്‍...
  ചെന്നൈ: സ്‌കൂളുകളിലെ ജാതി വിവേചനം ഒഴിവാക്കുന്നതിനായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രി കെ.എ. സെങ്കോട്ടയ്യന്‍ തടഞ്ഞു. വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ഡോ. എസ്. കണ്ണപ്പന്‍ ചീഫ് എഡ്യുക്കേഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ച സര്‍ക്കുലര്‍ നടപ്പിലാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ നിര്‍ദേശം. തമിഴ്‌നാട്ടില്‍ നിലവില്‍ തുടര്‍ന്നു വരുന്ന രീതികളെല്ലാം അതേപടി തന്നെ തുടരുമെന്നും മന്ത്രി സെങ്കോട്ടയ്യന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ രാഷ്ട്രീയമായി വലിയ...
ജയ്‌പൂർ:  കാലിക്കടത്ത് ആരോപിച്ച്‌ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചുകൊന്ന പെഹ്‍ലു ഖാന്റെ കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രണ്ടു വർഷം മുമ്പ് പെഹ്‍ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി ബുധനാഴ്ച വെറുതെ വിട്ടിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.2017 ഏപ്രിൽ ഒന്നിനാണ് ഹരിയാനയിലെ ജയ്‌സിംഗ്‌പുര സ്വദേശികളായ പെഹ്‌ലു ഖാനേയും രണ്ടു പുത്രന്മാരേയും ഹിന്ദു സംഘടനയുടെ അംഗങ്ങൾ ചേർന്ന് ആക്രമിക്കുന്നത്....
#ദിനസരികള്‍ 850  പതനത്തിന്റെ കേരള മാതൃക എന്ന ലേഖനത്തില്‍ ഡോ. സി.പി. രാജേന്ദ്രന്‍ എഴുതുന്നു;- ജറേഡ് ഡയമണ്ട് എഴുതിയ പതനം എന്ന പുസ്തകത്തില്‍ പുരാതന മനുഷ്യസംസ്കാരങ്ങള്‍ എങ്ങനെ പരിസ്ഥിതി അപചയത്താല്‍ തകര്‍ന്നു പോയി എന്ന് വിശദീകരിക്കുന്നുണ്ട്. സമ്പത്തിന്റെ അത്യുന്നതമായ കൊടുമുടിയില്‍ നിന്നും താഴേക്കുള്ള പതനത്തിനു‍ പൊതുവായ കാരണം മരണപ്പെട്ട സംസ്കാരങ്ങളുടെ രോദനം ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാമെന്ന് അദ്ദേഹം പറയുന്നു. പരിസ്ഥിതി വിഭവങ്ങളുടെ നാശമാണ് ക്ഷയത്തിന്റെ ആരംഭം കുറിക്കുന്നത്. ഇതിനെ എക്കോളജിക്കല്‍...
ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ റിട്ട എസ്.പി. ജോര്‍ജ് ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തിലെ ദുരൂഹത ജോര്‍ജ് ജോസഫ് പങ്കുവെച്ചത്.  ജോര്‍ജ് ജോസഫിന്റെ വാക്കുകള്‍:  എന്റെ ശ്രദ്ധയില്‍പ്പെട്ട രണ്ട് കാര്യങ്ങളാണ് പറയുന്നത്. തിരുവനന്തപുരത്തെ കവടിയാര്‍ മുതല്‍ വെള്ളയമ്പലം വരെ കഷ്ടിച്ച്‌ ഒന്നര കിലോമീറ്റര്‍ ആണ് ദൂരം. വെള്ളയമ്പലം മുതല്‍ അപകടം ഉണ്ടായ മ്യൂസിയം പൊലീസ് സ്റ്റേഷന്റെ...
ചെന്നൈ:  പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി തമിഴ് താരസഹോദരങ്ങൾ സൂര്യയും കാർത്തിയും. പത്തു ലക്ഷം രൂപ നൽകാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക നൽകുക. സൂര്യയുടെ കമ്പനി 2ഡി എന്റർടെയിൻമെന്റിന്റെ ചീഫ് ആയ രാജശേഖർ പാണ്ഡ്യൻ പത്തുലക്ഷത്തിന്റെ ചെക്ക് അധികാരികൾക്കു കൈമാറുമെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ഇവരുടെ സഹായത്തുകയായ 25 ലക്ഷം രൂപ നൽകാൻ കാർത്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു.പ്രളയത്തിലകപ്പെട്ട കർണ്ണാടകയിലെ ജനങ്ങൾക്കും ഇവർ സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.