25 C
Kochi
Friday, September 24, 2021

Daily Archives: 12th August 2019

  തിരുവനന്തപുരം: പ്രളയബാധിതരെ സഹായിക്കാന്‍ സ്വന്തം കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ വാരി നല്‍കിയ നൗഷാദിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. എല്ലാ സ്‌കൂളുകളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വരൂപിക്കാനുള്ള പദ്ധതി സമര്‍പ്പിച്ച ആദര്‍ശ് എന്ന വിദ്യാര്‍ത്ഥിയേയും മുഖ്യമന്ത്രി അഭിനന്ദിക്കുന്നുണ്ട്. എറണാകുളം ബ്രോഡ് വേയിലെ ഫുട്പാത്തില്‍ വസ്ത്ര വ്യാപാരം നടത്തുന്ന എം. നൗഷാദ് കഴിഞ്ഞ ദിവസമാണ് തന്റെ കടയിലുണ്ടായിരുന്ന പുതിയ തുണികള്‍ ചാക്കില്‍...
തിരുവല്ല : ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ സദുദ്ദേശത്തോടെ ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട ഗതികേടിലാണ് 'റൈറ്റ്സ്' എന്ന ദലിത് ആദിവാസി സംഘടനയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായ രഘു ഇരവിപേരൂർ.രഘുവും ഭാര്യയും തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ സംഘടിപ്പിക്കണമെന്നു ഭാര്യയുടെ സുഹൃത്ത് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട രഘുവിനെതിരെ തിരുവല്ല നഗരസഭാ കൗൺസിലർ അജിതയുടെ പരാതി പ്രകാരം...
കൊച്ചി: പ്രളയബാധിതര്‍ക്കായി എണ്ണം പോലും നോക്കാതെ വസ്ത്രങ്ങള്‍ സമ്മാനിച്ച നൗഷാദിന് ആദരമൊരുക്കി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. തുണികള്‍ സമ്മാനിച്ച് നാടിന്റെ പ്രിയങ്കരനായി മാറിയ നൗഷാദിനെ തുണികൊണ്ട് ചിത്രീകരിച്ചാണ് സുരേഷ് തന്റെ ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനായി അവശ്യവസ്തുക്കള്‍ സമാഹരിക്കാന്‍ എത്തിയ സംഘത്തിന് തന്റെ കടയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ ഏറിയ പങ്കും വിലനോക്കാതെ സംഭാവന ചെയ്തയാളാണ് തെരുവ് കച്ചവടക്കാരനായ നൗഷാദ്. ഇദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഡാവിന്‍ചി സുരേഷ് തുണികള്‍...
സർക്കാരിന്റെ ആരോഗ്യകേരളം പദ്ധതി ജനങ്ങൾക്കായി പങ്കുവെക്കുന്ന സുരക്ഷാനിർദ്ദേശങ്ങളാണ് താഴെ:-1. പാമ്പുകടി  1. കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. 2. കടിയേറ്റ വ്യക്തിയെ നിരപ്പായ ഒരു പ്രതലത്തിൽ കിടത്തുക. 3. മുറിവിനു മുകളിൽ കയറോ തുണിയോ മുറുക്കി കെട്ടരുത്. 4. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക.  2. വൈദ്യുതാഘാതം  1. സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേർപെടുത്തുക. 2. ഹൃദയസ്പന്ദനവും ശ്വാസോച്ഛാസവും നിരീക്ഷിച്ച് വേഗം ആശുപത്രിയിലെത്തിക്കുക.  3. ജലജന്യരോഗങ്ങൾ  1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. 2. വെള്ളം ബ്ലീച്ചിംഗ്...
#ദിനസരികള്‍ 846   1. കുളിക്കാന്‍  നാലും അഞ്ചും ബക്കറ്റു വെള്ളം. പതപ്പിച്ചിട്ടും പതപ്പിച്ചിട്ടും പോരാ എന്നാണ് തോന്നല്‍. അതുകൊണ്ട് വീണ്ടും വീണ്ടും സോപ്പിടുന്നു. കയ്യും കാലും കക്ഷവുമൊക്കെ തൊട്ടും മണത്തും നോക്കുന്നു. ഉപ്പൂറ്റി ഉരച്ചുരച്ച് വെളുപ്പിക്കുന്നു. വീണ്ടും സോപ്പിടുന്നു. വെള്ളമൊഴിക്കുന്നു. തേയ്ക്കുന്നു. വൃത്തിയായി എന്ന് ഉറപ്പിക്കുന്നു. ഇങ്ങനെ രാവിലേയും രാത്രിയിലുമായി രണ്ടു നേരം കുളി. എന്നാലോ? പ്രളയം വന്നതോടെ കാര്യങ്ങള്‍ കുഴങ്ങി മറിയുന്നു. കറന്റ് എതിലേ പോയിയെന്ന് അറിയില്ല. ടാങ്കില്‍ വെള്ളമില്ല....
  കൊടുങ്ങല്ലൂര്‍ : പ്രളയ ദുരിതമനുഭവിക്കുന്ന വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയം.കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രളയവും ഉരുള്‍ പൊട്ടലും മൂലം കഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ചേരമാന്‍ പള്ളി ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിമി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പെരുന്നാളിന്റെ ഈ ദിവസത്തിലും വരും ദിനങ്ങളിലും നാമെല്ലാം അതിജീവനത്തിന്റെ സംസം ഉറവകളായി മാറണമെന്നും അദ്ദേഹം പെരുന്നാള്‍...
നമ്മുടെ യുക്തിക്കും നീതി ബോധത്തിനും ഉൾക്കൊളളാനാകാത്ത സംഭവങ്ങൾ നടക്കുമ്പോൾ പറയുന്നൊരു ചൊല്ല് മാത്രമാണ് "ഇതെന്താ വെള്ളരിക്ക പട്ടണമാണോ?"എന്ന്. എന്നാൽ ഇപ്പോൾ ആ ചൊല്ലിനെ അന്വർത്ഥമാക്കുന്ന സംഭവ വികാസങ്ങളിലൂടെ കടന്നു പോകുകയാണ് നമ്മുടെ നാട്.സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) മരിച്ചിട്ട് ഒരാഴ്ചയായി. ശനിയാഴ്ച്ച പാതിരാത്രി ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം....