25 C
Kochi
Friday, September 24, 2021

Daily Archives: 7th August 2019

കഴിഞ്ഞ ദിവസം, ഇരട്ടപ്പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐയുടെ നടപടിയെ ശക്തമായി വിമർശിച്ചിരിക്കുകയാണ് ദ്രാവിഡിന്റെ സഹകളിക്കാരൻ കൂടിയായിരുന്ന, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദൈവം രക്ഷിക്കട്ടേയെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ പുതിയ ഫാഷനാണ് ഇതുപോലുള്ള ഭിന്നതാല്‍പര്യമെന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മികച്ച മാര്‍ഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങളുടെ ഉയർച്ചയ്ക്ക്...
തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന് വീഴ്ച പറ്റിയെന്നു തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി. കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിലുമാണ് വീഴ്ച വന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ഇനി, പ്രത്യേക സംഘം അന്വേഷിക്കും. കേസ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല, മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വാഹനാപകടത്തില്‍ മരണമടഞ്ഞ മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം സഹായം അര്‍ഹിക്കുന്നുണ്ട്. പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥൻ, ശ്രീറാം ഓടിച്ച കാര്‍ അമിത വേഗത്തിലായിരുന്നു...
കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരങ്ങളാണ് തല അജിത്തും ഇളയ ദളപതി വിജയും. താരാധന വർധിച്ചു പലപ്പോഴും ഇരുവരുടെയും ആരാധക ഗണങ്ങൾ, തമ്മിൽ തല്ലുകയും പതിവാണ്. എന്നാൽ, ഇനി ഈ തമ്മിൽ തല്ലിന്റെ ആവശ്യമില്ല, അജിത്തിനെയും വിജയേയും ഒന്നിപ്പിച്ചു അഭിനയിപ്പിയ്ക്കാനുള്ള ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ .ബോക്സ് ഓഫീസ് കളക്ഷനുകളിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് അജിത്തിന്റെയോ വിജയുടെയോ ഒക്കെ ചിത്രം വരുമ്പോൾ, ഇവർ രണ്ടാളും ഒറ്റ സിനിമയിൽ...
ന്യൂഡൽഹി: കശ്മീർ വിഭജനത്തെ തുടർന്ന് ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു. യു.എൻ. രക്ഷാസമിതിയെ സമീപിക്കാനാണു പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ഇന്ത്യൻ നടപടിക്കെതിരെ യുഎൻ സെക്രട്ടറി ജനറലിന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തേ കത്തെഴുതിയിരുന്നു. യുഎന്നിനെ സമീപിക്കുന്നതിനോടൊപ്പം ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും ഇന്ത്യയ്‌ക്കൊപ്പമുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കുക കൂടി ചെയ്യുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു.പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ...
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് 'കുറുപ്പ്'. കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ചാക്കോ വധക്കേസിലെ പ്രധാന പ്രതിയുടെ ജീവിതമാണ് കുറുപ്പ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ പ്രധാന പ്രതി സുകുമാര കുറുപ്പായിട്ടാണ് ദുല്‍ഖര്‍ വേഷമിടുന്നത്.ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ഏറ്റവും പുതിയ ചിത്രം, ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ, ഈ സിനിമയിലേക്ക് പുതിയ മുഖങ്ങളെ തിരയുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.ചിത്രത്തിനായി, ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി 80കളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കേണ്ടതായിട്ടുണ്ട്....
പ്രോവിഡന്‍സ് : ഇന്ത്യയുടെ മികച്ച ഫിനിഷർ ധോണിയ്ക്ക് പിൻഗാമി പിറക്കുകയാണ്, വേറെയാരുമല്ല അത് ഋഷഭ് പന്ത് തന്നെ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിൽ, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അലക്ഷ്യമായി വിക്കറ്റ് കളഞ്ഞതിനെ തുടർന്ന്, വിമർശകരുടെ പഴികേൾക്കുകയായിരുന്നു ഋഷഭ് പന്ത്. എന്നാൽ, അവസാനത്തെ കളി പന്ത് കസറി. 42 പന്തില്‍ നിന്ന് നാലു ബൗണ്ടറിയും നാലു സിക്‌സും സഹിതം 65 റണ്‍സോടെ പുറത്താകാതെ നിന്ന പന്തിന്റെ ഇന്നിങ്‌സ് ഇന്ത്യന്‍ വിജയത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തുപെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടർന്നു, മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.വയനാട് ജില്ലയിൽ, പ്രൊഫഷണല്‍ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. എന്നാൽ,...
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ, പോലീസ് നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വേഗത്തില്‍ ജാമ്യം ലഭിച്ച സംഭവത്തിലാണ് വിമര്‍ശനവുമായി നടന്‍ എത്തിയത്.ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞത് പൊലീസിനു തെളിവായി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻപ് ദിലീപിന്റെ കേസിൽ പള്‍സര്‍ സുനി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞ ഒരൊറ്റ മൊഴിയുടെ അടിസ്ഥാനത്തില്‍...
ബെയ്ജിങ്: സ്മാര്‍ട്‌ഫോണുകള്‍ക്കായുള്ള 64 മെഗാപിക്‌സല്‍ ക്യാമറ സാങ്കേതിക വിദ്യ അവതരിപ്പിച്ചു ഷാവോമി. ബെയ്ജിങില്‍ ബുധനാഴ്ച നടന്ന ചടങ്ങിലായിരുന്നു ഷാവോമി, 64 മെഗാപിക്‌സല്‍ ക്യാമറ പരിചയപ്പെടുത്തിയത്. ഇതോടെ , 64 മെഗാപിക്‌സലിന്റെ സ്മാര്‍ട്‌ഫോണ്‍ ക്യാമറ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി ഷാവോമി മാറുകയാണ്.സാംസങിന്റെ ജി.ഡബ്ല്യൂ. വണ്‍ 64 എംപി സെന്‍സർ ഉപയോഗിച്ച് കൊണ്ടുള്ളതാണ് ഷാവോമിയുടെ ഈ പുതിയ ഫീച്ചർ. 2019 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയുടെ വിപണിയിൽ...
കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ക്കേ​സി​ലെ പ്ര​തി​യാ​യ ഐ​.എ​.എ​സ്. ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ശ്രീ​റാ​മി​ന് ജാ​മ്യം ന​ൽ​കി​യ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് വി​മ​ർ​ശ​നം.ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പൊലീസ് നടപടികൾ പൂർത്തിയാക്കിയില്ല?. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്നും...