25 C
Kochi
Friday, September 24, 2021

Daily Archives: 18th August 2019

മംഗളൂരു: കര്‍ണാടക തീരദേശ ജില്ലകളില്‍ സർക്കാർ റെഡ് അലെർട് പ്രഖ്യാപിച്ചു. സുരക്ഷാഭീഷണിയെ തുടർന്നാണ് തീരത്തെ അതീവജാഗ്രത നിർദേശം. സംശയാസ്പദമായ രീതിയിലുള്ള ബോട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സുരക്ഷാ പരിശോധന നടത്തിയിരുന്നു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നൽകിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടലില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി വരുകയാണ്.പ്രധാന ജനകേന്ദ്രമായ കതീല്‍...
ലഹോര്‍: കഴിഞ്ഞ ദിവസം മുതൽ ഗൂഗിളില്‍ 'ബെഗ്ഗർ' (ഭിക്ഷക്കാരന്‍) എന്ന് തിരയുമ്പോൾ ലഭിക്കുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രം. ഇമ്രാൻ ഖാനെ ആരോ ഭിക്ഷക്കാരനായി എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയാണ് ഗൂഗിളിൽ കാണാൻ കഴിയുന്നത്. സംഭവത്തെ തുടർന്ന്, ഇത്തരം തമാശകൾ നീക്കം ചെയ്യണമെന്ന് പാക്കിസ്ഥാന്‍ സർക്കാർ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.നേരത്തെയും ഇത്തരത്തിൽ ഗൂഗിള്‍ തിരച്ചുകളിൽ ലഭിക്കുന്ന ഫലങ്ങളുടെ പേരിൽ ഏറെ വിവാദങ്ങളുണ്ടായിട്ടുണ്ട്. 'ഇഡിയറ്റ്' എന്ന് തിരയുമ്പോൾ യുഎസ് പ്രസിഡന്‍റ്...
ദമ്മാം: സൗദിയിൽ ഹൂതി ഭീകരരുടെ ഡ്രോണ്‍ ആക്രമണത്തിൽ എണ്ണപ്പാടത്തിനു തീപിടിച്ചു. സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെയായിരുന്നു സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിന് നേരെ സ്ഫോടക വസ്തുക്കളുമായെത്തിയ ഡ്രോണ്‍ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന്, സ്ഥലത്തെ പ്രകൃതി വാതക യൂണിറ്റിൽ തീ ആളിപടർന്നു.തീപിടുത്തത്തിൽ ആളപായമുണ്ടായിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം, പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു....
ബെംഗളൂരു: കർണാടകയിൽ, സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം, മാറ്റുന്ന വേളയിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊപ്പൽ എന്ന സ്ഥലത്തെ സര്‍ക്കാര്‍ ഹോസറ്റലിലാണ് അപകടം.കൊടിമരം വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. സംഭവത്തിൽ, ആദ്യം വൈദ്യുതാഘാതമേറ്റത് രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് , പിന്നാലെ ഇവരെ രക്ഷപ്പെടുത്താനെത്തിയ മൂന്നുപേർ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു.അപകടത്തെ തുടർന്ന്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു....
അന്തർദേശീയ തലത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ടെക്നോളജി ലോകത്തെയും നന്നായി സ്വാധീനിക്കുന്നു. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച ചൈനീസ് കമ്പനിയായ ഹുവേയ് ഇപ്പോഴിതാ ഗൂഗിൾ മാപ്പിനും ഒരു പകരക്കാരനുമായി എത്തിയിരിക്കുകയാണ്. മാപ്പ് കിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം വികസിപ്പിച്ചുവരികയാണ് ഹുവേയ് എന്നാണ് റിപ്പോർട്ട്. ചൈന ഡെയ്ലിയുടെ റിപ്പോർട്ടിലാണ് എകദേശം നാൽപ്പതോളം ഭാഷകളിൽ...
ദെഹ്‌റാദൂണ്‍: ഉത്തരേന്ത്യയിലും ശക്തമായ മഴയിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാനില്ല. ഉത്തരാഖണ്ഡിലും അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലുമാണ് നാശനഷ്ട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ കാണാനില്ലെന്നും നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായുമാണ് റിപ്പോര്‍ട്ട്. ഉത്തരകാശി മേഖലയിലാണ് വെള്ളപ്പൊക്കത്തില്‍ ഇതുവരെ 18 പേരെ കാണാതായിരിക്കുന്നത്. ടോണ്‍സ് നദി കരകവിഞ്ഞൊഴുകിയതോടെ കരയിലെ 20 വീടുകളാണ് ഒലിച്ചുപ്പോയത്. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗംഗോത്രി ഹൈവേ വഴിയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. പാതിവഴിയില്‍ അകപ്പെട്ട മാനസരോവര്‍ യാത്രികരെ,...
കാബുള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തില്‍പെട്ട മുസ്ലിങ്ങള്‍ കൂടുതലുള്ള പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റി ഹാളിലാണ് കഴിഞ്ഞ രാത്രിയില്‍ സ്‌ഫോടനമുണ്ടായത്.ഷിയാഹസാര സമുദായത്തില്‍ പെട്ട കുടുംബത്തിലെ വിവാഹചടങ്ങ് നടക്കുന്നതിനിടെ ബോംബുമായി എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാബൂളിലെ പ്രാദേശിക സമയം രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. വിവാഹ ചടങ്ങിനോടനുബന്ധിച്ച് സംഗീത പരിപാടി നടന്നിരുന്ന...
മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അന്തർദേശിയ സിനിമ ഫെസ്റ്റിവലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ മലയാള ചിത്രം ഈ.മാ.യൗ.വിനു ശേഷം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. എന്നാൽ, വ്യത്യസ്ത ശൈലികൾ സിനിമയിൽ പ്രയോഗിക്കുന്ന പെല്ലിശ്ശേരി ഇത്തവണ പുതുചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ തന്നെ ആ തനിമ നിലനിർത്തിയിരിക്കുകയാണ്; ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും...
#ദിനസരികള്‍ 852  നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലേക്ക് ജാതിചിന്ത ഇക്കാലങ്ങളില്‍ കൂടുതല്‍ കുടുതലായി തിരിച്ചു വരികയാണെന്ന് സൌഹൃദ സംഭാഷണത്തിനിടയ്ക്ക് ഒരു സുഹൃത്ത് സംശയിക്കുന്നു. എന്നു മാത്രവുമല്ല തികച്ചും അനാവശ്യമായി ചുറ്റുമുണ്ടാകുന്ന പല പ്രശ്നങ്ങളേയും ജാതിയുമായി കൂട്ടിക്കെട്ടുവാന്‍ പലരും അമിത വ്യഗ്രത കാണിക്കുന്നുമുണ്ട് എന്ന് അദ്ദേഹം പറയുന്നു. അതായത്, ജാതിയുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളില്‍ പോലും ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ജാതിയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് അക്കൂട്ടര്‍ ചെയ്യുന്നത്.സമുഹത്തില്‍ നിലവിലുള്ള കൂട്ടായ്മകളെ ഇല്ലാതാക്കി ശിഥിലീകരിക്കുന്ന ഇത്തരം...
നിലമ്പൂര്‍ : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്നും ഗ്രൂപ്പ് സെല്‍ഫിയെടുത്ത പുരോഹിതര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. നിലമ്പൂര്‍ കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍ കുന്നിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് സെല്‍ഫിയെടുത്ത പുരോഹിത സംഘത്തെയാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ ട്രോളി നിലംപരിശാക്കിയത്.കവളപ്പാറയിലെത്തിയ വൈദിക സംഘം മുത്തപ്പന്‍ കുന്നിന്റെ പശ്ചാത്തലത്തില്‍ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുത്തപ്പന്‍ കുന്നിന് താഴെയുള്ള വീടിന്റെ ടെറസില്‍ കയറി നിന്നായിരുന്നു പുരോഹിതന്‍മാരുടെ ദുരന്ത സെല്‍ഫി. ഉന്നത പദവിയിലുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ...