25 C
Kochi
Friday, September 24, 2021

Daily Archives: 10th August 2019

കോഴിക്കോട്:  കോഴിക്കോട് ജില്ലയിലേക്ക് അടിയന്തിരമായി സാധനങ്ങൾ ആവശ്യമുണ്ട്. 280 ക്യാമ്പുകളിലായി ഇപ്പോൾ 22000 പേർ ഉണ്ട്.
#ദിനസരികള്‍ 844  പ്രളയമാണ്, മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരി തന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ ഉയര്‍ന്നു നില്ക്കേണ്ടതുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് യുവ ഐ.എ.എസ്. ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുകൊന്ന കെ.എം. ബഷീര്‍ എന്ന പേര്. ഇടക്കിടയ്ക്ക് ആരെങ്കിലുമൊക്കെ ഈ പേര് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം ഒരു പ്രളയത്തിലും മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമായ...
ശ്രീകണ്ഠാപുരം: പ്രളയമുഖത്ത് വീണ്ടും രക്ഷകരായി മൽസ്യത്തൊഴിലാളികൾ. കണ്ണൂർ ശ്രീകണ്ഠാപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആഹാരംപോലുമില്ലാതെ വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ മഴവെള്ളപാച്ചിലിനെതിരെ മുന്നോട്ടുപോകാനാവാതെ, കഴിഞ്ഞ ദിവസം ഫയർഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമായിരുന്നു മത്സ്യത്തൊഴിലാളികള്‍ പൂർത്തിയാക്കിയത്.ആകെ ഏഴ് പേരെയാണ് ഇന്ന് രക്ഷിച്ചത്. സംഭവസ്ഥലത്തു കനത്ത മഴ തുടരുമ്പോഴും സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെയാണ് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം . കണ്ണൂരില്‍ നിന്നും ബോട്ടുമായി എത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ...
കൊച്ചി : കനത്ത മഴയിൽ, വെള്ളം കയറിയതിനെ തുടർന്ന്, സർവീസ് നിർത്തിവച്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെമുതൽ പ്രവർത്തിക്കും. വെള്ളം ഇറങ്ങിയതിനെ തുടർന്ന്, ഏപ്രൺ വൃത്തിയാക്കുന്ന പണികൾ ആരംഭിച്ചു. റണ്‍വേ പൂര്‍ണമായും സുരക്ഷിതമാണെന്നു സിയാല്‍ ഡയറക്ടര്‍ വ്യക്തമാക്കി. വിമാനത്താവളത്തു കുടുങ്ങിക്കിടന്ന എട്ടു വിമാനങ്ങളില്‍ ആറെണ്ണം പറന്നു. യാത്രക്കാരില്ലാതെയാണ് വിമാനങ്ങൾ പറന്നത്. ഞായറാഴ്ചയോടെ വിമാനത്താവളം പ്രവര്‍ത്തനയോഗ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. നിലവിൽ, പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഇവിടെ നിന്നു വെള്ളം...
കോഴിക്കോട്: കെ.എസ്.ആർ.ടി.സി. വയനാട്ടിലേക്ക് കക്കോടി, ബാലുശ്ശേരി, താമരശ്ശേരി വഴി സർവീസ് തുടങ്ങി.
ആലപ്പുഴ:ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ സർവീസ് താത്കാലികമായി നിർത്തി. എ.സി. റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ കെ.എസ്.ആർ.ടി.സി. സർവീസ് ഭാഗികമായി നിർത്തിവച്ചിരിക്കുന്നതായി എ.ടി.ഒ. അറിയിച്ചു.മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. ആലപ്പുഴയിൽ നിന്ന് പുളിങ്കുന്നിലേക്കും എടത്വായിലേക്കുമുള്ള സർവ്വീസ് KSRTC താത്കാലികമായി നിർത്തിവച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഒന്നംകര ഭാഗത്ത്‌ റോഡിൽ വെള്ളം കയറിയെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പുറം ഭാഗത്തും വെള്ളം കയറിട്ടുണ്ട്. ഇവിടെയും ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല. തോട്ടപ്പള്ളി സ്പിൽ വെയുടെയും തണ്ണീർമുക്കം...
കോഴിക്കോട്: ദുരിതമഴയിൽ തകർന്ന് തരിപ്പണമായ വയനാട്ടിലേക്ക്, മണ്ഡലം എം. പി. രാഹുല്‍ ഗാന്ധി നാളെയെത്തും. ഞായറാഴ്ച വൈകിട്ടോടെ കോഴിക്കോട്ടാവും രാഹുല്‍ എത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് തീരുമാനം മാറ്റേണ്ടി വന്നു. സ്വന്തം ലോക്‌സഭാ മണ്ഡല പരിധിയില്‍ വരുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും എം.പി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.പ്രളയദുരിതം നേരിടുന്ന...
വയനാട്ടിലെ ആംബുലൻസ് ഡ്രൈവർമാരുടെ ഫോൺ നമ്പറുകൾ --------------------------------------------------1 Vincent P P 9605272941 - വിൻസെന്റ് പി.പി.2 Abdul Muneer C P 9605305924 - അബ്ദുൾ മുനീർ സി.പി.3 Rajesh K 9947675342 - രാജേഷ് കെ.4 Ali Ashkar C P 9847113334 - അലി അഷ്കർ സി.പി.5 Abin P Varghese 7025766450 - അബിൻ പി. വർഗീസ്6 Sajeer P 9946578702 - സജീർ...
തിരുവനന്തപുരം:കായംകുളം - ആലപ്പുഴ - എറണാകുളം വഴി ഇന്നലെ നിർത്തിവച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം - എറണാകുളം, ത്രിശ്ശൂർ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദ് ചെയ്തിരിക്കുന്നു.യാത്രക്കാർക്കായി ട്രെയിൻ സർവ്വീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്.1) 1072 2) 9188292595 3) 9188293595.