30 C
Kochi
Thursday, December 2, 2021
Home 2019 August

Monthly Archives: August 2019

കൊച്ചി: ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കാറുള്ള ചിത്രപ്രദര്‍ശനങ്ങളും ഫോട്ടോ പ്രദര്‍ശനവുമൊക്കെ കൊച്ചിയിലെ നഗരവാസികള്‍ക്ക് ഒരു പതിവു കാഴ്ചയാണ്. എന്നാല്‍ വെള്ളിയാഴ്ച ഇവിടെയാരംഭിച്ച 'പുഴ' ഫോട്ടോ പ്രദര്‍ശനം കലാ സ്‌നേഹികളുടെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റി. ഫോട്ടോകളുടെ വൈവിധ്യം കൊണ്ടു മാത്രമല്ല ഇത്. ഏഴു വയസുകാരിയായ ആന്‍ലിന അജു തന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് ഈ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത്.പുഴയെ സ്‌നേഹിക്കുന്ന കുഞ്ഞ് ആന്‍ലിന തന്റെ ക്യാമറ കണ്ണുകള്‍ തിരിച്ചു വെച്ചത് പുഴയുടെ...
തിരുവനന്തപുരം:വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി, ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയെ തുടർന്ന്, ശനിയാഴ്ച മുതൽ നാലാം തീയതി ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തു ജില്ലകളിലാണ് ഞായറാഴ്ച(1/09/2019) യെല്ലോ അലര്‍ട്ട് നൽകിയിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൾക്കായിരിക്കും നാളെ യെല്ലോ അലര്‍ട്ട്. അതേസമയം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍,...
ജിദ്ദ: സൗദി അറേബ്യയിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടി മുട്ടിയ സംഭവത്തിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സൗദി കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടകരമായ ഈ സംഭവം.സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും ചിറകുകളായിരുന്നു കൂട്ടിമുട്ടിയത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 300 വിഭാഗത്തില്‍പെടുന്ന വിമാനം ടാ‍ക്സി വേയില്‍ നിന്ന് കെട്ടിവലിച്ചുകൊണ്ടുവരുകയായിരുന്നു. അതേസമയം, വിമാനത്താവളത്തിൽ, എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം...
മുംബൈ: രാജ്യത്തൊന്നാകെ നോട്ട് അസാധുവാക്കിയതിന് പിന്നാലെയും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവ്‌ വന്നിട്ടില്ലെന്ന് റിസർവ് ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ ബാങ്കിന്റെ വാർഷികറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സുരക്ഷ കൂടുതലുള്ള നോട്ടുകളെന്നവകാശപ്പെട്ടു കേന്ദ്ര സർക്കാരിന്റെ 2016ലെ നോട്ട് അസാധുവാക്കലിനുശേഷം, ആർ.ബി.ഐ. പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകൾക്കാണ് ഇപ്പോൾ, വളരെയധികം വ്യാജന്മാരുള്ളതായി വാർഷിക റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുന്നത്.ഇതിൽ, 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ മാത്രം മുൻവർഷത്തേക്കാൾ, 121 ശതമാനമാനം വർധനയുണ്ട്. രണ്ടായിരം രൂപ...
ന്യൂഡല്‍ഹി:കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ജമ്മുകശ്മീരിൽ, അവിടുത്തെ ജനതയുടെ ജീവിതം വളരെ ദുസ്സഹമാണെന്ന അറിയിപ്പുമായി പ്രശസ്ത എഴുത്തുകാരി റാണാ അയൂബ്. കശ്മീരില്‍ നിന്നും മടങ്ങിയതിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റാണയുടെ പ്രതികരണം. കശ്മീരിൽ എല്ലാം 'നോര്‍മല്‍' ആണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്‌തുകൊണ്ടാണ് റാണാ അയൂബ് രംഗത്തെത്തിയിരിക്കുന്നത്.'ജമ്മുകശ്മീരില്‍ നിന്നും ഇപ്പോഴാണ് തിരിച്ചെത്തിയത്: അവിടെ, അര്‍ധരാത്രി റെയ്ഡുകളില്‍ 12 കാരന്‍ പോലും കസ്റ്റഡിയിലാവുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ ബലാല്‍സംഗ ഭീഷണി...
സാന്‍ഫ്രാന്‍സിസ്‌കോ: പ്രശസ്ത മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ സി.ഇ.ഓ. ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും നിരവധി വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും പോസ്റ്റ് ചെയ്യപ്പെട്ടതോടുകൂടിയാണ്, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സ്ഥിരീകരിക്കപ്പെട്ടത്.വെള്ളിയാഴ്ച ഉച്ചയോടെ കക്കിള്‍ സക്വാഡ് എന്ന ഹാക്കര്‍ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. എന്നാൽ, ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്ന് ട്വിറ്റര്‍ ഔദ്യോഗികമായി അറിയിച്ചു. ട്വിറ്ററിന്റെ...
മുംബൈ: മഹാരാഷ്ട്രയിൽ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതുവരെ എട്ടു മൃതദേഹങ്ങൾ കണ്ടെത്തി. സംസ്ഥാനത്തെ ധൂലെ ജില്ലയിലെ ഫാക്ടറിയിൽ, ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെ 9.45 ഓടെ സ്‌ഫോടനം നടന്നതായി ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിൽ 43 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് എ.എൻ.ഐ.റിപ്പോർട്ട് ചെയ്തത്. എന്നാൽ, സ്‌ഫോടനം നടക്കുമ്പോൾ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത്, ഒന്നിലേറെ...
കൊച്ചി : രാജ്യത്ത് വർധിച്ചു വരുന്ന റോഡ് അപകടങ്ങൾക്ക് തടയിടാനായി മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ മുതല്‍ നടപ്പാകും. രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ അതീവ കര്‍ക്കശമാക്കുന്ന, വർദ്ധിച്ച പിഴയും ശിക്ഷയും ഉൾപ്പെടുന്നതാണ് പുതിയ ഭേദഗതി. അപകട യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹനനിയമഭേദഗതിയിൽ, നൂറിലും ആയിരത്തിലുമൊതുങ്ങിയിരുന്ന പിഴകള്‍ പതിനായിരങ്ങളായി ഉയർത്തപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത്, പുതിയ നിയമപ്രകാരം പരിശോധനകൾ കര്‍ശനമാക്കുമെന്നും ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ അറിയിച്ചു. ഡ്രൈവിംഗ് സമയത്ത്...
ബംഗളൂരു: ഇന്ത്യൻ അഭിമാനം ചന്ദ്രയാന്‍ 2 വിന്റെ നാലാംഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.18 ഓടെ, ചന്ദ്രനില്‍ നിന്ന് 124 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും 164 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ബഹിരാകാശ പേടകം, 6.37ന് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കുകയും ചെയ്തു. ചന്ദ്രയാന്‍ രണ്ട് ഇപ്പോള്‍ ഉള്ളതും ഈ ഭ്രമണപഥത്തിൽ തന്നെയാണ്.ആഗസ്റ്റ് 20ന് ചന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ...
#ദിനസരികള്‍ 865പുത്തുമലയും കവളപ്പാറയും പോലെ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിച്ച ഇടങ്ങളില്‍ ഇപ്പോഴും കണ്ണുനീര്‍ തളം കെട്ടി നില്ക്കുന്നുണ്ടെങ്കിലും പ്രളയമുണ്ടാക്കിയ കെടുതികളില്‍ നിന്നും നാം ഏറെക്കുറെ മുക്തരായിരിക്കുന്നു. ദുരിതബാധിതര്‍ക്ക് ആശ്വാസമായി നാടൊന്നാകെ കൂടെ നില്ക്കുന്നുവെന്നതിനാല്‍ ജീവിതം അതിന്റെ സ്വാഭാവികമായ താളക്രമത്തിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നു. അധികം താമസിയാതെ കഴിഞ്ഞ വര്‍ഷത്തെ പ്രളയം സമ്മാനിച്ച ദുരിതങ്ങളെ നാം മറന്നതുപോലെ ഈക്കൊല്ലത്തെ മുറിവുകളേയും നാം മറക്കുക തന്നെ ചെയ്യും. മനുഷ്യന്‍ ഓര്‍മ്മിക്കാനെന്നതിനെക്കാള്‍...