Fri. Apr 19th, 2024
ഇടുക്കി :

ശക്തമായ മഴയെ തുടർന്ന്, ഇടുക്കി ജില്ലയിൽ കളക്ടറും ദുരന്ത നിവാരണ അതോറിറ്റിയും വൻ നിയന്ത്രണങ്ങളേർപ്പെടുത്തി ഉത്തരവിറക്കി. ജില്ലയിൽ വിനോദ സഞ്ചാരവും രാത്രികാലങ്ങളിലുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതവും പൂർണമായും നിർത്തിവയ്ക്കണമെന്നാണ് ഉത്തരവ്. ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 8 നു റെഡ് അലേർട്ടും 9,10 തീയതികളിൽ ഓറഞ്ച് അലേർട്ടും നിലനിൽക്കുമെന്ന്, കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ.

നിലവിൽ, ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ, മലയോര മേഖലകളിലൂടെയുള്ള ഭാരവാഹനങ്ങളായ തടികയറ്റിയ ലോറി , വിനോദ സഞ്ചാര ബസുകൾ മുതലായവയുടെ ഗതാഗതമാണ് നിയന്ത്രിച്ചിട്ടുള്ളത്. ആഗസ്റ്റ് 8 മുതൽ 11 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയായിരിക്കും നിയന്ത്രണം ഉണ്ടാവുക.

ഇവയ്ക്കു പുറമെ ഓഫ് റോഡിലൂടെയുള്ള യാത്ര , മലയോരങ്ങളിലേക്കുള്ള വിനോദസഞ്ചാരം , അഡ്‌വെഞ്ചർ ടൂറിസം , ബോട്ടിംഗ് ടൂറിസം എന്നിവയ്ക്കും ആഗസ്റ്റ് 15 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *