25 C
Kochi
Friday, September 24, 2021

Daily Archives: 22nd August 2019

കൊല്ലം: കൊല്ലത്ത്, തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ചു മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. കുന്നിക്കോട് ചക്കുവരക്കല്‍ സജിതാ ഭവനില്‍ സതി (48) ആണ് എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്.തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലിചെയ്യവെയാണ് സതിക്ക് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. നിലവിൽ, സതിയുടെ ബന്ധുവായ വിജയ കുമാരിയും എലിപ്പനിയെ തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.ജില്ലയുടെ മലയോര...
കൊല്‍ക്കത്ത: ഏഷ്യയിലെ പഴക്കം ചെന്ന ഫുട്ബാള്‍ ടൂര്‍ണമെന്റായ, ഡുറന്‍ഡ് കപ്പിന്റെ ഫൈനലില്‍ നാളെ ഗോകുലം കേരള എഫ്.സി - ശക്തരായ കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചാണ് ഗോകുലം എഫ്.സി. ഫൈനലിൽ എത്തിയിരിക്കുന്നത്.അതേസമയം, റയല്‍ കാശ്മീരിനെ 3-1ന് തകർത്തുകൊണ്ടാണ് മോഹന്‍ ബഗാന്റെ ഫൈനൽ പ്രവേശം. ആദ്യം സമനിലയിൽ കുരുങ്ങിയ ഈ മത്സരത്തിൽ, അധിക സമയത്താണ് ബഗാന്‍ വിജയമുറപ്പിച്ചത്. മലയാളി സ്ട്രൈക്കര്‍ വി.പി. സുഹൈര്‍ നേടിയ...
ന്യൂഡൽഹി: വിദേശത്തേക്ക് കടന്ന, പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി.) വായ്പത്തട്ടിപ്പു കേസ് പ്രതിയായ, വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് ബ്രിട്ടിഷ് കോടതി നീട്ടി വച്ചു. സെപ്റ്റംബർ 19 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. ദക്ഷിണ പശ്ചിമ ലണ്ടനിലെ വാൻഡ്സ‌്‌വർത് ജയിലിൽ നിന്നും വിഡിയോ സംഭാഷണം മുഖേനയാണ് നീരവ് മോദിയെ കോടതി നടപടികളിൽ പങ്കെടുപ്പിച്ചത്.വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ജഡ്ജി ടാൻ ഇക്രമാണ് വാദം കേട്ടത്. നീരവ് മോദിയെ ഇന്ത്യയിലേക്ക്...
കൊല്‍ക്കത്ത: എം.എസ് ധോനി ടീമിൽ തുടരുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി യുവതാരം മനോജ് തിവാരി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോനിയുടെ സ്ഥാനത്തെ ചോദ്യംചെയ്തതോടൊപ്പം, ഒരുപാട് യുവ പ്രതിഭകള്‍ പുറത്തിരിക്കുമ്പോള്‍, മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവർ ടീം വിട്ട് പുറത്തു പോകണമെന്നും മനോജ് തിവാരി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം വെളിപ്പെടുത്തുകയായിരുന്നു, യുവ താരം.മുന്‍കാലത്ത് നടത്തിയ മികച്ച പ്രകടനങ്ങളെ കണക്കിലെടുത്തുകൊണ്ടാണ്, സെലക്ടര്‍മാര്‍ ഇപ്പോഴും ധോനിയെ ടീമില്‍ നിലനിർത്തിയിരിക്കുന്നത്. രാജ്യത്തിനായി...
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. കസ്റ്റഡിയില്‍ വിടാൻ, സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവ്. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരാനാണ് ഉത്തരവിട്ടത്. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന സി.ബി.ഐ. അപേക്ഷ പരിഗണിച്ച കോടതി, ചോദ്യം ചെയ്യലിനായി 4 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഒരു ദിവസത്തിൽ അരമണിക്കൂറായിരിക്കും അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ സന്ദർശിക്കാൻ കഴിയുക. 48 മണിക്കൂർ ഇടവേളകളിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിൽ...
വെല്ലൂർ :താഴ്ന്ന ജാതിക്കാരനായതിനാൽ, പറമ്പിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, വയോധികന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതു പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ‌ നാരായണപുരത്താണ് സംഭവം. അപകടത്തിൽ മരിച്ച കുപ്പൻ (65) എന്ന വയോധികന്റെ മരണാന്തര ചടങ്ങിനിടെയാണ് ഈ ജാതീയ വിവേചനം. സംഭവ ദൃശ്യങ്ങൾ ഒരു യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്.വാണിയമ്പാടി പ്രദേശത്ത് അമ്പതോളം ദലിത് കുടുംബങ്ങളാണുള്ളത്, ഇവരിൽ ആരു മരിച്ചാലും സമാന അവസ്ഥയാണുള്ളതെന്നും ദൃശ്യങ്ങൾ പങ്കുവച്ച...
വയനാട്: സംസ്ഥാനത്ത് മഴയുടെ തിരിച്ചു വരവിനെ തുടർന്ന് ബാണാസുരസാഗർ തുറന്നേക്കും. അണക്കെട്ടിന്റെ താഴ്‌വാരയിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാലാണ് ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കേണ്ടി വരുന്നത്. സെക്കന്റിൽ 8500 ലിറ്റർ വെള്ളമാകും പുറത്തേക്ക് വിടുക. സ്പിൽവേ ഷട്ടർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും.മഴ കനത്തതോടെ മുൻപും ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടിരുന്നു. 8.5 ക്യുമെക്സ്‌...
സ്‌പോണ്‍സര്‍ ചെയ്യുന്ന താരങ്ങള്‍ ഗര്‍ഭിണികളായാല്‍, അവരുടെ പതിനെട്ട് മാസത്തെ പ്രതിഫലം കുറയ്ക്കുന്ന തന്റെ രീതിയിൽ, മാറ്റം വരുത്തി നൈക്കി. ഇനി മുതല്‍, ഒരു കായികതാരം ഗര്‍ഭം ധരിച്ചാല്‍ അവർക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നല്‍കുന്ന പ്രതിഫലം കുറയ്ക്കില്ലെന്ന് നൈക്കി ഔദ്യോഗികമായി അറിയിച്ചു. വ്യാപകമായ എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷമാണ്, ഗര്‍ഭം ധരിക്കുന്ന കായികതാരങ്ങളോടുള്ള നയത്തിൽ മാറ്റം വരുത്താൻ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ നിര്‍മാതാക്കളായ നൈക്കി തയ്യാറായത്.അമേരിക്കയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അല്ലിസണ്‍ ഫെലിക്‌സിന്...
തെന്നിന്ത്യൻ സിനിമ മേഖലയിൽ വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുന്ന താരറാണി, തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ഗര്‍ജനൈയുടെ ട്രൈലെർ പുറത്ത്.ബോളിവുഡിൽ ഹിറ്റായ, അനുഷ്‍ക ശര്‍മ്മ നായികയായ ഹിന്ദി ചിത്രം, എൻഎച്ച്10 ആണ് തമിഴിൽ ഗര്‍ജനൈ എന്ന പേരില്‍ എത്തുന്നത്. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ, മധു എന്ന കഥാപാത്രമായിട്ടാണ് തൃഷ അഭിനയിക്കുന്നത്. തൃഷയ്ക്കൊപ്പം വംശി കൃഷ്‍ണയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അമ്രേഷ്...
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ , മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിൽ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച്‌ വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. രണ്ടു മണിക്കൂറോളം ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു.നേരത്തെ, പാലാരിവട്ടം മേല്‍പ്പാല നിര്‍മണവുമായി ബന്ധപ്പെട്ട അഴിമതികേസിൽ ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു,...