25 C
Kochi
Friday, September 24, 2021

Daily Archives: 21st August 2019

  ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു. എ.ഐ.സി.സി. ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് നാടകീയമായി അറസ്റ്റുണ്ടായത്.കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ചിദംബരം ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് ചിദംബരം ഹര്‍ജി നല്‍കുകയായിരുന്നു. ഈ...
കൊച്ചി : സഭയില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നതു തടയാന്‍ സഭാ നേതൃത്വം ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ സൈബര്‍ ആക്രമണമെന്നും സംശയിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഉടന്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഈ വര്‍ഷം തന്നെ 'ദൈവനാമത്തില്‍' എന്ന പേരില്‍ ആത്മകഥ പുസ്തകമായി പ്രസിദ്ധീകരിക്കും.കൊച്ചി ആസ്ഥാനമായ പൈന്‍ ബുക്‌സാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഖനനത്തിനും ക്വാറികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പിന്‍വലിച്ചു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജുവാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവിറക്കിയത്. ഖനനം മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരുന്ന നിര്‍ദേശ പ്രകാരമായിരുന്നു വിലക്ക്.വീട് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സാധാരണ മണ്ണുനീക്കം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ആഗസ്റ്റ് ഒമ്പതിനാണ് പാറപൊട്ടിക്കല്‍ മണ്ണു ഖനനം എന്നിവയ്ക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.സംസ്ഥാനത്ത്...
  ഇടുക്കി : മൂന്നാറിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിവിധ ആദിവാസി സംഘടനകള്‍ രംഗത്ത്. കോളേജ് പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള പട്ടികവര്‍ഗ വകുപ്പു ഡയറക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ സത്യാഗ്രഹം നടത്താനുള്ള ഒരുക്കത്തിലാണ് ആദിവാസി സംഘടനകള്‍. ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10ന് തൊടുപുഴ മിനി സിവില്‍ സ്‌റേറഷനു മുന്നിലാണ് സത്യാഗ്രഹം.ആദിവാസി വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ടി.എസ്.പി...
തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബര്‍ രണ്ടാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ മാറ്റിവച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബര്‍ ആറാണ് പുതുക്കിയ പരീക്ഷാ തിയതി. അതേസമയം, മറ്റ് തിയതികളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ഇക്കൊല്ലത്തെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 26ന് തുടങ്ങാനാണ് തീരുമാനം. മഴദുരിതത്താൽ ഉണ്ടായ തുടര്‍ച്ചയായ അവധി ദിനങ്ങളാൽ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും പരീക്ഷകൾ...
ഡെ​റാ​ഡൂ​ണ്‍: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലുണ്ടായ പ്ര​ള​യത്തെത്തുടർന്ന്, ദുരിതബാ​ധി​ത മേഖലകളിലേക്ക് ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനങ്ങൾ നടത്തിവന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീണ്‌ മൂ​ന്നു പേ​ര്‍ മ​രണമടഞ്ഞു.ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അപകടമുണ്ടായത്. ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനിടെ വൈ​ദ്യു​ത​ലൈനില്‍ ത​ട്ടി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.പൈ​ല​റ്റ് രാ​ജ്പാ​ല്‍, സ​ഹ​പൈ​ല​റ്റ് ക​പ്താ​ല്‍ ലാ​ല്‍, കൂടെയുണ്ടായിരുന്ന ര​മേ​ശ് സ​വാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഉത്തരകാശിയിലെ മോറിയില്‍ പ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്ത ശേഷം മോള്‍ഡിയിലേക്ക് വരികയായിരുന്ന വ്യോമസേന...
തിരുവനന്തപുരം: സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി, ഇനി മുതൽ വനിതാ ഡ്രൈവർമാരെയും സർക്കാർ സർവീസുകളിലേക്ക് നിയമിക്കും. മന്ത്രി സഭ യോഗത്തിലാണ് പുതിയ തീരുമാനം. നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരിക്കും തീരുമാനം നടപ്പിലാക്കുക. സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്ന ഈ നടപടി അവരുടെ ഉന്നമനത്തിനു ഉതകുന്നതായിരിക്കും.മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍...
വാഷിങ്ടണ്‍: ഭൂവാസികൾക്ക് വൻ ഭീഷണിയുയർത്തി ബഹിരാകാശത്തുനിന്നും ഒരു ക്ഷുദ്രഗ്രഹം പാഞ്ഞടുക്കുന്നുണ്ടെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ മുന്നറിയിപ്പ്. 'അഫോസിസ്' എന്ന പേരിലുള്ള രാക്ഷസ ക്ഷുദ്രഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31000 കിലോമീറ്റര്‍ ഉയരത്തിലൂടെ കടന്ന് പോകും. എന്നാൽ, ഭൂമിക്ക് താങ്ങുവാൻ കഴിക്കുന്നതിനേക്കാൾ അധികമായിരിക്കും അതിന്റെ ആഘാതമെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി. ബഹിരാകാശ പരീക്ഷണങ്ങൾ നടത്തുന്ന അമേരിക്കൻ കമ്പനിയാണ് സ്പേസ് എക്സ്. നാസയുടെ കണക്കുകൾ പ്രകാരം 2029 ഏപ്രിൽ 13-നായിരിക്കും ഭീമൻ...
തിരുവനന്തപുരം:അതിഭീകരവും ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 'ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍' എന്ന പേരില്‍ എ.കെ.ജി. പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ പ്രത്യേകാധികാരമുള്ള സംസ്ഥാനം ജമ്മു കശ്മീർ മാത്രമല്ല. ആന്ധ്ര, തെലുങ്കാന, ഗുജറാത്ത് തുടങ്ങി പത്തു സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കപെട്ടിട്ടുണ്ട്. ഇതില്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായതിനാലാണ് കശ്മീരിനെ മാത്രം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇന്ത്യയിലെ...
പാലക്കാട്:പ്ലാച്ചിമടയില്‍ തിരിച്ചുവരുവാനുള്ള കൊക്കകോള കമ്പനിയുടെ കരുനീക്കങ്ങൾക്ക് തടയിട്ട്, പ്രദേശവാസികളും രാഷ്ട്രീയ നേതാക്കളും. കൊക്കകോളക്കമ്പനിയുടെ പ്രവർത്തനം മൂലം ബാധിക്കപ്പെട്ട പ്രദേശവാസികൾക്ക്, പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍, ആരോഗ്യപദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ പ്രദേശത്ത് നടപ്പാക്കുമെന്ന വാഗ്ദാനവുമായി, കമ്പനി തിരിച്ചു വരുവാനൊരുങ്ങുകയായിരുന്നു. എന്നാൽ, കോളക്കമ്പനി മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടായ ദുരിതം പരിഹരിക്കുന്നതിനായി വിദഗ്ധര്‍ കണക്കാക്കിയ 216 കോടി രൂപ ഇതുവരെ ജനങ്ങൾക്ക് ലഭിച്ചിട്ടുമില്ല.പുതിയ പദ്ധതിയെ സംബന്ധിച്ചു...