25 C
Kochi
Friday, September 24, 2021

Daily Archives: 29th August 2019

കൊച്ചി:എറണാകുളം ഗോശ്രീ പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാമെന്ന് അധികൃതർ അറിയിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്, നേരത്തെ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയിരുന്നു. എന്നാൽ, വിള്ളല്‍ കണ്ടെത്തിയ രണ്ടാം പാലത്തിന്‍റെ അപ്രോച്ച്‌ റോഡിലൂടെ ഇന്നു രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ അധികൃതർ തീരുമാനിക്കുകയായിരുന്നു.ഇന്ന് (29/08/2019 വ്യാഴാഴ്ച)വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു, എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. പിന്നാലെ, സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹന ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു.ദേശീയപാത അധികൃതരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇനി മറ്റു തീരുമാനങ്ങളുണ്ടായിരിക്കുക....
റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമായ അബ്‍ഹയിൽ ഹൂതികളുടെ ആക്രമണം. അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇറാന്റെ സഹായത്തോടെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈല്‍ വിമാനത്താവളത്തില്‍ പതിച്ചതായി പറയുന്നത്. ബുധനാഴ്ച രാത്രിയുണ്ടായ ഈ ആക്രമണത്തില്‍ ആളപായമോ, പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന്, സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു, ആക്രമണമുണ്ടായതെന്നാണ് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറയുന്നത്. അതേസമയം, അധികൃതര്‍ ഇക്കാര്യത്തില്‍ അന്വേഷണം...
ന്യൂ ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന കാരണത്തിനാൽ, രാജിക്കത്ത് നൽകിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആയതിനാൽ, രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനും നിർദേശിച്ചു.കഴിഞ്ഞ പ്രളയത്തിൽ, പൊതുജനത്തിൽ ഒരുവനായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജമ്മുകശ്മീര്‍ വിഷയം സൂചിപ്പിച്ചു, സ്വതന്ത്രമായ അഭിപ്രായത്തിനു ഉദ്യോഗസ്ഥാനായിരിക്കുമ്പോൾ കഴിയുന്നില്ലെന്നും അറിയിച്ചു, ഓഗസ്റ്റ് 21നായിരുന്നു കണ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നൽകിയത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി...
അവിശ്വസനീയമായ കുതിപ്പായിരുന്നു അത്, ഇന്ത്യൻ ദേശീയ അത്‌ലറ്റും മലയാളിയുമായ വി.കെ. വിസ്മയ, ക്രെൻസ് റിപ്പബ്ലിക്കിൽ വച്ച് നടന്ന അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയെടുത്തു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി വിസ്മയ വനിതകളുടെ 4*400 മീറ്റർ റിലേയിൽ ഓടിയെത്താൻ എടുത്ത സമയം വെറും 52.12 സെക്കൻഡുകൾ മാത്രമാണ്.ബുധനാഴ്ച ക്രെൻസ് റിപ്പബ്ലിക്കിലെ ജോസഫ് സെക്കാർ മെമ്മോറിയൽ വച്ച് നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ ഈ നേട്ടം. ഇന്ത്യൻ താരങ്ങളായ എം.ആർ. പൂവമ്മ...
ന്യൂഡൽഹി : പ്ലാസ്റ്റിക് വിമുക്ത സർവീസുകൾ നടത്താൻ ഒരുങ്ങുകയാണ്, രാജ്യത്തെ സർക്കാർ ബന്ധിത വിമാന കമ്പനിയായ എയർ ഇന്ത്യ. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ ഇത്തരത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളെ അകറ്റി നിർത്തിക്കൊണ്ടുള്ള സർവീസുകൾക്ക് തുടക്കമിടാനാണ് കമ്പനിയുടെ തീരുമാനം. അന്ന് മുതൽ വിമാന യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, കപ്പുകള്‍, സ്ട്രോ, പാത്രം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായും ഒഴിവാക്കിയാവും എയര്‍ ഇന്ത്യ വിമാനങ്ങൾ ആകാശത്തിലേക്കുയരുക.ആദ്യ...
കൊച്ചി: മുൻ വർഷമുണ്ടായ പ്രളയത്തില്‍ ധനസഹായത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക്, ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കനത്ത മഴയെ തുടർന്ന്, കഴിഞ്ഞ വർഷം കേരളത്തിൽ ദുരിതം വിതച്ച പ്രളയത്തിൽ ഒട്ടേറെ പേർ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളവരാണ്. എന്നാൽ, അധികംപേർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ്, ഇവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.നഷ്ടപരിഹാരത്തിന്...
ബാസെല്‍:ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധു വാർത്തകളിൽ നിറയുമ്പോൾ, ആരും അറിയാതെ ഒതുങ്ങിപ്പോയ മറ്റൊരു താരമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലില്‍ നിന്ന് തന്നെ സിന്ധുവിന്റെ നേട്ടത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ്, സ്വർണ മെഡൽ നേടിയ പാരാ ബാഡ്മിന്റൺ താരം മാനസി നയന ജോഷി. അങ്ങനെ ഇത്തവണത്തെ, പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടവും ഇന്ത്യയിലെത്തിച്ചിരുന്നു മാനസി. 12 മെഡലുകളാണ് ഇത്തവണ മാനസിയടങ്ങിയ ടീം, ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നാട്ടിലേക്ക്...
ജാംനഗര്‍:ഗുജറാത്ത് തീരങ്ങളിൽ, പാക് കമാൻഡോകൾ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിനെ തുടർന്ന്, ഗുജറാത്ത് തീരങ്ങളിലും തുറമുഖങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഗുജറാത്ത് കച്ച്‌ മേഖലയിലേക്ക്, പരിശീലനം നേടിയ പാകിസ്താനില്‍ നിന്നുള്ള കമാന്‍ഡോകള്‍ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. Security enhanced at the Kandla port in view of inputs that 'Pakistani...
Vernon gonsalves photo -PTI
മുംബൈ: ലിയോ ടോള്‍സ്‌റ്റോയിയുടെ War & Peace (യുദ്ധവും സമാധാനവും) എന്ന പുസ്തകം വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യമുന്നയിച്ചത് ബോംബെ ഹൈക്കോടതിയായിരുന്നു. ഭീമാ കോറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോടായിരുന്നു ചോദ്യം. രാജ്യത്തിനെതിരായ പ്രകോപനപരമായ ഇത്തരം പുസ്തകങ്ങളും സിഡികളും വീട്ടില്‍ സൂക്ഷിക്കുന്നത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും ഗോണ്‍സാല്‍വസിനോട് ഹൈക്കോടതി ജഡ്ജി സാരംഗ് കോട്വാള്‍ ആവശ്യപ്പെട്ടു. ഗോണ്‍സാല്‍വസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു ബുധനാഴ്ച കോടതി വിശദീകരണമാവശ്യപ്പെട്ടത്. ജസ്റ്റിസ് കോട്വാളിന്റെ...
  വെബ് ഡെസ്‌ക്: പ്രശസ്ത ഇന്റര്‍നെറ്റ് സ്ട്രീമിങ് സൈറ്റായ നെറ്റ് ഫ്ലിക്സില്‍ ഡേവ് ചാപ്പല്‍ അവതരിപ്പിക്കുന്ന സ്റ്റിക്‌സ് ആന്‍ഡ് സ്റ്റോണ്‍സ് എന്ന പുതിയ ഹാസ്യ പരിപാടിക്കെതിരെ മൈക്കിള്‍ ജാക്‌സനെതിരായി ബാല ലൈംഗിക പീഢന പരാതി ഉന്നയിച്ചിരുന്ന വാഡ് റോബ്‌സണ്‍ രംഗത്തെത്തി എന്നതാണ് എം.ജെയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത.എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നയാളാണ് മൈക്കിള്‍ ജാക്‌സന്‍. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പ്രശസ്തിയുടെ നെറുകയിലായിരുന്നു ഈ പ്രതിഭ. വ്യക്തി ജീവിതത്തില്‍ മൈക്കിള്‍...